പതിവു പോലെ ഗൂഗിള്‍ റീഡറില്‍ കയറി പുതിയ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കണ്ടത് നമ്മുടെ കുറുപ്പ് തന്റെ കണക്കുപുസ്തകം പൂട്ടുന്നെന്ന്..
അങ്ങനെ സംഭവിക്കാനുള്ള സാധ്യതകളെ കുറിച്ച് തല പുണ്ണാക്കാതെ ഞാന്‍ നേരെ ആ പോസ്റ്റില്‍ പോയപ്പോഴാണ് സംഭവം പിടികിട്ടുന്നത്.. ഒന്നാം പിറന്നാള്‍ പ്രമാണിച്ച് കുറുപ്പ് ഒരുമണിക്കൂറ് നേരത്തേക്കു അടച്ചിടുന്നതാണ് അല്ലാതെ ഇതു അടച്ചു പൂട്ടീ പറ്റുപുസ്തകം തുടങ്ങാനൊന്നുമല്ല എന്നു..
പിന്നെ ആണു ആലോചിച്ചതു ഞാനും ഏതാണ്ട് ഈ സമയത്താണു ഈ അഭ്യാസം തുടങ്ങിയതെന്നു.. സംശയം തീര്‍ക്കാന്‍ വേണ്ടി ഇവിടെ വന്നപ്പോള്‍ സംഗതി കറക്റ്റ്.. ഞാനും എന്റെ ആദ്യത്തെ പോസ്റ്റ് ഇടുന്നത് കഴിഞ്ഞ നവംബര്‍ 13 നു ആണു.. :)
ഈ നവംബര്‍ മാസം എന്റെ ജീവിതത്തില്‍ ഒരു പാടു പ്രാധാന്യമുള്ളതാണു.. നല്ലതും ചീത്തയും ആയി ഒരു പാട പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുള്ള മാസം ആണു അത് കൊണ്ടു തന്നെ ഈ നവംബറിനോട് എനിക്ക് വല്ലാത്ത ഒരു പ്രണയം ആണ്..
ഈ ബ്ലോഗ് തുടങ്ങുമ്പോള്‍ എനിക്ക് അതില്‍ എന്തെഴുതണം എങ്ങനെ എഴുതണം എന്നൊന്നും വലിയ ഐഡിയ ഉണ്ടായിരുന്നില്ല.. എല്ലാം തോന്നിയ സമയത്ത് തോന്നിയതെഴുതി അങ്ങനെ തുടര്‍ന്നു.. അന്നു മുതല്‍ കമന്റുകളുടെ രൂപത്തിലും മെയിലുകളുടെ രൂപത്തിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹ്രുത്തുക്കളോടും നന്ദി പറയുന്നു..
കുറുപ്പ് ഒന്നാം പിറന്നാളിനു ഒരു മണിക്കൂറ് കണക്കു പുസ്തകം അടച്ചു വച്ച പോലെ ഞാന്‍ എന്തു ചെയ്യണം എന്നു ഞാന്‍ അധികം ഒന്നും ആലോചിക്കാന്‍ നിന്നില്ല.. കാരണം കുറുപ്പിന്റെ കണക്കു പുസ്തകം ഒരു ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പ് പോലെ ആണു അടച്ചിട്ടാലും അതു തുറക്കുന്ന വരെ സമാധാനമായി ക്യൂ നിക്കാന്‍ ആളു കാണും..
അതു കൊണ്ടു ഞാന്‍ ഇതു അടക്കാനൊന്നും നില്‍ക്കുന്നില്ല.. തുറന്നു തന്നെ ഇടുന്നു..
എന്നത്തെയും പോലെ നാരായണമംഗലം അതിഥികളെയും കാത്തിരിക്കുന്നു..
16 അഭിപ്രായങ്ങൾ:
പിറന്നാള്‍ പതിപ്പ്..
പൂട്ടിയിട്ടാലും തുറക്കുമെന്ന് ഉറപ്പുണ്ട്.
ഞാന്‍ ആദ്യമായി ഇവിടെ കയറി വന്നതാണ്. അപ്പോഴെ കേള്‍ക്കുന്നു പൂട്ടിയിടുമെന്ന്. ഇനി ഞാന്‍ എന്ത് ചെയ്യണം തുടര്‍ന്ന് വായിക്കണോ?
