2009-10-07

ചരിത്ര പ്രസിദ്ധമായ വാളുകള്‍...



എന്നാണു ഞാന്‍ ആദ്യമായി മ്യൂസിയം കാണാന്‍ പോയതെന്നറിയില്ല.. പക്ഷെ ആദ്യം പോയതു ത്രിശൂറ് മ്യൂസിയത്തില്‍ ആണെന്ന കാര്യം ഉറപ്പാണു.. അതിനു ശേഷം എത്ര സ്ഥലങ്ങളില്‍ പോയിരിക്കുന്നു.. എവിടെ പ്പോയാലും ആരുടെയെങ്കിലും വാള്‍ അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും അതിപ്പോ ശക്തന്‍ തമ്പുരാനാണെങ്കിലും ടിപ്പു സുല്‍ത്താനാണെങ്കിലും മാര്‍ത്താണ്ഠവര്‍മ ആണെങ്കിലും.. അതൊക്കെ സൂക്ഷിക്കാന്‍ ആളുകള്‍ ഇഷ്ടം പോലാണു.. പഴയ രാജാക്കന്മാരുടെ ഒക്കെ ഒരു ഭാഗ്യം..
ഇപ്പൊ വാളിന്റെ ഒക്കെ കാലം കഴിഞ്ഞു കത്തികളുടെ കാലം ആണെന്നാണു പറയപ്പെടുന്നത്.. എസ് കത്തി വൈ കത്തി എക്സ് കത്തി തുടങ്ങി ക്ഷ, ത്ര, ജ്ഞ വരെ ഷേപ്പിലുള്ള കത്തികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.. കാലം പോയ പോക്കെ..

എന്നാലും വാളിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ അങ്ങനങ്ങു സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ.. അങ്ങനെ നാട്ടുകാര്‍ മുഴുവന്‍ സമ്മതിച്ചാലും ഞാന്‍ സമ്മതിക്കുമോ.. മലയാളികള്‍ സമ്മതിക്കുമോ.. ഒരു പക്ഷെ മലയാളികള്‍ ഒന്നടങ്കം ഒരു പാര്‍ട്ടിക്കു കീഴില്‍ അണി നിരന്നാല്‍ അതിന്റെ ചിഹ്നം വരെ വാള്‍ ആയിരിക്കും എന്നതിനു സംശയം വേണ്ട.. (അത്രക്കധികം വാളുകള്‍ ആണല്ലോ കേരളത്തില്‍ ദിവസവും പണിയപ്പെടുന്നത്.. )ഞാനും പല വാളുകള്‍ കണ്ടിട്ടുണ്ട്.. അതില്‍ ചരിത്ര പ്രസിദ്ധമായ ചിലവാളുകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു..

  • ചാണ്ടിച്ചന്റെ വാള്‍
  • പുസല വാള്‍
  • ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു)
  • വാളുവിഴുങ്ങി വാള്‍
  • ഭായി വാള്‍
ചാണ്ടിച്ചന്റെ വാള്‍: ഇത് അല്പം അഹങ്കാരം കലര്‍ന്ന വാള്‍ ആണു. ഞാന്‍ എത്ര അടിച്ചാലും വാള്‍ ആവില്ല എന്ന അമിത വിശ്വാസത്തില്‍ വാശിക്കു കുടിക്കുകയും, മലയാളത്തില്‍ ചോദിച്ചാല്‍ ഇംഗ്ലീഷില്‍ ഉത്തരം പറയുന്ന ലെവെലില്‍ എത്തുകയും ചെയ്യുന്ന ലെവെലില്‍ എത്തുകയും. പിന്നെ സ്ഥലകാല ബോധമില്ലാതെ വാളൂരി വീശുകയും ചെയ്യുന്ന പ്രതിഭാസം ആണിതു.. ടെറസ്സിന്റെ മുകളില്‍ നിന്നു മുറ്റത്തേക്ക് വാളു വച്ച് ആരും കണ്ടില്ലെന്നു സമാധാനിക്കുന്നതും, കിടക്കപ്പായയില്‍ ഇരുന്നു കൊണ്ട് സ്വന്തം മടിയില്‍ വാളു വച്ചതിനു ശേഷം പിറ്റേന്ന് രാവിലെ “ആരാണ്ട്രാ എന്റെ മേത്ത് വാളു വച്ചതു ” എന്നു അക്രോശിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണു..

പുസല വാള്‍: ഞാന്‍ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും മൂര്‍ച്ചയേറിയതും ഭാരമേറിയതുമായ വാള്‍ ആണിത്. മാട് കാടി മോന്തുന്ന പോലെ മുന്നിലുള്ള ഗ്ലാസിലുള്ളതു എന്താണെന്നു പോലും നോക്കാതെ മടമടാന്ന് അകത്താക്കി സ്ഥലകാലബോധം തീരെ ഇല്ലാതെ ഒരു മാതിരി അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥയില്‍ പണിയുന്ന വാള്‍ ആണിതു. ഈ വാള്‍ പണിയുന്ന ആളെ നമുക്കു ഒരിക്കലും പിടിച്ചാല്‍ കിട്ടാറില്ലാ അഥവാ കിട്ടിയാലും കയില്‍ നിന്നു വഴുതി പോകുന്നതായിരിക്കും. കമിഴ്ന്നു കിടന്നു കഴുത്തിനു വ്യായാമം നല്‍കുന്ന പോലെ ഇടതും വലതും നോക്കിയാണു ഇതു പണിയുന്നതു.. ഉറങ്ങിക്കിടക്കുന്നവന്റെ തല വാഷ് ബേസിന്‍ ആണെന്നു തെറ്റിദ്ധരിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണ്.

ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു): തന്റെ കഴിവുകളും പരിമിതികളും മനസ്സിലാക്കി വേറെ ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു കസേര വലിച്ചിട്ടു സ്വസ്ഥമായി പണിയുന്ന വാളുകള്‍ ആണിതു.. ചിലപ്പോള്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പലരൂപത്തിലുള്ള വാളുകളും പണിയപ്പെടുന്നതായിരിക്കും. എക്സ്: വട്ടത്തില്‍ വാള്‍..

വാളുവിഴുങ്ങി വാള്‍: താന്‍ ഒരിക്കലും വാള്‍ പണിയില്ലെന്നും, വാള്‍ പണിയാതിരിക്കാന്‍ വരുന്ന വാളിനെ വിഴുങ്ങി അതിന്റെ മേല്‍ ഒരെണ്ണം വീശിയാല്‍ മതിയെന്നും ഉള്ള ചരിത്രപരം ആയ കണ്ടു പിടിത്തത്തില്‍ നിന്നാണു ഈ വാളിന്റെ ഉല്‍ഭവം. വിഴുങ്ങിയതും ചെലുത്തിയതും മോന്തിയതും എല്ലാം ചേര്‍ത്ത് ഒരു അതി ഭയാനകം ആയ വാള്‍ ആയിരിക്കും അതിന്റെ അവസാന ഉല്പന്നം അല്ല്ങ്കില്‍ ഫൈനല്‍ പ്രൊഡക്റ്റ്.

ഭായി വാള്‍: ഞാനിതാ വാളായേ എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഓടി നടന്നു പണിയപ്പെടുന്ന വാളുകളെ ആണു ഭായി വാള്‍ എന്നു പറയപ്പെടുന്നത്. പണ്ട് വടക്കന്‍ പാട്ടു സിനിമകളില്‍ നസീറും ജയനും കാണിച്ചിരുന്ന വാള്‍പയറ്റുകളുടെ ഭംഗിയും താളവും എല്ലാം ഇതു പണിയുന്നവറ് കാണിക്കും. ഓടിയും ചാടിയും, ഞെരിഞ്ഞമര്‍ന്നും, വലതു മാറിയും, ഇടതു മാറിയും ഒക്കെ പണിയുന്ന ഈ വാളും അപകടകാരിയാണു..

ഇനിയും ഉണ്ടു പലതരം വാളുകള്‍ പക്ഷേ എഴുതാന്‍ സമയം ഇല്ല.. ഈ പറഞ്ഞ വാളുകള്‍ക്കൊക്കെ പേറ്റന്റ് ഉണ്ടെന്നും പറഞ്ഞു ഇതിന്റെ ഒക്കെ ഉപ്ജ്ഞാതാക്കള്‍ കേസ് കൊടുക്കുകയോ, ആളെ വിട്ടു തല്ലിക്കുകയോചെയ്തില്ലെങ്കില്‍ അടുത്ത പോസ്റ്റ് ഇടാം..
:)



ഓടോ: നാരായണമംഗലത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുള്ള പലവിധം വാളുകള്‍ ആണു ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്... അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഞാന്‍ തയ്യാറല്ല.. 
 




24 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

ഞാന്‍ കണ്ട വാളുകള്‍..
:)

മാണിക്യം പറഞ്ഞു...

കൃതാര്‍‌ത്ഥയയി ...
ചരിത്രപ്രസിദ്ധമായ വാളുകള്‍
എന്ന് തല‍കെട്ട് കണ്ട് ലേശം ചരിത്രം പഠിക്കാന്‍ വന്നവരവാ
ആദ്യ പാരഗ്രാഫ് പടം ഒക്കെ കണ്ട് വയിച്ചപ്പോഴല്ലേ

(((( ഡിഷ്യൂം)))
സാക്ഷാല്‍ വാള്‍ കൊണ്ട് ഒന്നു വെട്ടിയതാ

Rohit പറഞ്ഞു...

da...vaalinte koode chila examplesum vakkaamaayirunnu :D

Anil cheleri kumaran പറഞ്ഞു...

വാളിനെപ്പറ്റി ഇത്രയും കഷ്ടപ്പെട്ടു പഠിച്ചത് അനുഭവത്തിന്റെ ബലത്തിലാണോ...
സംഗതി സൂപ്പര്‍..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@മാണിക്യം: ഘ്ടക്!! ആ വെട്ട് ഞാന്‍ തടുത്തതാ‍.. :) നന്ദി വന്നതിനും കമന്റിയതിനും..
‍@ രോഹിത്. ഇത്രയും പോരെ.. ;)
@ കുമാരന്‍.. അനുഭവം ഇല്ലെന്നു ഞാന്‍ പറഞ്ഞാല്‍ അതു ശരിയാവില്ല.. :) നന്ദി വന്നതിനും കമന്റിയതിനും..

hshshshs പറഞ്ഞു...

