2009-05-24

മീശപുരാണം.....

“ചെക്കന്‍ മുട്ടയില്‍ നിന്നും വിരിഞിട്ടില്ല്ല അപ്പൊഴേക്കും കണ്ടില്ലേ.. പെന്‍സില്‍ ചെത്തുന്ന ബ്ലേഡ് എടുത്ത് മൂക്കിനു താഴെ ചിരണ്ടുന്നു.. എന്താടാ ഇതു? @##$$ “

സ്ഥലം എന്റെ ക്ലാസ്സ് റൂം.. (9 ആം ക്ലാസ്സ്) ക്ലാസ്സില്‍ കൂട്ട്ച്ചിരി.. ഇതേ കാര്യം ചെയ്തു പിടിക്കപ്പെടാത്ത #$@ മക്കളും ചിരിയില്‍ പങ്കു ചേരുന്നു.. ഒന്നും മിണ്ടാന്‍ പറ്റാതെ തലയും കുനിച്ച് ഞാനും നിന്നു… ഹ്മ്ം ഇതിനെല്ലാം
കാരണം
21 ആം തിയതി 48ആം പിറന്നാള്‍ അഘോഷിച്ച മോഹന്‍ലാല്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ചെറുപ്പം മുതല്‍ അങ്ങേരുടെ മീശ പിരി കഥാപാത്രങ്ങളെ കണ്ടല്ലേ വളര്‍ന്നതു(മമ്മുട്ടി ആരാധകര്‍ തല്ലരുതു ) .. അതു ഒരു കാരണം തന്നെ.. പക്ഷെ എരിതീയില്‍ എണ്ണ ഒഴിക്കാനായി വേറെ ഒരു കാരണം കൂടെ ഉണ്ട്..

9ആം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെ പുതിയ ഒരു അവതാരം ചേര്‍ന്നു.. അപ്പോഴെ ചങ്ങാതിക്കു കട്ടിമീശ.. മീശ മുളക്കാത്ത ഞങ്ങള്‍ക്കു ഒരു ഇത്(ഏയ് മറ്റതല്ല.. ഇതു വേറെ ഒരു ഇതു.. അസൂയ എന്നൊക്കെ പറയും) തോന്നാന്‍ വേറെ എന്തെങ്കിലും വേണോ? പതുക്കെ കക്ഷിയെ സോപ്പിട്ടിതിന്റെ സീക്രട്ട് കന്ടു പിടിക്കാന്‍ ശ്രമം ആരംഭിച്ചു.. വല്ല കരടിനെയ്യും മറ്റതു കയ്യില്‍ സ്റ്റോക്ക് ഉണ്ടൊ എന്നറിയണമല്ലോ.. ഒന്നും കിട്ടീയില്ല.. ഒരുപദേശം കിട്ടി. ഫ്രീ “ഡേയ്ലി ഷേവ് ചെയ്താല്‍ മതി.. നല്ല കട്ടി മീശ വരും” ആ ഉപദേശത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് ആണു ഈ കിട്ടിയത്. ആകെ ഉരുകി ഐസ് ആയിപ്പോയി.. ഹൂ ..


