2008-12-11

ഒരു ഔട്ട് സോഴ്സിംഗ് സ്വപ്നം ...

ന്യൂ യോര്‍ക്ക് നഗരം.. സമയം വൈകുന്നേരം ഏഴ് മണി..
അലാരത്തിന്റെ അലര്‍ച്ച കേട്ടു ടോം ഹാങ്ക്സ്എഴുന്നേറ്റു.. പതുക്കെ തന്റെ ജനലിലൂടെ പുറത്തു നോക്കി.. കുറെ ചാവാലി പിള്ളേര്‍ ഫുട്ബാള്‍ കളി കഴിഞ്ഞു തങ്ങളുടെ വീടിലേക്ക്‌ പോകുന്നു. ഭാഗ്യവാന്മാര്‍ .. ടോം മനസ്സില്‍ വിചാരിച്ചു.. എന്നിട്ട് നേരെ തന്റെ പ്രഭാത കര്‍മങ്ങളിലേക്ക് തിരിഞ്ഞു.. കുറച്ചു കാലമായി ഇങ്ങനെ ആണ്.. കൃത്യമായി പറഞ്ഞാല്‍ ആറുമാസം മുന്പ് .. അന്നാണ് ഒരു ഇന്ത്യന്‍ കാള്‍ സെന്ററില്‍ ജോലി കിട്ടിയത്. ഇപ്പൊ ജീവിതം രാത്രി ആണ്. ഒമ്പതര മണിക്കൂര്‍ ഇന്ത്യക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. ഹൊ എന്തൊക്കെ ചോദ്യങ്ങളാചിലപ്പോ നല്ല തെറിയും കിട്ടും. മൂന്നു മാസം വേണ്ടി വന്നു ഇവന്മാരുടെ ഭാഷ പഠിക്കാന്‍. നൂറോളം ഭാഷകളുണ്ട്.. ഭാഗ്യത്തിന് മലയാളം സെക്ഷനില്‍ ജോലി കിട്ടി. അത് കൊണ്ടു ശമ്പളം കൂടുതലാ .. ഈ ഭാഷ പഠിക്കാന്‍ഭയങ്കര പണി ആയിരുന്നു .. ആക്സന്റ് ട്രെയിനര്‍ ദിവസവും നാക്ക്‌ വടിച്ചു വരാന്‍ പറയും ഓരോരോ സമ്പ്രദായങ്ങളെ .. അന്നാട്ടുകാര്‍ ദിവസവും പല്ലു തേച്ചു നാക്ക് വടിക്കുമത്രേ പോരാത്തതിന് അവര്‍ paper nu പകരം വെള്ളം ആണ് ഉപയോഗിക്കുന്നത് .. എന്തൊരു നാട്..
"പല വട്ടം കാത്തു നിന്നു ഞാന്‍.... " ഹൊ മൊബൈല് പാട്ട് പാ‍ടി. ഇപ്പൊ റിങ്ടോണ്‍ വരെ മലയാളമാണു. .. cab driver ആയിരിക്കും.. അതെ .
"ഹലോ "
"സാറേ വണ്ടി വന്നിട്ടുണ്ട് "
" O k 2 mins "
അങ്ങനെ ഒരു പുതിയ ദിവസം ഇവിടെ start ചെയ്യുന്നു ...
"Yet another boring working day"... ടോം ഇറങ്ങി.. തന്റെ വണ്ടി നോക്കി നടന്നു....

