നരയണമംഗലത്തെ ഞങ്ങളുടെ അവസാനത്തെ ദിവസ്സം. അതെന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒന്നാണു. അതിനു പല കാരണങ്ങളുന്ട്. അതില്‍ഒന്നും ഏറ്റവും രസകരവുമായതും ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ പരകായപ്രവേശമായിരുന്നു.
ആ സുഹ്രുത്ത് വേറെ ആരുമല്ല പിള്ളേച്ചന്‍ എന്നും ഗാന്ധിപ്പിള്ള എന്നും ഞങ്ങളുദെ ഇടയില്‍ അറിയപ്പെടുന്ന അനൂപ് ആണു. ഈ കക്ഷിയുടെ യഥാര്‍ത്ഥ പേരു അനൂപ് എന്നാണെന്നു പലര്‍ക്കും ഇപ്പോഴും അരിയുന്നുണ്ടാവില്ല. ഞങ്ങളുടെ ഇടയില്‍ അത്രക്കു ഹിറ്റ് ആയ ഒരു പേരാണു ഗാന്ധിപ്പിള്ള എന്നുള്ളതു.
ഈ പിള്ളേച്ചന്‍ ആള്‍ സ്വഭാവം കൊണ്ട് ഒരു കാരണവശാലും ഈ പേരിനു അര്‍ഹനല്ല. രൂപം മാത്രമേ ഉള്ളൂ ഗാന്ധിയുടെ. കൈയിലിരിപ്പ് മഹാ മോശമാണു.. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതു എന്റെ ആരോഗ്യത്തിനു വരെ ഹാനികരം ആണു.
പറഞ്ഞ് വന്നത് നാരായണമംഗലത്തെ അവസാനദിവസ്സത്തെക്കുറിച്ചാണു . അന്നു വൈകുന്നേരം മുതല്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടങ്ങി. അന്തേവാസികളും അഭയാര്‍ഥികളും അയി ഒരു പട തന്നെ എത്തിച്ചേര്‍ന്നിട്ടുന്ട്.
ഒരു മുറിയില്‍ എന്റെ കമ്പ്യൂട്ടറില്‍ നിന്നും സാമാന്യം നല്ല ഒച്ചയില്‍ പാട്ട് ഒഴുകി വരുന്നുന്ട്. അടുക്കളയില്‍ രന്ടു മൂന്നു കൊഴികള്‍ കഷ്ണങ്ങളായി വേര്‍ തിരിഞ്ഞ് തിളക്കുന്ന വെള്ളത്തില്‍ കെട്ടിമറിയുന്നു. ദീപു ആയിരുന്നു അതിന്റെ മേല്‍ നോട്ടക്കാരന്‍. പതിവു പോലെ കഷ്ണം മുറിച്ചു കഴിഞതോടെ നിമേഷിനെ അവിടുന്നു പുറത്താക്കി കഴിഞ്ഞിരുന്നു (അദ്ധേഹത്തിന്റെ പാചകകലയിലുള്ള കഴിവു ഞാന്‍ ഇതിനു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ..)മറ്റൊരു മുറിയില്‍ ആദ്യത്തെ കുപ്പിയുടെ കഴുത്തില്‍ പിടി മുറുകി കഴിഞ്ഞിരുന്നു. പതിവിനു വിപരീതമായി അന്നു ഒരു പുതുമുഖ കളിക്കാരന്‍ വല്ലാതെ സ്കോര്‍ ചെയ്യുന്നു. പരിചയ സമ്പന്നരായ പലരെയും വെറും കാഴ്ചക്കാരാക്കി ബൌളര്‍മാരെ നിലം പരിശാക്കുന്ന ധോനി യെപ്പോലെ കത്തിക്കയറുന്നു. അതു വേറെ ആരുമല്ല നമ്മുടെ കഥാനായ... സോറി കഥാനായകന്‍ തന്നെ..
ഇനിയും വേണോ മതിയായില്ലേ എന്നു ചോദിച്ചവരുടെ നേരേ പുച്ഛ്ം നിറഞ്ഞ് ഒരു നോട്ടമെറിഞ്ഞ് വീണ്ടും കുപ്പിയിലേക്കു തിരിയും. ഒരു മാതിരി ടി ജി രവി ജയഭാരതിയെ കന്ട പോലെ.
കുറച്ചു കഴിഞ്ഞു നൊക്കുമ്പോള്‍ ഗാന്ധിയെ കാണുന്നില്ല. എല്ലാവരും അത്യാവശ്യത്തിനുള്ള ലെവല്‍ ആയിരുന്ന കാരണം മൂപ്പര്‍ എണീറ്റു പോയത് ആരും കന്ടില്ലായിരുന്നു. സമയം രാത്രി ആയി. വെയിലും ഇല്ല മഴയും ഇല്ല. പക്ഷെ ഞങ്ങളുടെ ഹാളില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ ഒരു കുട നിവര്‍ന്നിരിക്കുന്നു. ചെന്നു നോക്കുമ്പോള്‍ ഗാന്ധി..