Adhithi 2 :)
പൂട്ടലും തുറക്കലുമൊക്കെ പിന്നെം വാര്‍ഷികാഘോഷം നമ്മുക്കങ്ങ് കെങ്കേമമാക്കാം..ന്താ..?
ആശംസകള്‍...
@മിനിചേച്ചി.. പൂട്ടിയിടുന്ന പ്രശ്നമേ ഇല്ല.. സ്വാഗതം നാരായണമംഗലത്തേക്ക്.. തുടര്‍ന്നു വായിച്കു പ്രോത്സാഹിപിക്കുക..:)
@സുധീ. സ്വാഗതം.. നന്ദി വന്നതിനും കമന്റിയതിനും..
@ നജീം: സ്വാഗതം.. പൂട്ടിയാലല്ലേ തുറക്കേണ്ട ആവശ്യമുള്ളു.. :)
ആശംസകള്‍ സുഹൃത്തേ :)
ആശംസകള്‍.
ആശംസകള്‍.
നാരായണമംഗലത്തിനു ഒന്നാം പിറന്നാള്‍ ആശംസകള്‍ ...
കുറുപ്പിന്റെ കണക്കു പുസ്തകം ഒരു ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പ് പോലെ ആണു അടച്ചിട്ടാലും അതു തുറക്കുന്ന വരെ സമാധാനമായി ക്യൂ നിക്കാന്‍ ആളു കാണും....
ഹഹഹ ശരിയാണ്.
ആശംസകള്‍.
@ അരുണ്‍ ഭായി
@ എഴുത്തുകാരി
@ hAnLLaLaTh
@ devarenjini...
@കുമാരന്‍ | kumaran
നന്ദി.. ഒരു പാട് നന്ദി.. :):):):)
കിഷോര്‍,
അടച്ചിടേണ്ട കാര്യമൊന്നുമില്ല.പകരം,വാര്‍ഷികം പ്രമാണിച്ച് കലാപരിപാടികള്‍ എന്ന നിലക്ക് ആ വാളുകള്‍ എല്ലാം എടുത്ത് ഒന്ന് വീശിയേ..:-)
അഭിനന്ദനങള്‍,അനുമോദനങള്‍!!
പിറന്നാള്‍ ആശംസകള്‍, കിഷോര്‍...
:)
കിഷോര്‍ അളിയോ, അനിയാന്നു വിളിക്കാന്‍ പറ്റില്ല, എന്നാല്‍ ചേട്ടാന്നു വിളിക്കാം എന്ന് വിചാരിച്ചാലോ അതും നടക്കില്ല. കാരണം നമ്മള്‍ ഇരട്ടപെറ്റതല്ലേ. പിന്നെ നീ ഇത് പൂട്ടി ഇടണ്ട ആവശ്യം ഇല്ല, കാരണം ഞാന്‍ ഒന്ന് അവിടെ ഒരു മണിക്കൂര്‍ പൂട്ടിയപ്പോള്‍ തന്നെ സാധനം കിട്ടഞ്ഞിട്ടു കുമാരനും, കണ്ണനുണ്ണിയും, അരുണും കൂടെ കേന്ദ്ര സേനക്ക് ഫോണ്‍ ചെയ്തു. അപ്പോള്‍ മൊത്തത്തില്‍ അടച്ചു പൂട്ടിയിരുന്നേല്‍ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചേ. പിന്നെ പിറന്നാള്‍ പോസ്റ്റ് ആണേല്‍ എന്താ തകര്‍ത്തൂ എന്ന് വച്ചാല്‍ തകര്‍ത്തു വാരി. സ്വന്തം കൂടെ പിറപ്പിനെ തന്നെ വാരി ബിവരെജ് ഷോപ്പില്‍ ഇട്ടു പൂട്ടിയില്ലേ. എടാ ചെക്കാ ആദ്യം നിന്റെ ഈ മടി കളഞ്ഞിട്ടു സീരിയസ് ആയി നീ ഒന്ന് എഴുതി തുടങ്ങു. തീര്‍ച്ചയായും നിന്റെ നര്‍മം ഒരുപാട് ഇഷ്ടമാവുന്നുണ്ട്. എന്റെ ദൈവമേ ഈ കുരുപ്പിനെ കൊണ്ട് ഞാന്‍ തോറ്റു.
