2010-04-14

ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

 ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

പണ്ടു പ്രതിമ ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു പണി..

പിന്നെപ്പോഴോ അതൊക്കെ നിര്‍ത്തി മല കെട്ടാന്‍ തുടങ്ങിയെന്നോ, കേട്ടുന്ന്ന മാലയില്‍ നോട്ടുകള്‍ കൂടിയെന്നോ ഒക്കെ പറഞ്ഞു ഭയങ്കര പ്രശ്നം..ദേ ഇപ്പൊ പിന്നെ പ്രശ്നം.. ഗാന്ധി പയ്യനെ മാല ഇടാന്‍ സമ്മതിച്ചില്ലെന്നു..
അംബേദ്‌കര്‍ ജയന്തിക്ക് പ്രതിമയില്‍ മാലയിട്ടു ദളിതരെ കയിലെടുക്കാന്‍ വന്നതാണ് നമ്മുടെ രാഹുല്‍.. അപ്പൊ പറയുന്നു.. ആദ്യം മാലയിടാന്‍ ഉള്ള അവകാശം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും.. ലവരുടെ പരിപാടി തീര്‍ന്നു പ്രതിമ വല്ലതും ബാക്കി ഉണ്ടെങ്കില്‍ മോന്‍ മാല ഇട്ടാല്‍ മതിയെന്നും.. (ലവരുടെ പരിപാടി കഴിയുമ്പോഴേക്കും അംബേദ്‌കര്‍ ജയന്തിയും കഴിഞ്ഞിട്ടുണ്ടാകും എന്നത് വേറെ കാര്യം.. )

അപ്പൊ പിന്നെ ഒരു സംശയം.. ഈ കുട്ടീടെ പേര് മായാവതി എന്നാണോ മാലാവതി എന്നാണോ ??

വാര്‍ത്ത ഇവിടെ