അന്നൊക്കെ മീശ പിരിച്ചു നടക്കുന്നവന്മാരെ കണ്ടാല്‍ എന്തൊരു
ആരാധനയും അസൂയയും ആയിരുന്നു.. എന്തായാലും എന്റെ കഠിനാധ്വാനം ഫലം കണ്ടു… 2 കൊല്ലം കഴിഞ്ഞപ്പോളേക്കും അവിടിവിടെ ആയി രോമം കണ്ടു തുടങ്ങി.. എന്തായാലും ചെറിയ പൊടിമീശ ഒക്കെ ആയിത്തുടങ്ങി.. 12 കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഞാന്‍ സീരിയസ് ആയി.. ഇത്രയും നാളു കളിച്ചു നടന്ന പോലെ അല്ല.. ഇതു വരെ ബൊയ്സ് സ്കൂള്‍ ആയിരുന്നു.. ഇനി സ്വതന്ത്രലോകത്തിലെ സ്വതന്ത്ര പെണ്‍കിളികളെ കാണാന്‍ പോവുകയാണു.. അവരുടെ മുന്നില്‍ പൊടിമീശയും കൊണ്ടു നടന്നാല്‍ പോര.. അധ്വാനം ഇരട്ടിയാക്കി.. ഫലം എന്‍ജിനീയറിങ്ങ് കോളെജില്‍ ചേരുംബോളേക്കും ഒരു അഴകാന മീശ .. കാലങ്ങളായി കുടിയേറിപ്പാര്‍ത്ത ക്രിഷിക്കാരെ പ്പോലെ എന്റെ മൂക്കിനു താഴെ സ്ഥലം പിടിച്ചു..


അന്നു മുതല്‍ ഇന്നു വരെ എന്റെ കൂടെ ഈ മീശ ഉണ്ടായിരുന്നു.. ഇടക്കെപ്പൊഴോ ഷേപ്പ് ചെയ്യാന്‍ എന്നു പറഞ്ഞു കത്രിക കൊണ്ട് അഹങ്കാരം കാണിക്കാന്‍ ശ്രമിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ദീപസ്തംഭ്ം എന്നും വാനപ്രസ്ഥം എന്നും പറഞ്ഞു പലരും കളിയാക്കുകയും ചെയ്തു.. അതോടെ പൂര്‍വാധികം വാശിയോടെ തിരിച്ചു വരുകയും ചെയ്തിട്ടുണ്ട്.. അങനെ ആ മീശ എന്റെ ഒരു ഐടെന്റിറ്റി ആയി മാറി

പിന്നെ ഒരു ജോലി അന്വേഷിച്ചു ബാങ്ങ്ലൂറ് നഗരത്തില്‍ എത്തുകയും ഒരു കോള്‍സെന്ററില്‍ ജോലിക്കു ചേരുകയും ചെയ്തു.. അവിടെ ഉള്ള മലയാളി കള്‍ അല്ലാത്ത വന്മാര്‍ക്കൊക്കെ ഇതൊരു അത്ഭുത വസ്തു ആയി.. പിന്നെ അതിനെ കുരിച്ചു ചോദ്യങ്ങള്‍ പലതായി.. ഞാന്‍ തളര്‍ന്നില്ല.. എല്ലാവന്മാരോടും ലാലേട്ടന്‍ സ്റ്റൈലില്‍ മീശ പിരിച്ച് ചുമ്മാ… എന്നു പറഞ്ഞൊഴിഞ്ഞൊഴിഞ്ഞു…പക്ഷെ ഇതിനൊരു കുഴപ്പമുണ്ടെന്നു ഞാന്‍ മനസ്സില്‍ ആക്കി.. വല്ലപ്പോഴും ലീവില്‍ നാട്ടില്‍ എത്തുമ്പോ ചിലവന്മാരുടെ ചോദ്യം കല്യാണം ഒക്കെ കഴിഞ്ഞൊ.. ഞാന്‍ കല്യാണപ്രായമെത്താത്ത ഒരു കൊച്ചുപയ്യന്‍ ആണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല.. എന്നിട്ടും ഞാന്‍ തളര്‍ന്നില്ല.. അമ്മ വരെ പറഞ്ഞു നോക്കി,. ഇതിനെ കുറച്ചു കാലത്തേക്കു വേണ്ടാന്നു വക്കാന്‍ .. ഞാന്‍ സമ്മതിച്ചില്ല..

