2009-08-17

മദ്യം... ചിയേര്‍സ്..

മദ്യത്തിന്റെ ഗുണം..

അന്നു രാത്രി അവന്‍ ഒരു കോണില്‍ ഒറ്റക്കിരുന്നു കരയുന്നതു കണ്ടാണു ഞാന്‍ മുറിയില്‍ കയറി ചെല്ലുന്നതു..

“എന്തു പറ്റി?“

“അളിയാ, അവള്‍ എന്നെ ചതിച്ചെടാ.. അവളുടെ കല്യാണം നിശ്ചയിച്ചു..“

“ഓ അത്രയെ ഉള്ളോ..“

“നിനക്കങ്ങനെ പറയാം.. എന്റെ വേദന എനിക്കല്ലേ അറിയൂ.. എനിക്കിനി ജീവിക്കണ്ട. മരിച്ചാല്‍ മതി.. “

“ഒരു പേണ്ണു പോകുമ്പോളേക്കും നീ ഇങ്ങനെ തളര്‍ന്നാല്‍ എങ്ങനാ‍. എന്നെ കണ്ടു പഠിക്ക് എനിക്കു വല്ല പ്രശ്നവുമുണ്ടോ..“

“നിനക്കിതൊരു ശീലമാ.. പറഞ്ഞിട്ടു കാര്യമില്ല.. “

“നീ വാ..“

കരഞ്ഞു കൊണ്ടിരുന്ന അവനെ പിടിച്ച് വണ്ടിയില്‍ കയറ്റി ഇരുത്തി വണ്ടി സ്റ്റാര്‍റ്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷ്യം മാത്രമെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ബാര്‍

രണ്ട് മണിക്കൂറിനു ശേഷം. സ്ഥലത്തെ പ്രധാന ബാറിലെ ഒരു മൂലയിലെ ടേബിള്‍..

“അളിയാ, താങ്ക്സ് ടാ.. നീ ആണെടാ യഥാര്‍ത്ഥ സുഹ്രുത്ത്.. “

“നിനക്കൊരു പ്രശ്നം വന്നാല്‍ ഞാന്‍ സഹായിച്ചില്ലെങ്കില്‍ പിന്നെന്തിനാടാ..“

“സത്യം ഈ ജീവിതത്തില്‍ എന്റെ ആകെ സമ്പാദ്യം നിന്നെ പോലുള്ള സുഹ്രുത്തുക്കള്‍ മാത്രം ആണെടാ.. അവള്‍ @#$@$ മോള്‍.. പോട്ടെടാ.. അവളെക്കാള്‍ നല്ല പെണ്ണിനെ എനിക്കു കിട്ടും.“

“എങ്കില്‍ നീ സത്യം ചെയ്യ് ഇനി ഒരിക്കലും ആത്മഹത്യ എന്നൊന്നും ചിന്തിക്കില്ലെ“ന്ന്..

“ഞാന്‍ എന്തിനു ആത്മഹത്യ ചെയ്യണം അവള്‍ പോണെങ്കില്‍ പോട്ടെടെ.. എനിക്ക് നിന്നെ പോലുള്ള ഫ്രന്‍സ് മതി.. പോവാന്‍ പറ.. മോളോട്...“



മദ്യം കൊണ്ടുള്ള ദോഷം.

പിറ്റെ ദിവസത്തെ പത്രത്തില്‍ കണ്ടത്
ബാംഗ്ലൂറ്: ഇന്നലെ രാത്രി നഗരമധ്യത്തില്‍ നടന്ന അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതാണു അപകടത്തിനിടയാക്കിയതെന്നു പോലീസ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്ക് റോങ്ങ് സൈഡിലൂടെ വന്നു ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാറ് പറഞ്ഞു.........

13 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ആ വാല്‍ക്കഷ്ണം തന്നെ എല്ലാം പറയുന്നുണ്ടല്ലോ. വേറെ എന്തു പറയാന്‍... :)

ramanika പറഞ്ഞു...

ഞാന്‍ എന്തിനു ആത്മഹത്യ ചെയ്യണം അവള്‍ പോണെങ്കില്‍ പോട്ടെടെ.. എനിക്ക് നിന്നെ പോലുള്ള ഫ്രന്‍സ് മതി.. പോവാന്‍ പറ.. മോളോട്...“
ഈ സ്പിരിറ്റില്‍ എടുത്താല്‍ കൊള്ളാം!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

ആ സ്പിരിറ്റില്‍ എടുക്കാതെ.. സ്പിരിറ്റില്‍ പോകുന്നതു കൊണ്ടാണല്ലൊ പ്രശ്നം മുഴുവന്‍..

