2008-12-25

ക്രിസ്ത്മസ് പ്രാര്‍ത്ഥന

 • സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടേണമേ, അങ്ങയുടെ രാജ്യം വരേണമേ..
 • എന്നെപ്പോലെ എന്റെ സിസ്റ്റത്തേയും സ്നേഹിക്കാന്‍ എനിക്കു ശക്തി നല്‍കേണമേ..
 • പാപിയായ സഹപ്രവര്‍ത്തകരെ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷിക്കേണമേ.
 • അപ്പ്രൈസല്‍ സമയത്ത് നീ ഒരു മാലാഖയായി എന്റെ മാനേജറുടെ ഉള്ളില്‍ അവതരിക്കേണമേ..
 • എന്റെ പ്രൊജെക്റ്റിലേക്കു കൂടുതല്‍ സുന്ദരികളായ പെണ്‍കുട്ടികളെ വരുത്തണമേ.
 • ഒന്നു ഉണര്‍ന്നെണീക്കുംബോഴേക്കും കുടവയര് കുറഞ്ഞു ഒരു സിക്സ് പാക്ക് വരുത്തിത്തരണമേ..
 • സിക്സ് പാക്ക് ഇല്ലെങ്കിലും ഒരു ത്രീ പാക്ക് എങ്കിലും തരേണമേ..
 • ഓഫിസ് കഫ്റ്റീരിയ മുതലാളിക്കു നല്ല ഭക്ഷണം പാകം ചെയ്യാന്‍ തോന്നിപ്പിക്കണമേ..
 • മൊബൈല്‍ കമ്പനികള്‍ക്കു കോള്‍ ചാര്‍ജ് കുറക്കാന്‍ തോന്നിപ്പിക്കണമേ
 • അമേരിക്കയിലുള്ള ക്ലൈന്റ് സായിപ്പന്മാര്‍ക്കു എന്നെ ഒണ്‍സൈറ്റ് വിളിക്കാന്‍ തോന്നിപ്പിക്കണമേ..
 • വീടിന്റെ വാടക കുറക്കാന്‍ വീട്ടുടമസ്ഥനു തൊന്നിപ്പിക്കണമേ.
 • ഈ ക്രിസ്മസിനെങ്കിലും ഇറങ്ങുന്ന പടങ്ങള്‍ പൊളി ആകാതിരിക്കേണമേ
 • ഇതൊന്നുമില്ലെങ്കിലും ഈ ക്രിസ്മസിനു തൊണ്ട നനക്കാനുള്ള വകുപ്പെങ്കിലും കിട്ടാനുള്ള വഴിയെങ്കിലും ഒപ്പിച്ചു തരണേ....

5 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

ഒരു ക്രിസ്മസ് പ്രാര്‍ഥന....

ശ്രീ പറഞ്ഞു...

വൈകിയ ക്രിസ്തുമസ്സ് ആശംസകള്‍...
ഒപ്പം പുതുവത്സരാശംസകളും...

devarenjini... പറഞ്ഞു...

ആമേന്‍....:)

roshni പറഞ്ഞു...

ende kurachu kalanne kurachu koode aakamayirunu alo.......

ee xmas and new yr engilum kishorinu nalla budhi tonikaname...

aatmavinu puga kodukan tonatirikaname....

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ഇതൊന്നുമില്ലെങ്കിലും ഈ ക്രിസ്മസിനു തൊണ്ട നനക്കാനുള്ള വകുപ്പെങ്കിലും കിട്ടാനുള്ള വഴിയെങ്കിലും ഒപ്പിച്ചു തരണേ....

അവസാന വരികള്‍ കിടിലന്‍. നല്ല പ്രാര്‍ത്ഥന