വണ്ടി കാത്തു നില്ക്കുന്നു .. അതില്‍ വേറെ രണ്ട് പേര്‍ ഉണ്ടായിരുന്നു. ആരോടും ഒന്നും മിണ്ടാതെ കയറി ഇരുന്നു.. ടോമിന്റെ വണ്ടി ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ടു ആ വണ്ടി ടൈംസ് സ്ക്വയറില്‍ ഉള്ള ചന്ദ്രന്‍ നായര്‍‘സ് ബി പി ഒ. വിന്റെ മുന്നില്‍ ചെന്നു നിന്നു. ഐ ഡി കാര്‍ഡ് പുറത്തെടുത്തു കഴുത്തില്‍ തൂക്കി. നേരെ പുകവലി മൂലയിലേക്കു നടന്നു. പൊക്കെറ്റില്‍ നിന്നു ഒരു പൊതി ദിനേശ് ബീഡി എടുത്തു ചുണ്ടത്തു വച്ചു കത്തിച്ചു. കഴിഞ്ഞ മാസം ഓണ്‍സൈറ്റ് പോയി വന്ന സുഹ്രുത്ത് തന്നതാണു. ഇനി രന്ടെണ്ണം ബാക്കി ഉന്ട്. കത്തിച്ചു നാലു പുക വിട്ട്. കുത്തി കെടുത്തി വച്ചു. ബ്രേക്കിനു ബാക്കി വലിക്കാന്‍. രണ്ടാം നിലയിലെ ഓഫീസിലേക്കു കയറി.. ഇപ്പൊ ലിഫ്റ്റ് ഇല്ല ചിലവു ചുരുക്കല്‍ ആണത്രെ. ഓഫീസിന്റെ ഉള്ളില്‍ കയറി പതുക്കെ നടന്നു. ചുറ്റും ഇരിക്കുന്ന ചരക്കുകളെ എല്ലാം നോക്കി വെള്ളമിറക്കി കൊന്ടു നടന്നു.. അവിടെ ഇരുന്നു ഫോണ്‍ അറ്റെന്ഡ് ചെയ്യുന്ന എലിന ടോമിനെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചൊരു ചിരി അവനും കൊടുത്തു. നേരിട്ടു സംസാരിക്കാന്‍ ഇതു വരെ ധൈര്യം വന്നിട്ടില്ല. അവളൊക്കെ മലയാളം പരയുന്ന കേള്‍ക്കണം. ശരിക്കും മലയാളികള്‍ പറയുന്ന പോലെ.
തന്റെ സീറ്റില്‍ കയറി ഇരുന്നു ഹെഡ്സെറ്റ് എടുത്തു ഫിറ്റ് ചെയ്തു. ഫോണില്‍ ഐഡി ഡയല്‍ ചെയ്ത് കാത്തിരുന്നു.
ബീപ്. ബീപ്. കോള്‍ വന്നു.....
“ഐ സി ഐ സി ഐ ബാങ്കിലേക്കു സ്വാഗതം. എന്റെ പേരു തൊമ്മിച്ചന്‍. എന്താണു താങ്കളുടെ പേരു”

“ആ‍ാ.. എന്റെ പേരു ജോസ് ന്നാണു. എന്തൂട്ടണു ശവ്യെ നിന്റെ പേരു?”

ശവി നിന്റച്ചന്‍ എന്നു മനസ്സില്‍ പറഞ്ഞു കൊന്ടു വീന്ടും ഫോണില്‍ “തൊമ്മിച്ചന്‍ എന്നാണു സാര്‍”
ആ സാര്‍ വിളി ജോസിനു ശരിക്കും ബോധിച്ചു. “അതു കൊള്ളാം സൂപ്പറ് പേരു. അതെയ് തൊമ്മിച്ചാ.. ഞാന്‍ ഒരു ക്രെഡിറ്റ് കാര്‍ഡിനു വേണ്ടി അപേക്ഷിചിട്ട് ണ്ടാര്‍ന്നേയ്... അതെന്തായീ എന്നറിയാന്‍ വിലിച്ചതാ..”
“സാറിന്റെ ആപ്പ്ലികേഷന്‍ നംബെര്‍ ഒന്നു തരുമൊ”
“ 4 3 8 2 8 9 ന്നണു”
“ഞാന്‍ ഈ നംബെര്‍ ഒന്നു പരിശൊധിക്കട്ടെ ദയവു ചെയ്തൂ ലൈനില്‍ തുടരൂ സാര്‍”
“ഓ പിന്നെന്താ‍...”
ടോം ധ്രിതി പിടിച്ചു കിട്ടിയ തും വച്ചു കമ്പ്യൂട്ടരില്‍ തപ്പി പിടിക്കുന്നു. രണ്ടു മിനിറ്റിനു ശേഷം തന്റെ കണ്ടു പിടിത്തവുമായി തിരിച്ചു ഫോണിലേക്ക്.
“സാര്‍. ഈ അപ്പ്ലിക്കേഷന്‍ പ്രകാരം താങ്കള്‍ക്കു കാര്‍ഡ് ഡെലിവര്‍ ചെയ്തു കഴിഞ്ഞു എന്നാണു അറിയാന്‍ കഴിഞ്ഞത്. താങ്കള്‍ക്കു ഇനിയും ഈ കാര്‍ഡ് ലഭിച്ചിട്ടില്ലേ? “
“ഓ.. കാര്‍ഡ് എല്ലാം കിട്ടി മോനെ... വെറുതെ ഒരു സായിപ്പിന്റെ വായില്‍ നിന്നു സാറെ എന്നു വിളിക്കണ കേള്‍ക്കാന്‍ വിളിച്ചതാണ്‍ന്ന്.. എന്തായാലും നീയ് ആളു കൊള്ളാട്ടാ..”
പട്ടി #$@% മോന്‍.. “ഐ സി ഐ സി ഐ ബാങ്കിലേക്കു വിളിചതില്‍ വളരെ നന്ദി. വീണ്ടും വിളിക്കുക”
.............................. “പല വട്ടം കാത്ത് നിന്നു ഞാന്‍....“ ഹൊഹ്.. ഞാന്‍ ഞെട്ടിപ്പിടഞ്ഞെണീറ്റു. ഫോണ്‍ ബെല്ലടിക്കുന്നു..
“ഹെലൊ”
“സാര്‍ ക്യാബ് വേയ്റ്റിങ്ങ് സാര്‍”
സ്ഥലം ബാങ്ക്ലൂര്‍. സമയം വൈകുന്നേരം എട്ടു മണി.
“വാട്ട് ?”
“സാര്‍ ക്യാബ് വേയ്റ്റിങ്ങ് സാര്‍. കം ഫാസ്റ്റ് സാര്‍”
“ഓ കേ.. 2 മിനിറ്റ്സ്”
പല്ലു പോലും തേക്കാതെ ഇന്നലെ ഇട്ട ജീന്‍സും വലിച്ചു കേറ്റി. . ഡെനിം സ്പ്രേ ദേഹം മുഴുവന്‍ പൂശി.. ഞാന്‍ ഒഫീസില്‍ പോകാന്‍ തയ്യാറായി....
നേരെ ക്യാബിലേക്കു..


