2010-11-17

സൈമണ്‍ ഡിസൂസയുടെ ഐ ഡി..

ഒരു ജോലിക്ക് കയറിയാല്‍ തന്നെ ചിലവന്മാര്‍ ആലോചിക്കുന്നത് അടുത്തത് ഇതു കമ്പനിയിലേക്ക് ചാടാം എന്നാണ്..
ഒരു കമ്പനിയിലെ സുഖവാസ സമയം ആയ ട്രെയിനിംഗ് പീരീഡ്‌ തന്നെ ഇതിനു വേണ്ടി മാറ്റി വക്കുന്നവന്മാരും ഉണ്ട്..
അങ്ങനെ ഉള്ള രണ്ടു മഹാന്മാരുടെ നടുവില്‍ ഒരു ട്രെയിനിംഗ് സമയം മുഴുവന്‍ ചിലവാക്കേണ്ടി വന്ന ഒരു പാവം ആണ് ഞാന്‍.. മുന്നില്‍ ട്രെയിനര്‍ തൊള്ള തുറന്നു വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോ ഇതൊന്നും ദഹിക്കാത്ത എന്നെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ഇരു വശത്ത് നിന്നും സിനിമാക്കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന രണ്ടു അലവലാതികള്‍..

ആ സംസാരങ്ങള്‍ ഒന്നും വെറുതെ ആയില്ല.. ആ രണ്ടു അലവലാതികള്‍ ചേര്‍ന്ന് ഒരു പടം പിടിച്ചിരിക്കുന്നു..
കണ്ടു നിങ്ങളുടെ വില പിടിച്ച  അഭിപ്രായങ്ങള്‍ ഫ്രീ ആയി രേഖപ്പെടുത്തുക...



Synopsis: Ever since Roy lost his mobile phone charger in office, he used to check the lost and found board.
After regularly checking for a few weeks, he notices an entry on the notice board that was undisturbed on it for a long time.
"ID of Simon D'souza"
Curiosity builts up in the usually lazy and boring Roy.
What happened to Simon Dsouza? Why is Simon's ID card not claimed even weeks after it was posted on the lost and found board?
These questions rattle Roy's idle mind and leads him to a search for Simon D'souza.

Language: English
Running Time: 13 mins 33 Sec
Release Date: Nov-16-2010
cast
Roy Sebastian-     Arun Dominic
Navneeth -           Navneeth
Simon D'souza-   Aravind M Dileep
lady in Cemetry- Arun Shanmugham
Office staff1-       Sanal Mohana Marar
Office staff 2-      Narendhiran Elangovan
Attendent-           Sharad

Crew
Story, ScreenPlay and Editing:  Arun dominic
Cinematography:                      Narendhiran Elangovan
Assistants-                               Dharini D, Pradeep
Music:                                     Ashwin Renju
Direction:                                Sanal Mohana Marar

2010-09-15

ഒരു യാത്രക്കിടയില്‍ കണ്ടു മുട്ടിയവര്‍

ഓരോ യാത്രയും ഓരോ പുതിയ ആളുകളെയും പരിചയപ്പെടാനുള്ള അവസരം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
ഈ അടുത്ത കാലത്ത് ചെന്നൈ നിന്ന് ബാംഗ്ലൂര്‍ വരെ ഒരു ബസില്‍ പോയപ്പോള്‍ ഞാന്‍ കുറച്ചു പുതിയ തരം ആളുകളെ പരിചയപ്പെട്ടു..  ഇതിനു മുന്നേ ഇങ്ങനെ പലരെയും പട്ടി കേട്ടിട്ടുണ്ടെങ്കിലും ആദ്യം ആയാണ് നേരിട്ട് കാണാനും അനുഭവിക്കാനും പറ്റിയത്..  ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്നു..


