2009-12-06

നായകന്‍.....

ചെന്നൈ ആവഡിയില്‍ നിന്ന് ക്യാറ്റ് പരീക്ഷ എന്ന പ്രഹസനവും കഴിഞ്ഞു സബര്‍ബന്‍ തീവണ്ടിയില്‍ കയറി വീട് പറ്റാന്‍ നോക്കുന്ന സമയം.. 
തീവണ്ടിയില്‍ ആണെങ്കില്‍ നല്ല തിരക്കും.. ഇടക്ക് ഏതൊ ഒരു സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ആണു ഈ കാഴ്ച കാണുന്നത്.. മുന്നില്‍ ഒരു സീറ്റില്‍ ഇരിക്കുന്ന ഒരു അക്കന്റെ തോളില്‍ ചാരി ഒരു പാമ്പന്‍..
പാമ്പന്‍ എന്ന് പറയുമ്പോള്‍ നമ്മുടെ ബൈജു പ്രൈവറ്റ് ബസില്‍ ജാക്കി വക്കാന്‍ കയറിയ മോഡല്‍ ഒരു ഐറ്റം.. 
അക്കന്റെ മുഖത്തു തെളിഞ്ഞു കാണാം..
എന്നാല്‍ ആരും മൈന്റ്റ് ചെയ്യുന്നുമില്ല.. പാവം അക്കന്റെ മുഖഭാവം കണ്ടപ്പോള്‍ എന്നിലെ പൌരബോധം തിളക്കുന്ന നായകന്‍ ഉണര്‍ന്നു.. 


ഇരുന്ന സീറ്റില്‍ നിന്നും ചാടി എണീറ്റ് നമ്മുടെ പാമ്പന്റെ മുന്നില്‍ ചെന്ന് കലിപ്പിച്ചൊന്നു നോക്കി.. 
അഞ്ചര അടി ഉയരത്തിലുള്ള എന്റെ ഭീമാകാരമായ രൂപം കണ്ടിട്ടാണൊ എന്നറിയില്ല.. അഭ്യാസങ്ങള്‍ക്കൊന്നും നോക്കാതെ അണ്ണാച്ചി പിന്മാറി വേറെ ഒരു മൂലക്കു പോയി സെറ്റില്‍ ആയി..


വില്ലന്മാരെ ഒന്നടങ്കം അടിച്ചോടിച്ച ഒരു നായകന്റെ അഹങ്കാരത്തോടെ ഞാന്‍ ചുറ്റും നോക്കി.. ഒരു പട്ടിയും മൈന്റ് ചെയ്യുന്നില്ല... :(


പോട്ടെ അക്കനെ സഹായിക്കാന്‍ പറ്റിയല്ലോ എന്നും വിചാരിച്ച് തിരിച്ച് എന്റെ സീറ്റില്‍ നോക്കിയപ്പോള്‍ അതാ ഒരു അണ്ണന്‍.. 


പാമ്പനെ വിരട്ടിയ നായകന്റെ പൌരബോധം കൈ വിട്ടു പോയിട്ടില്ലാത്തെ ഞാന്‍ എന്റെ സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന അണ്ണനെയും കലിപ്പിച്ചൊന്നു നോക്കി.. അണ്ണന്‍ തിരിച്ചും ഒരു നോട്ടം.. 


എന്താ ചെയ്യാ എന്റെ ഉള്ളിലെ നായകന് പിന്നെ വാതില്‍ക്കല്‍ കാറ്റും കൊണ്ടു യാത്ര ചെയ്തു.. :(

4 അഭിപ്രായങ്ങൾ:

poor-me/പാവം-ഞാന്‍ പറഞ്ഞു...

ഇതു മലയാളിയുടെ മാനസിക രോഗം ..വെറുതെ തമിഴനെ സംശയിച്ചു...

ഭായി പറഞ്ഞു...

അക്കന് ഒരു പ്രൊട്ടക്ഷനായി അക്കന്റടുത്ത് ഇരുന്നാല്‍ മതിയായിരുന്നല്ലോ കിഷോറേ..:-)

കുമാരന്‍ | kumaran പറഞ്ഞു...

ഹഹഹ്. ഭായി പറഞ്ഞത് പോലെ..

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@poor-me/പാവം-ഞാന്‍ എന്താ ചെയ്യാ.. നമ്മള്‍ രോഗികള്‍ അല്ലേ..
@ഭായി@കുമാരന്‍.. അക്കന്‍ സമ്മതിച്ചില്ലാ.. ;)