10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ഹഹ. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം...
;)

എഴുത്ത് കൊള്ളാം ട്ടോ

roshni പറഞ്ഞു...

super aa keto but aaa peru matram onnu maatikollu adu matram kollathilla......

ne midukkan aaanetoooo

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

“ആ‍ാ.. എന്റെ പേരു ജോസ് ന്നാണു. എന്തൂട്ടണു ശവ്യെ നിന്റെ പേരു?”
ഈ റൈമിങ്ങ് വേറെ ഒരു പേരിനും കിട്ടിയില്ല.. അതാ..

Jacob പറഞ്ഞു...

super aanu ketto...enikku isthapettu...

Devarenjini... പറഞ്ഞു...

ഹ്മം.. കൊള്ളാം ട്ടോ..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

ഈ സ്വപ്നം ഞാന്‍ പണ്ടു കന്ടതാണു.. ക്രിത്യമായി പറഞ്ഞാല്‍ ഞാന്‍ ഇതിന്റെ ക്ലൈമാക്സ് പോലെ കോള്‍സെന്ററില്‍ പോയിക്കൊണ്ടിരുന്ന സമയം... :)..
കമെന്റ്സ് എഴുതിയ എല്ലാവര്‍ക്കും നന്ദി..

Mr. X പറഞ്ഞു...

സ്വപ്നം കലക്കി ട്ടാ...
(ഞമ്മളും ഒരു ഐ.ടി. തൊഴിലാളി ആണേ...)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

നന്ദി ആര്യന്‍..
ഇതു നമ്മള്‍ എല്ലാവരും ഇടക്ക് കാണുന്ന സ്വപ്നമല്ലേ.. :)
പുതുവത്സരാശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

Super da... :)

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ഒരു കാള്‍ സെന്റര്‍ ജോലിക്കാരന്റെ ജീവിതം ഭംഗിയായി അവതരിപ്പിച്ചു. കാരണം എന്റെ ഒരു സുഹൃത്തും ഒരു ബീ പീ ഓയില്‍ ആണ് ജോലി. അവന്‍ രാത്രി കഴിഞ്ഞാല്‍ വരില്ലാ. ഓഫീസിന്റെ അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തങ്ങും. എന്നിട്ട് പാവം രാവിലെ ആണ് വരുന്നേ. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന പോസ്റ്റ്. നല്ല ശൈലി. ആശംസകള്‍