  • ഒരു ട്രിപ്പ്‌ കഴിഞ്ഞു ക്ഷീണിച്ചു വന്ന ഡ്രൈവറെ വിശ്രമിക്കാന്‍ അനുവദിക്കാതെ ലാഭ കണക്കു  മാത്രം നോക്കി അടുത്ത ട്രിപ്പ്‌ നു പറഞ്ഞു വിടുന്ന ബസ്‌ മുതലാളി.
  • തന്നെ വിശ്വസിച്ചു പിന്നില്‍ ഇരിക്കുന്നവരെ ക്കുറിച്ച് ഓര്‍ക്കാതെ സ്ടിയരിങ്ങിന്റെ പിന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍.
  • എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനു മുന്നേ ജീവന്‍ വെടിഞ്ഞ പാവം യാത്രക്കാരി..
  • അപകടം നടന്നെന്നറിഞ്ഞു ഓടിയെത്തി രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നാട്ടുകാര്‍.
  • തന്റെ ജീവന്‍ ആണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവിനോടൊപ്പം, തന്റെ ബാഗിനോളം വിലപ്പെട്ടതല്ല കൂടെയുള്ളവന്റെ ജീവന്‍ എന്ന് മനസ്സിലാക്കുന്ന പ്രബുദ്ധരായ യാത്രക്കാര്‍
  • യാത്രക്കാരുടെ ബാഗില്‍ നിന്ന് കിട്ടിയതെല്ലാം ചൂണ്ടാന്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
  • പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ടി കടിപിടി കൂടുന്ന ആംബുലന്‍സ് ഡ്രൈവര്‍ മാര്‍..
  • അപകടത്തിന്റെ ഫോട്ടോ എടുക്കാന്‍ നടക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍. (അദ്ദേഹം ലോക്കല്‍ പത്രത്തിന്റെ സ്വ ലെ ആണോ എന്ന് സംശയം ഉണ്ട് )
  • അപകടത്തില്‍ പെട്ടവരെ നോക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നെല്‍ക്കാത്ത ഡോക്ടര്‍ മാരും നേഴ്സ് മാരും
  • പരിക്കേറ്റ യാത്രക്കാരന് ഇരിക്കാന്‍ വേണ്ടി ഒരു കസേര എടുത്തപ്പോള്‍ പാടില്ല അത് ഡോക്ടര്‍ മാര്‍ മാത്രം ഇരിക്കുന്ന കസേരകള്‍  ആണെന്ന് അവകാശപ്പെടുന്ന  നേഴ്സ് (രോഗികള്‍ വേണമെങ്കില്‍ പുറത്തുള്ള ബെഞ്ചില്‍ ഇരിക്കണം പോലും..)
  • പരിക്കേറ്റവരെ മനുഷ്യന്മാരെ പോലെ കണ്ട, അവരോടു ഇത്തിരി സ്നേഹം കാണിച്ച, ഞങ്ങള്‍ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തന്ന.. ഒരു അറെന്ടെര്‍ (മനുഷ്യത്തം മുഴുവന്‍ ആയും മഞ്ഞു പോയിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്ന ഒരാള്‍ )
ഇന്ന് facebook  ഇല്‍ എന്റെ ഒരു സുഹൃത്ത് ഇട്ട ഒരു സ്റ്റാറ്റസ് മെസ്സേജ് ഇലെ അവസാന വരി ഇങ്ങനെ..
Huge no. of humans but less humanity.....sad but true 
Praying for those who were injured and the lady who lost her life. 

2010-04-14

ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

 ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

പണ്ടു പ്രതിമ ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു പണി..

പിന്നെപ്പോഴോ അതൊക്കെ നിര്‍ത്തി മല കെട്ടാന്‍ തുടങ്ങിയെന്നോ, കേട്ടുന്ന്ന മാലയില്‍ നോട്ടുകള്‍ കൂടിയെന്നോ ഒക്കെ പറഞ്ഞു ഭയങ്കര പ്രശ്നം..



ദേ ഇപ്പൊ പിന്നെ പ്രശ്നം.. ഗാന്ധി പയ്യനെ മാല ഇടാന്‍ സമ്മതിച്ചില്ലെന്നു..
അംബേദ്‌കര്‍ ജയന്തിക്ക് പ്രതിമയില്‍ മാലയിട്ടു ദളിതരെ കയിലെടുക്കാന്‍ വന്നതാണ് നമ്മുടെ രാഹുല്‍.. അപ്പൊ പറയുന്നു.. ആദ്യം മാലയിടാന്‍ ഉള്ള അവകാശം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും.. ലവരുടെ പരിപാടി തീര്‍ന്നു പ്രതിമ വല്ലതും ബാക്കി ഉണ്ടെങ്കില്‍ മോന്‍ മാല ഇട്ടാല്‍ മതിയെന്നും.. (ലവരുടെ പരിപാടി കഴിയുമ്പോഴേക്കും അംബേദ്‌കര്‍ ജയന്തിയും കഴിഞ്ഞിട്ടുണ്ടാകും എന്നത് വേറെ കാര്യം.. )

അപ്പൊ പിന്നെ ഒരു സംശയം.. ഈ കുട്ടീടെ പേര് മായാവതി എന്നാണോ മാലാവതി എന്നാണോ ??

