2010-01-25

കാക്കേ കാക്കേ കൂടെവിടെ ?? അറിഞ്ഞിട്ടു ഇപ്പൊ എന്നാ വേണo ???                        വീടും കൂടും ഒക്കെ അന്വേഷിക്കാന്‍ ഈ കാക്ക എന്താ നിന്റെ കൂട്ടുകാരനാ.. അതൊ ബന്ധുവോ??

രണ്ടുമല്ല.. കൊട്ടേഷന്‍ കൊടുക്കാനാ.. കുറെ നാളായി എന്നെ ബുദ്ധിമുട്ടീക്കാന്‍ തുടങ്ങീട്ട്..

എന്തോന്നു ബുദ്ധി മുട്ട്.. മുട്ടാന്‍ നിനക്കു ബുദ്ധി വല്ലതുമുണ്ടോടെ..

പോടെയ് ആക്കാതെ.. നിനക്കറിയാഞ്ഞിട്ടാ.. 

നീ പറയാതെ ഞാന്‍ എങ്ങനെ അറിയാനാ.. നിനക്കെന്താ ഈ കാക്കയോട് ഇത്ര ദേഷ്യം.. 

അതൊ.. എന്താണെന്നു അറിയില്ല.. ഈ കാക്കകള്‍ക്ക് എന്നോടു ഭയങ്കര കലിപ്പാണടെ.. അതു ഇന്നൊന്നുമല്ല പണ്ടു തൊട്ടുള്ളത.. 

??

നിനക്കറിയാലൊ അമ്പലപ്പറമ്പില്‍ നിന്ന് എന്റെ തറവാട്ടിലോട്ടുള്ള ഇടവഴി.. എന്റെ കുട്ടിക്കാലത്ത് എന്നെ ആ വഴി നടത്തിക്കുവരുന്നില്ല ഇവറ്റകള്‍.. 

അതെന്ത്??

അതെന്തെന്നു നീ അവറ്റകളോട് ചോദിക്ക്.. അല്ല പിന്നെ.. 


ഞാന്‍ ആ വഴി ഒറ്റക്കു പോയാല്‍ അപ്പൊ പറന്ന് വന്ന് എന്റെ തലയില്‍ കൊത്താന്‍ വരും.. ഒരു തവണ അതെന്റെ തലയില്‍ വന്ന് ഇരുന്നതാ.  എന്റെ കരച്ചില്‍ കേട്ട് അമ്മ വന്ന കാരണം രക്ഷപ്പെട്ടു.. 

അത് കൊത്താന്‍ വന്നതൊന്നും ആയിരിക്കില്ലടെ.. നിന്റെ മുടി കണ്ടു കാക്ക കൂടാണെന്നു കരുതിക്കാണും... 

കെളത്താതെടെയ് കെളത്താതെ,.. ഗ്യാപ്പില്‍ ഗോളടിക്കാന്‍ നൊക്കുന്നു.. ശവി.. 

ഹിഹി.. ചുമ്മ ഒന്നു അടിച്ചു നോക്കിയതാ.. അല്ല നീ പറ.. എന്നിട്ട് നീ എങ്ങനെ അഡ്ജസ്റ്റ് ചെയ്തു.. 

അതൊ.. രാ‍വിലെ പാല്‍ക്കാരന്‍ വന്നു പോകുമ്പ കൂടെ പോകും.. തിരിച്ചു വരാന്‍ പത്രക്കാരനെ കാത്തു നില്‍ക്കും.. 

ബസ്റ്റ്.. അപ്പൊ ഹര്‍ത്താല്‍ ആണെങ്കില്‍ നീ എന്തോ ചെയ്യും.. 

നീ കൂടുതല്‍ അങ്ങ് ആലോചിച്ചുണ്ടാക്കണ്ട.. @#$#@$

അത് പോട്ടെ, നീ ഇതു പറ.. അന്നു നടന്ന കാര്യത്തിനു നീ ഇപ്പൊ എന്തിനു കൊട്ടേഷന്‍ കൊടുക്കുന്നെ.. 

