2009-12-07

പ്രിയേട്ടാ.. നമിച്ചിരിക്കുന്നു..

1995: Lawrence Kasdan എന്ന ഹോളിവുഡ് സംവിധായകന്‍ Meg Ryan നെ കേന്ദ്ര കഥാപാത്രം ആക്കി French Kiss എന്നൊരു പടം എടുക്കുന്നു.. 


19998: Anees Bazmee എന്ന ഹിന്ദി (ബോളിവുഡ് എന്ന് ഓമനപ്പേര്‍) സംവിധായകന്‍ Ajay DevganKajol എന്നിവരെ വച്ച്  Pyaar To Hona Hi Tha എന്ന ഒരു പടം ചെയ്യുന്നു.. നേരത്തെ പറഞ്ഞതിന്റെ കോപ്പി.. 


2004: നമ്മുടെ സ്വന്തം പ്രിയേട്ടന്‍.. ആ ഹിന്ദി പടത്തില്‍ കുറച്ചു സ്വതസിദ്ധമായ ശൈലിയും(slapstick comedy) കുറച്ചധികം സ്വന്തം ഷോട്ടുകളും ചേര്‍ത്ത് വെട്ടം എന്ന ഒരു പടം ഒരുക്കുന്നു.. 


2009: ഇതെ പ്രിയേട്ടന്‍ തന്നെ ഈ വെട്ടത്തില്‍ നിന്നു ആ സ്വന്തം ചേര്‍ത്ത കുറെ ഐറ്റംസ് + ഹിന്ദിയിലെ വില പിടിച്ച താരങളും 
താരികകളും സഹിതം ഹിന്ദിയിലോട്ട് കയറ്റി അയച്ചിരിക്കുന്നു.. 
ഇത്തവണ പേര് De Dana Dan

നമിച്ചിരിക്കുന്നണ്ണാ നമിച്ച്.. അണ്ണന്‍ തന്നെ പുലി.. ഓ ടോ: ഇന്നലെ ഈ പടം കാണാന്‍ പോയി.. പുതുമകള്‍ വലുതായി കാണാഞ്ഞതു കൊണ്ടു(വെട്ടം ഞാന്‍ കുറെ കണ്ടിട്ടുണ്ട്) ഏറെ കുറെ നിസംഗനായിട്ടാണ് ഞാന്‍ ഇരുന്നത്.. പക്ഷെ ചുറ്റും ഇരുന്ന വര്‍ക്കു എന്തായാലും പടം നന്നായി പിടിച്ചിട്ടുണ്ട്.. ഹിറ്റ് മേക്കര്‍ എന്ന പേര്‍ പ്രിയദര്‍ശന്റെ കൈയില്‍ ഭദ്രം....

12 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

ദേ ധനാ ധന്‍.. ഇന്നലെ കണ്ട ഒരു പടം..

Siraj പറഞ്ഞു...

evdae poyada kandath?? pysa poyi le.. saramilla.. :P

ഭായി പറഞ്ഞു...

ദേ..എന്റെ ടിക്കറ്റിന്റെ ധനം ഇങു ധന്നേ..
എന്ന് തിയേറ്റര്‍ മാനേജരോട് പറഞുകൂടായിരുന്നോ?!!

ramanika പറഞ്ഞു...

ആയില്ല ഇനി അതിന്റെ മലയാള പതിപ്പ് വരും പിന്നെ അത് വീണ്ടും ഹിന്ദിയില്‍ എല്ലാം നമ്മുടെ പ്രിയന്‍ തന്നെ എടുക്കും

രായപ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രായപ്പന്‍ പറഞ്ഞു...

ഹി ഹി ഹി... എനിക്ക് ഇഷ്ട്ടായി...

ഞാനും കണ്ടു... ദേ ഇവിടെ ഒന്ന് നോക്കിയേക്ക്...

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@SIRAJ മായാജാല്‍... പൈസ പോയി മോനെ. പോയി..
@ഭായ്.. അതൊന്നും പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.. :)
@ രമണിക ആ പതിപ്പുകളൊക്കെ നമ്മള്‍ മലയാളികള്‍ തന്നെ കാണണം.. :)
@ രായപ്പന്‍.. ഞാന്‍ വായിച്ചു.. ഇഷ്ടപ്പെടാന്‍ അല്ലെ കത്രീനയും സമീരയും നേഹയും.. :),,
എന്തായാലും പടം ഹിറ്റ് ആകും എന്നത് ഉറപ്പ്..

കുമാരന്‍ | kumaran പറഞ്ഞു...

ആ അണ്ണന്റെ പണി ഇതൊക്കെ തന്നെയണ്ണാ..

ശ്രീ പറഞ്ഞു...

അതാണ് പ്രിയദര്‍ശന്‍... കോപ്പി ആയാലും അല്ലെങ്കിലും (അല്ല, കോപ്പി ആണെന്ന് സമ്മതിയ്ക്കാന്‍ മടി കാണിയ്ക്കാറില്ല, പ്രിയന്‍) പടം ഹിറ്റാക്കാന്‍ അദ്ദേഹത്തിനറിയാം
:)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@കുമാരന്‍ കറക്റ്റാ സൊല്ലിയിട്ടെ അണ്ണാ.. :)
@ശ്രീ അതും ശരിയാണ്.. :)

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ഇനി മലയാളത്തില്‍ വിലപോകില്ല, അതുകൊണ്ട് ഹിന്ദിക്കാരുടെ കണ്ണില്‍ പൊടി ഇടുകെ നിവൃത്തി ഉള്ളു, വെറും പുലിയല്ല സിങ്കം ആണ് സിങ്കം

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@kurup singam thanne samsayam illa..