വാര്‍ത്ത ഇവിടെ 

2010-03-11

ജീവന്റെ വില..

ഒരു ജീവന്റെ വില എന്താണെന്നു ആര്‍ക്കും അറിയില്ല.... കേരളത്തില്‍ ആണെങ്കില്‍ കറക്റ്റ് വില പറയുന്ന കൊട്ടേഷന്‍ പിള്ളാരുണ്ടെന്നു കേട്ടിട്ടുണ്ട്..  പക്ഷേ അവര്‍ അന്യന്റെ ജീവനാണ് വില ഇടുന്നത്..   ചെറുപ്പം മുതല്‍ മനസ്സില്‍ ഹീറൊ ആയി കണ്ടത് പണ്ട് 71 യുദ്ധക്കാലത്ത് സ്വന്തം ജീവന് പണയം വച്ച് അതിര്‍ത്തിയില്‍ പട്ടാളത്തില്‍ ഉണ്ടായിരുന്ന മുത്തശ്ശനെ ആയിരുന്നു..  പിന്നെ ആ ലിസ്റ്റ് വളര്‍ന്നു.. നേരിട്ടു കണ്ടും കേട്ടറിഞ്ഞും പലരും ആ ലിസ്റ്റില്‍ കയറി..

                              നെറ്റിലൂടെ ചുറ്റി നടക്കുന്നതിനിടെ ആണ് ഈ ബ്ലോഗ് കാണുന്നത്  http://formanuakhouri.blogspot.com/   തന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി അന്യന്റെ ജീവനെക്കാണാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമേ കാണു.. അങ്ങനെ ഉള്ള ഒരുപാട് പേര്‍ നമ്മുടെ സായുധസേനകളില്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം..ഈ ധീരന്റെ ഓര്‍മയില്‍ രണ്ടു തുള്ളി കണ്ണുനീരിന്റൊപ്പം ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു..  മനു അഖോരിയുടെ ഓര്‍മക്കു സുഹ്രുത്തുക്കള്‍ തുറന്ന ഈ ബ്ലോഗിലെ ആദ്യ വരികള്‍ ഇങ്ങനെ..

2010-01-26

മിലേ സുര്‍ മേരാ തുമ്ഹാരാ ..

1988 ഇല്‍ പ്രക്ഷേപണം ചെയ്ത ഈ ഗാനത്തിന്റെ ഒരു പുതിയ പതിപ്പ് ഇന്ന് സൂം ടി വി പുറത്തിറക്കിയിരിക്കുന്നു.. ഫിര്‍  മിലേ സുര്‍ മേരാ തുമ്ഹാരാ  എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് ഇവിടെ കാണുക.











1988 ഇല്‍ പുറത്തിറങ്ങിയ ആദ്യ പതിപ്പിന്റെ മനോഹരമായ വരികള്‍ ഇവിടെ
[hi] मिले सुर मेरा तुम्हारा तो सुर बने हमारा

सुर की नदियाँ हर दिशा से बहते सागर में मिलें बादलों का रूप ले कर बरसे हल्के हल्के मिले सुर मेरा तुम्हारा तो सुर बने हमारा मिले सुर मेरा तुम्हारा … मिले सुर मेरा तुम्हारा …

[ks-dev] चॉन्य् तरज़ तय म्यॉन्य् तरज़ इक-वट बनि यि सॉन्य् तरज़ [ks-nast]چأنِۂ ترز تدذ تَے میأنِۂ تدذ اِکوَٹہٕ بَنِہ یِہ سأنِۂ تدذ

[pa] तेरा सुर मिले मेरे सुर दे नाल मिलके बने एक नवा सुर ताल

[hi] मिले सुर मेरा तुम्हारा तो सुर बने हमारा

[sn-dev] मुंहिंजो सुर तोहि देसा पियारा मिले जडें गीत असांजो मधुर तरानो बने तडें . [sn-nast] مُنهِنجو سُر توهِ ديسا پِيارا مِلي جَڊي گِيت اَسانجو مڍُر تَرانو بَني تَڊي

[ur] سر کی دریا بہتے ساگر میں ملے

[pa] बदलाँ दा रूप लैके बरसन हौले हौले

[ta] இசைந்தால் நம் இருவரின் சுரமும் நமதாகும். திசை வேறானாலும் ஆழிசேர் ஆறுகள், முகிலாய், மழையாய், பொழிவது போல் இசை, நம் இசை.