അത്രക്ക് പ്രിയപ്പെട്ട് വളര്‍ത്തി ക്കൊണ്ടു വന്ന എന്റെ പ്രിയപ്പെട്ട മീശ.. അങനെ കളയാനോ… അങ്ങനെ ഇരിക്കെ ഇത്തവണ നാട്ടില്‍ പോയപ്പോ ആക്രമണം ഫയങ്കരവും ഫയാനകവും ആയ രീതിയില്‍ ആയിരുന്നു.. കല്യാണപ്രായമാകാത്ത ഒരു പയ്യനോട് അല്പം മീശ ഉണ്ടായതു കൊണ്ട് ഇത്രയും ക്രൂരത കാട്ടുന്നതിനെതിരെ ഞാന്‍ ആഞ്ഞു പ്രതികരിച്ചു.. എന്റെ സകലശക്തിയുമെടുത്തു..പോരാടി..

അവസാനം ഞാന്‍ എന്റെ ഐഡന്റിറ്റി ആയ എന്റെ പ്രിയപ്പെട്ട മീശയോട് വിട പറഞ്ഞു.. കുറച്ചു കാലത്തിനു ശേഷം തിരിചു വക്കാം എന്നുള്ള തീരുമാനത്തില്‍ എത്തി.. ചെറിയ വിഷമത്തോടെ ആണെങ്കിലും എന്റെ മൂക്കിനു കീഴെ എന്റെ മാക് 3 ബ്ലേഡ് ഓടിക്കളിച്ചു.. എന്തായാലും ഇവിടെ ആരും കളിയക്കാന്‍ വരില്ല എന്ന വിശ്വസമുണ്ട്… നാട്ടുകാറ്ക്കു എന്റെ മീശ നോക്കി നടക്കുവല്ലെ പണി!!.

13 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

മീശപുരാണം.. ഒരു ആത്മകഥ..

ശ്രീ പറഞ്ഞു...

മീശപുരാണം കൊള്ളാം
:)

ഗന്ധർവ്വൻ പറഞ്ഞു...

മീശയില്ലേൽ പിന്നെ എന്തോന്ന് കിഷോറേ...മട്ടുള്ളവരുടെ വാക്ക്‌ കേട്ട്‌ മീശയിൽ കൈ വക്കണ്ടായിരുന്നു.

ഗന്ധർവ്വൻ പറഞ്ഞു...

:0)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

thank you Sree...
gandharvaa... enthokke aayaalum kurachu romamalle.. iniyum varum..
thank you for the comment..

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ഇപ്പോള്‍ ആള്‍ക്കാരുടെ ചോദ്യം മാറിയോ,
മീശ പുരാണം ഇഷ്ടമായി

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

നന്ദി കുറുപ്പണ്ണാ...

ഹരിശ്രീ പറഞ്ഞു...

കിഷോര്‍,

മീശപുരാണം കൊള്ളാം. എന്നാലും ഐഡന്റിന്റി കളഞ്ഞ് കുളിക്കണ്ടായിരുന്നു...

:)

അരുണ്‍ കായംകുളം പറഞ്ഞു...

പണ്ട് മീശയ്ക്ക് വേണ്ടി ഞാനും കരടി നെയ്യ് പുരട്ടിയട്ടുണ്ട്.അത് കൊണ്ട് ഇപ്പോള്‍ വടിച്ചു കളയാന്‍ ഒരു വൈക്ലബ്യം

Gowri പറഞ്ഞു...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ഹരിശ്രീ: എന്നാഷ്റ്റാ ഈ ഐഡന്റിറ്റി ഒക്കെ ണ്ടായെ..(ഇപ്പൊ പറയാന്‍ ഇതേ ഡയലോഗുള്ളൂ) നന്ദി വന്നതിനും കമന്റിയതിനും :)

@ അരുണ്‍: ആ വൈക്ലബ്യം കാരണം കുറച്ചു നാള്‍ വേയ്റ്റ് ചെയ്തതു.
വന്നതിനു നന്ദി..

@ ഗൌരി: വാക്കു കണ്ടു. അവിടെയും ഒപ്പിട്ടിട്ടുണ്ട്..

devarenjini... പറഞ്ഞു...

Appo pazhaya identityileykku ethra naal kazhinjhaanu??
:)