2009-09-10

യുദ്ധപ്പറവകള്‍ ചിറകറ്റു വീഴുമ്പോള്‍...

ഞാന്‍ എന്റെ എന്‍ജിനിയറിങ്ങ് പഠനത്തിന്റെ അവസാനവര്‍ഷം പ്രൊജെക്റ്റ് എന്ന പേരില്‍ എറണാകുളത്തു കറങ്ങി നടക്കുന്നതിനിടയില്‍ ആണു ശ്രീധറില്‍ വച്ച് രംഗ് ദേ ബസന്തി എന്ന സിനിമ കാണുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ചോറിനൊപ്പം ദേശസ്നേഹം ഒരുപാട് ഊട്ടി വളര്‍ത്തിയതു കൊണ്ടായിരിക്കണം ആ സിനിമയും അതിലെ കഥാപാത്രങ്ങളും എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു...

ഇപ്പോള്‍ ഇന്ന് ഓര്‍കുട്ടില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എന്റെ ഒരു പൈലറ്റ്(വ്യോമസേന) സുഹ്രുത്തിന്റെ പ്രൊഫൈലില്‍ കണ്ട ഒരു അപ് ഡേറ്റ്.. “Lost one more coursemate to a MiG-21 ”

നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ അരിവിഹിതത്തില്‍ നിന്നും മാന്തിയെടുത്തു യുദ്ധ ഫണ്ടുകള്‍ രൂപീകരിക്കുന്ന സര്‍ക്കാരേ.. ഒന്നു മനസ്സിലാക്കു,, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതു മനുഷ്യരാണു..
രാജ്യത്തിനു വേണ്ടി ജീവന്‍ ദാനം ചെയ്യാന്‍ വരെ തയ്യാറായ ഒരു കൂട്ടം ധീരന്മാര്‍. അവരെ നമ്മള്‍ തന്നെ കൊല്ലണോ??
പാകിസ്താനെതിരെ യുദ്ധം വേണമെന്നു മുറവിളി കൂട്ടുന്ന പ്രതിപക്ഷ യോഗ്യന്മാരെ.. യുദ്ധം ചെയ്യാ‍ന്‍ നിങ്ങളില്‍ എത്ര പേരുടെ മക്കളെ അയക്കാന്‍ നിങ്ങള്‍ തയ്യാറുണ്ട്??

ഈ വര്‍ഷം മിഗ് വിമാനം തകര്‍ന്നു മരിക്കുന്ന 7 ആമത്തെ പൈലറ്റ് ആണു ഇന്നു മരിച്ചത്.

വാര്‍ത്ത ഇവിടെ വായിക്കാം

ഇനി എത്ര പേര്‍ക്ക് ഇങ്ങനെ ഒരു ഗതി വരാം..

GOD SAVE THE WORLD

8 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

നമ്മുടെ ഒരോരുത്തരുടെയും സുരക്ഷക്കു വേണ്ടി ഇറങ്ങിപ്പുറപ്പെട്ട് ജീവന്‍ വെടിഞ്ഞ ധീരന്മാര്‍ക്ക് വേണ്ടി.. രണ്ടു തുള്ളി കണ്ണീരും പ്രാര്‍ഥനയും...

നിരക്ഷരൻ പറഞ്ഞു...

അതെ പ്രാര്‍ത്ഥിക്കാം.

ഗോഡ് സേവ് ദ വേള്‍ഡ്.

കാര്‍കൂന്‍ പറഞ്ഞു...

അതെ ദൈവം തന്നെ രക്ഷിക്കേണ്ടി വരും
ഈ നാടിനെ... ??!!!!

ഒരു നുറുങ്ങ് പറഞ്ഞു...

എന്തു ചെയ്യാനാ കിഷോര്‍ !
രക്ഷിക്കാന്‍ കരുത്തുറ്റ ‘ഒരു’ദൈവത്തിനു
എന്‍റെയും പ്രാര്‍ഥന..നാഥാ രക്ഷിക്ക..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

അത് തന്നെ പ്രാര്‍ത്ഥന മാത്രം അതെ ഉള്ളു

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

നിരക്ഷരന്‍, സാപ്പി, ഹരൂന്‍പ് & കുറുപ്പണ്ണാ..

നന്ദി വന്നതിനും കമന്റിയതിനും..
പ്രാര്‍ഥിക്കാം നല്ല ഒരു നാളെക്കായി

jayanEvoor പറഞ്ഞു...

വളരെ ശരിയായ വികാര പ്രകടനം....

എന്നാണാവോ ഇതൊക്കെ ഏമാന്മാര്‍ മനസ്സിലാക്കുക!?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@ജയന്‍ ഏവൂര്‍
അവര്‍ ഇതൊന്നും ഒരു കാലത്തും മനസ്സിലാക്കില്ല എന്നതാണു സത്യം.
നന്ദി വന്നതിനും കമന്റിയതിനും..