[kn] ನನ್ನ ಧ್ವನಿಗೆ ನಿನ್ನ ಧ್ವನಿಯ, ಸೇರಿದಂತೆ ನಮ್ಮ ಧ್ವನಿಯ .

[te] నా స్వరము నీ స్వరము సంగమమై, మన స్వరంగా అవతరించే

[ml] എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒന്നുചേര്‍ന്നു നമ്മുടെ സ്വരമായ് .

[bn] তোমার সুর মোদের সুর, সৃষ্টি করুক ঐক্য সুর.

[as] সৃষ্টি হো ঐক্যতান.

[or] ତୋମା ମୋରା ସ୍ବରେର ମିଲନ ସୃଷ୍ଟି କରେ ଚାଲଦୋଚତନ .

[gu] મળે સૂર જો તારો મારો, બને આપણો સૂર નિરાળો .

[mr] माझ्या तुमच्या जुळता तारा मधुर स्वरांच्या बरसती धारा .

[हिन्दी] सुर की नदियाँ हर दिशा से बहते सागर में मिलें बादलों का रूप ले कर बरसे हल्के हल्के मिले सुर मेरा तुम्हारा तो सुर बने हमारा मिले सुर मेरा तुम्हारा … तो सुर बने हमारा


എല്ലാ ഭാരതീയര്‍ക്കും റിപബ്ലിക് ദിനാശംസകള്‍..

ജയ്‌ ഹിന്ദ്‌


--------------------------------------------------------------------------------------------------------------
വരികള്‍ക്ക് കടപ്പാട്  വികിപീഡിയ 

2010-01-25

കാക്കേ കാക്കേ കൂടെവിടെ ?? അറിഞ്ഞിട്ടു ഇപ്പൊ എന്നാ വേണo ???



                        വീടും കൂടും ഒക്കെ അന്വേഷിക്കാന്‍ ഈ കാക്ക എന്താ നിന്റെ കൂട്ടുകാരനാ.. അതൊ ബന്ധുവോ??

രണ്ടുമല്ല.. കൊട്ടേഷന്‍ കൊടുക്കാനാ.. കുറെ നാളായി എന്നെ ബുദ്ധിമുട്ടീക്കാന്‍ തുടങ്ങീട്ട്..

എന്തോന്നു ബുദ്ധി മുട്ട്.. മുട്ടാന്‍ നിനക്കു ബുദ്ധി വല്ലതുമുണ്ടോടെ..

പോടെയ് ആക്കാതെ.. നിനക്കറിയാഞ്ഞിട്ടാ.. 

നീ പറയാതെ ഞാന്‍ എങ്ങനെ അറിയാനാ.. നിനക്കെന്താ ഈ കാക്കയോട് ഇത്ര ദേഷ്യം.. 

അതൊ.. എന്താണെന്നു അറിയില്ല.. ഈ കാക്കകള്‍ക്ക് എന്നോടു ഭയങ്കര കലിപ്പാണടെ.. അതു ഇന്നൊന്നുമല്ല പണ്ടു തൊട്ടുള്ളത.. 

??

നിനക്കറിയാലൊ അമ്പലപ്പറമ്പില്‍ നിന്ന് എന്റെ തറവാട്ടിലോട്ടുള്ള ഇടവഴി.. എന്റെ കുട്ടിക്കാലത്ത് എന്നെ ആ വഴി നടത്തിക്കുവരുന്നില്ല ഇവറ്റകള്‍.. 

അതെന്ത്??

അതെന്തെന്നു നീ അവറ്റകളോട് ചോദിക്ക്.. അല്ല പിന്നെ.. 


ഞാന്‍ ആ വഴി ഒറ്റക്കു പോയാല്‍ അപ്പൊ പറന്ന് വന്ന് എന്റെ തലയില്‍ കൊത്താന്‍ വരും.. ഒരു തവണ അതെന്റെ തലയില്‍ വന്ന് ഇരുന്നതാ.  എന്റെ കരച്ചില്‍ കേട്ട് അമ്മ വന്ന കാരണം രക്ഷപ്പെട്ടു.. 