അതൊ.. ഞാന്‍ ഇപ്പൊ താമസിക്കുന്ന വീടില്ലെ, അവിടെയാണു പ്രശ്നം.. 

എന്തു പ്രശ്നം?

ഞാന്‍ എന്റെ തുണി എല്ലാം അലക്കി ഉണങ്ങാന്‍ കൊണ്ടിടാന്‍ കാത്തിരിക്കുവാ അവറ്റകള്‍.. പബ്ലിക് കക്കൂസാണെന്നാ അതിന്റെ വിചാരം.. 

അത് ശരി.. അപ്പൊ അതാണു നീ ഈയിടെ ആയിട്ടു കൂടൂതല്‍ സ്പ്രേ അടിക്കുന്നതു അല്ലെ.. എത്ര നാളായെടാ ഈ ഷര്‍ട്ട് വെള്ളം കണ്ടിട്ട്.. 

എന്താ കാണിച്ചു കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ??  വീണ്ടും വന്നിരിക്കുന്നു അവന്റെ.. #$@$ നീ ഇതിനു വല്ല പരിഹാരവുമുണ്ടെങ്കില്‍ പറ.. 

എന്തു പരിഹാരം.. വല്ല കൊതുകോ പാറ്റയോ ആണെങ്കില്‍ ഹിറ്റ് വാങ്ങി അടിക്കാമായിരുന്നു..

പോടെ നിന്റ്റടുത്തൊക്കെ ചോദിക്കാന്‍ വന്ന എന്നെ തല്ലിയാല്‍ മതി... 

***************************************************************************

എലിയെ പേടിച്ചു ഇല്ലം ചുടുക എന്നൊക്കെ കേട്ടിട്ടുണ്ട്.. ആദ്യമായിട്ടായിരിക്കും ആരെങ്കിലും കാക്കയെ പേടിച്ചു ഇല്ലം ചുടാന്‍ പ്ലാന്‍ ഇട്ടത്.. പക്ഷെ നടന്നില്ല.. എങ്ങാനും നടന്നിരുന്നെങ്കില്‍ ഹൌസ് ഓണര്‍ തള്ള.. അല്ല പാട്ടി.. ഞങ്ങളെ ചുട്ടേനെ...  അത് കൊണ്ട് ഞങ്ങള്‍ താമസം മാറ്റി.. 


ഈ കാക്കകളുടെ ഒക്കെ ഒരു കാര്യമെ.. 

7 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

ഈ കാക്കകളുടെ ഒക്കെ ഒരു കാര്യമെ..

sherriff kottarakara പറഞ്ഞു...

ഒരു ഉപായം പറഞ്ഞു തരാം ആരോടും പറഞ്ഞു കൊടുക്കരുതു.
കാക്ക വന്നിരിക്കുമ്പോൾ ഏതെങ്കിലും മറവിൽനിന്നു കാക്കയെ ഒളിഞ്ഞുനോക്കണംകാക്ക അതു കാണുകയും വേണം...അടുത്ത നിമിഷം കാക്ക പറപറക്കും.ഇതു അനുഭവത്തിൽ തേളിഞ്ഞ കേസ്സാ...ഒന്നു പരീക്ഷിച്ചു നോക്ക്‌

pattepadamramji പറഞ്ഞു...

അപ്പൊ ഹര്‍ത്താല്‍ ആണെങ്കില്‍ നീ എന്തോ ചെയ്യും..

അതൊരു പ്രശ്നമാണെ...സൂക്ഷിക്കണം.
കൊള്ളാം സുഹ്യുത്തെ.

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@sherriff kottarakara- njan kure olinju nokkiyatha.. nammude nattile alla tamil nattile kakkaya.. oru nanavumilla.. pratyekichu ee karyathil.. :)

@pattepadamramji- nandi vannathinum commentiyathinum.. :)

ഒഴാക്കന്‍. പറഞ്ഞു...

kaakke kaakke koodevide

സിര്‍ജാന്‍ പറഞ്ഞു...

രസകരം ..

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ഒഴാക്കന്‍.
@സിര്‍ജാന്‍ nantri.. vannathinum commentiyathinum.. :)