2009-08-13

വന്ദേ മാതരം!!!ഭാരതം തന്റെ 62-)മത് സ്വാതന്ത്ര്യദിനാഘോഷത്തിനു തയ്യാറെടുത്തു കോണ്ടിരിക്കുകയാണു.. ഇവിടെ ചെന്നൈയിലും എല്ലാവരും അതിന്റെ ലഹരിയില്‍. എല്ലായിടത്തും ത്രിവര്‍ണ്ണപതാകയുടെ ഭംഗി മാത്രം. ഓഫീസിലും ഇതു തന്നെ അവസ്ഥ.. എല്ലാ ക്യുബിക്കിളുകളും പ്ലാസ്റ്റിക് നിര്‍മിത ത്രിവര്‍ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു..
വളരെ മനോഹരം.. ഈ സ്വാതന്ത്ര്യദിനം കഴിഞ്ഞാല്‍ ഇവയൊക്കെ എങ്ങോട്ടു പോകുന്നെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?? എവിടെ, എന്തിനു..

എങ്ങും ത്രിവര്‍ണ്ണത്തിന്റെ മനോഹാരിത തള്ളിക്കളിക്കുന്ന ഈ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മുടെ ചവറ്റുകുട്ടകളില്‍ എത്ര ദേശീയപതാകകള്‍ വീണു കിടക്കുന്നുണ്ടെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ദേശീയപതാകയെ സ്വന്തം മാതാവിനെ പോലെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടവനാണു ഓരോ ഭാരതീയനും.

പ്ലാസ്റ്റിക്കും പേപ്പറും ഉപയോഗിച്ചുണ്ടാക്കിയ ത്രിവര്‍ണ്ണ പതാകകള്‍ അഗസ്റ്റ് 16 നു ശേഷം എവിടെ എന്നു പോലും ആരും അന്വേഷിക്കില്ല. അവ രണ്ടു നാള്‍ തറയില്‍ ആരും ശ്രദ്ധിക്കാതെ കിടക്കും, അതു കഴിഞ്ഞാല്‍ ആരെങ്കിലും അടിച്ചു വാരി കളയും. ചിലപ്പോള്‍ തീയിടും. ഭാരതമാതാവിനെ ഇതിലും മോശമായി അപമാനിക്കാന്‍ കഴിയില്ല.

കാവിയും വെള്ളയും പച്ചയും ചേര്‍ന്ന ഒരു കഷ്ണം കടലാസ് മാത്രമാണതെങ്കില്‍ അതു നമുക്കു സഹിക്കാം അതിന്റെ നടുക്ക് അശോകചക്രം വരുമ്പോള്‍ അതു ഓരൊ ഭാരതീയന്റെയും ആത്മാവിന്റെ അംശമാണിതെന്നു എല്ലാവരും മനസ്സിലാക്കണം.

സ്വന്തം രാജ്യത്തെ അപമാനിച്ചു കൊണ്ട് ഒരു ആഘോഷം നമുക്കു വേണമോ. തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടതു.

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..
ജയ് ഹിന്ദ്

12 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

പള്ളിക്കുളം.. പറഞ്ഞു...

കാര്യമില്ലാതെയില്ല.
കൊടിതോരണങ്ങളൊക്കെ അഴിച്ചുവെച്ചാൽ അടുത്ത പ്രാവശ്യം ഉപയോഗിക്കാമല്ലോ.

സ്വാതന്ത്ര്യദിനാശംസകൾ!!

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

എല്ലാം വില്‍പ്പന ചരക്കാകുംബോള്‍ പതാക മാത്രമെന്തിനു സംരക്ഷിക്കുന്നു :)

കുമാരന്‍ | kumaran പറഞ്ഞു...

സ്വാതന്ത്ര്യ ദിനാശംസകള്‍.

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@പള്ളിക്കൂടം
@ചിത്രകാരന്‍
@കുമാരന്‍..
നന്ദി വന്നതിനും കമന്റിയതിനും.
കൊടിതോരണങ്ങള്‍ സൂക്ഷിച്ചു വക്കാന്‍ എത്ര പേര്‍ ഓര്‍ക്കാറുണ്ട്??
ഈ ഒരു ദിവസം മാത്രം പതാക കുത്തി വച്ചു നടക്കുന്നവര്‍ വെറും “ഷോ ഓഫ്” മാത്രം കാണിക്കുന്നവറ് ആണെന്നും യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ അല്ലെന്നും ആണു ഞാന്‍ കരുതുന്നതു.
എല്ലാം വില്പന ചരക്കാക്കുന്ന കൂട്ടത്തില്‍ സ്വന്തം അമ്മയുടെ മുലപ്പാല്‍ വരെ വില്പനക്കു വക്കുന്ന സംസ്കാരത്തിലേക്ക് താഴരുത് എന്നേ ഞാനും ഉദ്ധേശിച്ചുള്ളൂ..
ആശംസകള്‍...

devarenjini... പറഞ്ഞു...

Happy Independence Day dear...

devarenjini... പറഞ്ഞു...

I know how you strongly feel about this, but unfortunately, we are not lucky to have many people who feel the same...Anyway, lets hope atleast after reading this, one or two persons wont disrespect our flag and nation..!

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ദേവരഞ്ജിനി..
നന്ദി.. ആശംസകള്‍..
എനിക്കു പ്രതീക്ഷകള്‍ ഇല്ല..
എനിക്ക് ഇങ്ങനെ എഴുതാന്‍ പറ്റും സുഹ്രുത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മെയില്‍ അയക്കാന്‍ പറ്റും.. അതു ഞാന്‍ ചെയ്തിട്ടുണ്ട്..
:)

ㄅυмα | സുമ പറഞ്ഞു...

ആങ്...ലാ പറഞ്ഞത് കറക്ട്...

ചിത്രകാരന്‍ പറഞ്ഞതും കറക്റ്റ്‌... :-/

Smitha Nair പറഞ്ഞു...

So true. Great post and great inspiration! Lets hope this changes at least one view. Then its a beginning.

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@സുമ
@സ്മിതചേച്ചി..
നന്ദി. ആശംസകള്‍..
അഭിപ്രായങ്ങള്‍ എല്ലാവരുടെയും കറക്റ്റ് തന്നെ..
പതാകയെ വില്പനചരക്കാക്കുന്നതും കറക്റ്റ്..
പക്ഷെ അതു ഉപേക്ഷിക്കുന്നതും കത്തിക്കുന്നതും പാടില്ല എന്നു മാത്രമേ ഞാന്‍ ഉദ്ധേശിച്ചിട്ടുള്ളൂ...

അരുണ്‍ കായംകുളം പറഞ്ഞു...

അങ്ങനെ ഒരു സ്വാതന്ത്ര്യദിനം കൂടി കഴിഞ്ഞു:)