ഈ നവംബര്‍ മാസം എന്റെ ജീവിതത്തില്‍ ഒരു പാടു പ്രാധാന്യമുള്ളതാണു.. നല്ലതും ചീത്തയും ആയി ഒരു പാട പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുള്ള മാസം ആണു അത് കൊണ്ടു തന്നെ ഈ നവംബറിനോട് എനിക്ക് വല്ലാത്ത ഒരു പ്രണയം ആണ്..
അതാണ് , നിന്റെ ജീവിതത്തില്‍ അല്ല എന്റെ ജീവിതത്തിലും ഈ മാസം ആണ് നായകനായും വില്ലനായും ഒക്കെ വന്നിട്ടുള്ളത്. എന്തായാലും പുതിയ നല്ലൊരു പോസ്റ്റ് നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നു. തുടര്‍ന്നും എഴുതുക. എന്റെ എല്ലാ വിധ ആശംസകളും, കൂടുതല്‍ കരുത്താര്‍ജിച്ചു എഴുത്തിന്റെ പ്രത്യേകിച്ച് നര്‍മത്തിന്റെ കാര്യത്തില്‍ നീ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രാര്‍ത്ഥിക്കുന്നു . പ്രീതികുളങ്ങര അമ്മ നാരായണമംഗലത്തെയും നിന്നെയും അനുഗ്രഹിക്കട്ടെ.
ഓ ടോ : ഒരുമിച്ചു പിറന്നാള്‍ ആഘോഷിച്ചു പാമ്പ് പോലും നാണിച്ചു പോണ വിധത്തില്‍ കിടന്ന നിനക്ക് വാള് വക്കാന്‍ ബക്കറ്റു കൊണ്ട തന്ന എന്നെ തന്നെ പറയണം, തൃപ്തിയായി കൂടെപിറപ്പേ തൃപ്തി ആയി.
@ഭായി.. വീശാന്‍ വാളുകള്‍ ഒന്നും സ്റ്റോക്ക് ഇല്ല.. പക്ഷെ സ്റ്റോക്ക് എത്തിയാല്‍ ഉടനെ നമ്മള്‍ വീശും ;)
നന്ദി :)
@ശ്രീ.. നന്ദി വീണ്ടും വരിക :)(ഞാന്‍ നാരായണമംഗലം തുറന്ന അന്നു മുതല്‍ ഒട്ടു മിക്ക പോസ്റ്റുകളിലും കമന്റ് ഇടുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു അന്തേവാസികളില്‍ ഒരാള്‍ ആണു ശ്രീ എന്ന് ഞാന്‍ അഭിമാനപൂറ്വ്വം ഓര്‍മിക്കുന്നു)
എന്റെ കൂടപ്പിറപ്പേ..
ഞാന്‍ അദ്യമായി കണക്കുപുസ്തകം തുറന്ന ദിവസം എനിക്ക് ഇപ്പോഴും ഓര്‍മ്മ ഉണ്ട്..
ഞങ്ങള്‍ ഐ റ്റി ക്കാറ് ഇടക്കു അനുഭവിക്കുന്ന ബെഞ്ച് എന്ന സുഖവാസക്കാലം റിസഷന്‍ സമയത്തു കിട്ടിയതിന്റ്റെ വിഷമം മാറ്റാന്‍ ഓഫീസില്‍ ദേഹം വച്ചു മനസ്സ് ബൂലോഗത്ത് കറങ്ങിയിരുന്ന കാലം..
നമ്മുടെ സൂപ്പര്‍ഫാസ്റ്റിലെ ഏതോ ഒരു കമ്പാര്‍ട്ട്മെന്റിലെ അപ്പര്‍ ബെര്‍ത്തില്‍ കിടന്നിരുന്ന കണക്കുപുസ്തകം ഞാന്‍ ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു. വായിച്ചു കഴിഞ്ഞ ഉടനെ അണ്ണനെ മെയില്‍ അയക്കതിരിക്കാനും കഴിഞ്ഞില്ല.. അയച്ച് 5 മിനിറ്റ് തികയും മുന്നെ മറുപടിയും കിട്ടി.. (അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഇയാല്‍ ഫുള്ള് റ്റൈം ഇതിനെ മുന്‍പിലാണോ??)
എന്തായാലും നന്ദി അന്നു മുതല്‍ ഇന്നു വരെ (അല്ല് ഇനി എന്നും) നമ്മള്‍ക്കിടയിലുള്ള ഈ സുഹ്രുത്ബന്ധത്തിനു..
:):)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