അത് കൊത്താന്‍ വന്നതൊന്നും ആയിരിക്കില്ലടെ.. നിന്റെ മുടി കണ്ടു കാക്ക കൂടാണെന്നു കരുതിക്കാണും... 

കെളത്താതെടെയ് കെളത്താതെ,.. ഗ്യാപ്പില്‍ ഗോളടിക്കാന്‍ നൊക്കുന്നു.. ശവി.. 

ഹിഹി.. ചുമ്മ ഒന്നു അടിച്ചു നോക്കിയതാ.. അല്ല നീ പറ.. എന്നിട്ട് നീ എങ്ങനെ അഡ്ജസ്റ്റ് ചെയ്തു.. 

അതൊ.. രാ‍വിലെ പാല്‍ക്കാരന്‍ വന്നു പോകുമ്പ കൂടെ പോകും.. തിരിച്ചു വരാന്‍ പത്രക്കാരനെ കാത്തു നില്‍ക്കും.. 

ബസ്റ്റ്.. അപ്പൊ ഹര്‍ത്താല്‍ ആണെങ്കില്‍ നീ എന്തോ ചെയ്യും.. 

നീ കൂടുതല്‍ അങ്ങ് ആലോചിച്ചുണ്ടാക്കണ്ട.. @#$#@$

അത് പോട്ടെ, നീ ഇതു പറ.. അന്നു നടന്ന കാര്യത്തിനു നീ ഇപ്പൊ എന്തിനു കൊട്ടേഷന്‍ കൊടുക്കുന്നെ.. 

അതൊ.. ഞാന്‍ ഇപ്പൊ താമസിക്കുന്ന വീടില്ലെ, അവിടെയാണു പ്രശ്നം.. 

എന്തു പ്രശ്നം?

ഞാന്‍ എന്റെ തുണി എല്ലാം അലക്കി ഉണങ്ങാന്‍ കൊണ്ടിടാന്‍ കാത്തിരിക്കുവാ അവറ്റകള്‍.. പബ്ലിക് കക്കൂസാണെന്നാ അതിന്റെ വിചാരം.. 

അത് ശരി.. അപ്പൊ അതാണു നീ ഈയിടെ ആയിട്ടു കൂടൂതല്‍ സ്പ്രേ അടിക്കുന്നതു അല്ലെ.. എത്ര നാളായെടാ ഈ ഷര്‍ട്ട് വെള്ളം കണ്ടിട്ട്.. 

എന്താ കാണിച്ചു കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ??  വീണ്ടും വന്നിരിക്കുന്നു അവന്റെ.. #$@$ നീ ഇതിനു വല്ല പരിഹാരവുമുണ്ടെങ്കില്‍ പറ.. 

എന്തു പരിഹാരം.. വല്ല കൊതുകോ പാറ്റയോ ആണെങ്കില്‍ ഹിറ്റ് വാങ്ങി അടിക്കാമായിരുന്നു..

പോടെ നിന്റ്റടുത്തൊക്കെ ചോദിക്കാന്‍ വന്ന എന്നെ തല്ലിയാല്‍ മതി... 

***************************************************************************

എലിയെ പേടിച്ചു ഇല്ലം ചുടുക എന്നൊക്കെ കേട്ടിട്ടുണ്ട്.. ആദ്യമായിട്ടായിരിക്കും ആരെങ്കിലും കാക്കയെ പേടിച്ചു ഇല്ലം ചുടാന്‍ പ്ലാന്‍ ഇട്ടത്.. പക്ഷെ നടന്നില്ല.. എങ്ങാനും നടന്നിരുന്നെങ്കില്‍ ഹൌസ് ഓണര്‍ തള്ള.. അല്ല പാട്ടി.. ഞങ്ങളെ ചുട്ടേനെ...  അത് കൊണ്ട് ഞങ്ങള്‍ താമസം മാറ്റി.. 






ഈ കാക്കകളുടെ ഒക്കെ ഒരു കാര്യമെ.. 

2010-01-06

വിവേകാനന്ദ സ്വാമികള്‍ക്ക് 15 വയസ്സ്...



ഒന്നര പതിറ്റാണ്ട് എന്ന് പറയുമ്പോള്‍ 15  വര്‍ഷം തന്നെ അല്ലെ??  ഇനി "പതിറ്റാണ്ട്"  എന്നതിന്റെ അര്‍ഥം മാറിയോ??

ഈ മനോരമയുടെ ഒരു കാര്യം..