തലക്കെട്ട് കണ്ടപ്പോൾ പ്രതീക്ഷിച്ചതു തന്നെ...പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ സംശയിച്ചു...എന്നാലും കാര്യം അവിടെ തന്നെ യെത്തിച്ചു..നന്നായിട്ടെഴുതി ചിരിപ്പിച്ചു..
ആശംസകൾ !!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

kollaam, nalla vaal charithram!

അജ്ഞാതന്‍ പറഞ്ഞു...

kollam mone..
aashante mootilotu thanne kayattikko..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@hshshshs @വാഴക്കോടന്‍ ‍// vazhakodan ; നന്ദി..
വന്നതിനും കമന്റ്റിയതിനും.. :)


@അജ്ഞാത : താങ്കളുടെ പേരാണൊ ആശാന്‍..അറിഞ്ഞിരുന്നില്ല.. :)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@ G.manu
മനുജി.... നന്ദി വന്നതിനും കമന്റിയതിനും.. :)

കൂട്ടുകാരൻ പറഞ്ഞു...

Good observation.അത് നന്നായി അവതരിപ്പിച്ചിരിക്കുന്നു

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

thank you koottukara

നരിക്കുന്നൻ പറഞ്ഞു...

ചരിത്രം പടിക്കാൻ വന്നതൊന്നുമല്ലങ്കിലും അറ്റ്ലീസ്റ്റ് നമ്മുടെ ഇപ്പോഴത്തെ കേരളത്തിലെ എസ് വാളിനെകുറിച്ചൊക്കെ അറിയാമെന്ന് കരുതി. ഇത് ഒന്നാന്തരം വാള്. ഇതല്ലേ വാള്.

ഈ ചരിതം ഇഷ്ടമായി.

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്ദി, ഈ വിശദീകരണത്തിനു
നല്ല ലേഖനം

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@നരിക്കുന്നന്‍.. എസ് വാളിനേക്കാള്‍ നല്ലതല്ലെ വട്ടത്തിലുള്ള വാള്‍ ;)

@ അരുണ്‍ ഭായി.. നന്ദി വന്നതിനും കമന്റിയതിനും..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നന്നായി ഇതൊരു പുതിയ സംഭവം തന്നെ, ഇങ്ങനെ പോരട്ടെ
വക്കുമ്പോള്‍ വാള് ആണെങ്കിലും നിലത്തു വീണു കഴിയുമ്പോള്‍ പരിച അല്ലെ?

പയ്യന്‍സ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പയ്യന്‍സ് പറഞ്ഞു...

ഹ ഹ.. താങ്കളുടെ വാള്‍ ഏതു ഗണത്തില്‍ പെടും?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@പയ്യന്‍സ്...
ഇങ്ങനെ ഒക്കെ ചോദിച്ചു ആളെ കുഴപ്പത്തിലാക്കാതെ ഭായ്...
ജീവിച്ചു പോട്ടെ.. :)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@കുറുപ്പണ്ണാ..
ഈ കാര്യത്തില്‍ അങ്ങൊരു ദ്രോണാചാര്യന്‍ ആണെന്നറിയാം..
നന്ദി വന്നതിനും കമന്റിയതിനും.. :)
:)

ഭായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഭായി പറഞ്ഞു...

വായിക്കാന്‍ താമസിച്ചതിനാല്‍ നേരത്തേ കമന്റുന്നു..

കിഷോര്‍, അപാര ഭാവന സമ്മതിച്ചിരിക്കുന്നു..!!!
ചിരിച്ചെന്റെ കെട്ടിളകിപ്പോയീ..

ഒരു റീലോഡട് പ്രതീക്ഷിക്കുന്നു! അത് കൂടാതെ ഓരോ ബ്രാന്റും അതടിച്ചാലുണ്ടാകുന്ന സ്വഭാവ വ്യത്യാസവും..


ആശംസകള്‍!

നിരക്ഷരൻ പറഞ്ഞു...

പള്ളിവാള്‍ ഉടവാള്‍ പൊതുവാള്‍ ലോങ്കോവാള്‍ എന്നീ വിഭാഗങ്ങളെ കൂടെ പരാമര്‍ശിക്കാഞ്ഞതെന്തേ ?

തമാശിച്ചതാണ് കേട്ടോ ? :) :)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@ഭായി @നിരക്ഷരന്‍
നന്ദി വന്നതിനും കമന്റിയതിനും..

ഇങ്ങനെ ഒരെണ്ണം തന്നെ തട്ടിക്കൂട്ടിയതു തന്നെ അങ്ങ് ബുദ്ധിമുട്ടിയിട്ടാണ്.. ഇതിനു മേലെ കേറി പറയാനുള്ള ജ്ഞാനം ആയിട്ടില്ല..