@ശ്രീ
@ രമണിക..
നന്ദി വന്നതിനും കമന്റിയതിനും :)

Anil cheleri kumaran പറഞ്ഞു...

ലെവൻ മറ്റവനേയും കൊണ്ടു പോയി...

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഈ കഥ പറഞ്ഞ് തന്നതിനു നന്ദി
ചിയേഴ്സ്സ്!!!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@കുമാരന്‍
ലവന്‍ മറ്റവനെയും കൊണ്ടു പോയി.. രണ്ടിനെയും മദ്യം കൊണ്ടു പോയി
‌@ അരുണ്‍.. ചിയേഴ്സ്..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ഇത് കൊള്ളാം മച്ചൂ, നല്ലൊരു മെസ്സേജ് ഉണ്ട് ഇതില്‍, രണ്ടെണ്ണം വിട്ടു കഴിയുമ്പോള്‍ എല്ലാം മറക്കും, പിന്നെ പോകാന്‍ പറ പുല്ലു. എന്തിനാ ഇങ്ങനെ മദ്യം കഴിക്കുന്നെ, എന്താ അതില്‍ ഉള്ളത്, ആ))))

കിഷോര്‍ അളിയാ വൈകിട്ട് ബാറില്‍ കാണില്ലേ,

YoungMediaIndia പറഞ്ഞു...

കിഷോര്‍ അളിയാ പോസ്റ്റ്‌ ഉഗ്രന്‍.. ചാരായഷാപ്പില്‍ വന്നാല്‍ രണ്ടെണ്ണം വീശാം..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@സ്മിതേച്ചി.. താങ്ക്സ്..
@കുറുപ്പണ്ണാ... അണ്ണന്‍ പറഞ്ഞ കാര്യത്തെക്കുറിച്ചു.. ഏത്.. എന്തിനാണു മദ്യപിക്കുന്നത് എന്നതിനെ കുരിച്ച് നമുക്ക് ബാറില്‍ വച്ച് സംസാരിക്കാം..
@കുടിയോ.. ഇന്നു ഏത് ഷാപ്പിലാ..
നാരയണമംഗലത്തേക്ക് സ്വാഗതം.

ഞാന്‍||njaan പറഞ്ഞു...

കുപ്പീം വാങ്ങിച്ച് വീട്ടില്‍ വെച്ചടിച്ചാല്‍ പോരായിരുന്നോ?

Suмα | സുമ പറഞ്ഞു...

ശ്യോ..സംഭവം ഇത്തിരി കടുത്തു...

ഞാന്‍||njaan പറഞ്ഞ പോലെ വീട്ടില്‍ ഇരുന്നു അടിച്ചാല്‍ പോരാരുന്നോ?? :-/

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

" ഏത് ബ്രാന്‍ഡ്‌ ആണ് അടിച്ചതെന്ന് പറഞ്ഞില്ല"(ചുമ്മാ) ,
നന്നായിട്ടുണ്ട്, ഇന്നത്തെ തലമുറയ്ക്ക് നല്ല ഒരു ഉപദേശമാണ്. മദ്യം മാത്രമല്ല, എല്ലാ ലഹരി പദാര്‍ത്ഥങ്ങളും നമ്മുടെ പുതുതലമുരയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണ്...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@ഞാന്‍||njaan അണ്ണന്‍ ഇപ്പൊ വീട്ടില്‍ ഇരുന്നാ അടി അല്ലെ.. അതാണു ബാറില്‍ കാണാത്തത്

@സുമ.. ഈ ഞാന്‍||njaan അങ്ങനെ ഒക്കെ പറയും.. പക്ഷെ എവിടെ ഇരുന്നൊക്കെ അടിക്കും എന്നു അങ്ങേര്‍ക്ക് പോലും നിശ്ചയം ഇല്ല..

@തൃശൂര്‍കാരന്‍. ഏതു ബ്രാന്‍ഡ് ആണെങ്കിലും നടക്കാനുള്ളതു നടക്കും.. :)