“ ടാ @#$ എന്താടാ കുടയും പിടിചിരിക്കുന്നെ. എണീറ്റ് വാടാ...”
“ശ്... ഞാന്‍ ഗാന്ധിയല്ല. ഇതു കുടയുമല്ല.... ഞാന്‍ സീസര്‍ ആണു.. ഇത് എന്റെ കിരീടവും.. “
സംഗതി സീരിയസ്സ് ആയൊ. നമ്മള്‍ ഇന്നു സീസര്‍ അല്ലല്ലൊ കഴിച്ചതു. നമ്മള്‍ ഈ സാധനം ഇതു വരെ ഇവിടെ വച്ചു പൊട്ടിച്ചിട്ടുമില്ല.
അപ്പോഴാണു ശ്രദ്ധിച്ചതു സീസറുടെ കഴുത്തില്‍ ഒരു ഇരുമ്പ് ചങ്ങല. ഞാന്‍ പന്ട് എപ്പൊഴോ വാങ്ങിയതാണു ട്രെയിനില്‍ ലഗേജ് പൂട്ടി വക്കാന്‍.
“എന്താടാ കഴുത്തില്‍ ചങ്ങല.. ”
“ഹെയ് ബഹുമാനം കാണിക്കൂ പ്രജകളെ .. ഇത് നമ്മുടെ മേലങ്കി ആണു..”
ഓഹൊ .. കാര്യങ്ങള്‍ അപ്പൊ ഇങ്ങനെ ആണു.
അപ്പൊ അതിലെ വന്ന ഡബിള്‍ എന്നു വിളിക്കുന്ന അരുണിനെ ചൂണ്ടിക്കൊന്ട്,,
“ഇവന്‍ ഫസ്റ്റ് ഇയറില്‍ എനിക്കു വാക്ക് മാന്‍ ചോദിച്ചിട്ട് തന്നില്ല.. ഇവനെ തുറുങ്കിലടക്കൂ...”
എല്ലാ തവണയും ഒരു രക്ത സാക്ഷിയെങ്കിലും ഉണ്ടാകാതെ ഞങ്ങളുടെ മദ്യസദസ്സുകള്‍ പിരിഞ്ഞിട്ടില്ല ഇത്തവണ ലോകം വിറപ്പിച്ച ഒരു രാജാവിനെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടര്‍ന്നു. വേറെ പണി ഒന്നും ഇല്ലാതിരുന്ന ഡബിള്‍ സീസറിന്റെ മന്ത്രി ആയി കൂടെ ഇരുന്നു. അതിനിടയില്‍ ആത്മാവിനു പുക കൊടുക്കാനുള്ള കുന്തിരിക്കം (സിഗരറ്റ്) തീര്‍ന്നു പൊയി.. അതു വാങ്ങിക്കാന്‍ അരെങ്കിലും പോകണം അതായി അടുത്ത ചര്‍ച്ച. ആരെയും വിശ്വസിച്ച് പറഞ്ഞയക്കാന്‍ പറ്റില്ല.. പറഞ്ഞയക്കാന്‍ പറ്റുന്ന കോലത്തിലുള്ളവര്‍ക്ക് മടി.. ഇതും ആലോചിച്ചിരിക്കുമ്പോള്‍ സീസര്‍ വീണ്ടും മിസ്സിങ്ങ്... ഇത്തവണ അന്വേഷണം മുറ്റത്തേക്കെത്തി.. രാജാവു അവിടെ സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു വച്ചിരുന്ന ദീപുവിന്റെ ബൈക്ക് ആഞ്ഞ് തള്ളുന്നു. ..
“ഡാ #@$@%##@ എന്താടാ ഈ കാണിക്കുന്നതു..” “ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പോകുകാരുന്നു വന്ടി ഇട്ക്കു വച്ച് നിന്നു പോയി.. അതാ തള്ളുന്നേ..”
.
.
.
“പട്ടി @#%@^%^%^#^^ മോനെ... കേറി വാടാ അകത്തേക്കു”
മഹാചക്രവര്‍ത്തി ആയ സീസര്‍ ഉണ്ടോ ഞങ്ങള്‍ സാധാരണ ജനങ്ങളുടെ വാക്കു കേള്‍ക്കുന്നു. നേരെ പറമ്പിലേക്ക് നടന്നു. ആധികം നടക്കേന്ടി വന്നില്ല ചക്രവര്‍ത്തി പള്ളി വാള്‍ പുറത്തെടുത്തു...
വാള്‍ എന്നു പറയുമ്പൊള്‍ ഒരു ഒന്നൊന്നര വാള്‍ സാക്ഷാല്‍ ഉടവാള്‍....
പിന്നെ ഓടിപ്പോയി പുറം തടവിക്കൊണ്ടിരിക്കുമ്പോള്‍ സീസര്‍ എന്നെ തിരിച്ചറിഞ്ഞു.. എന്നെ നോക്കി ഒരു ചോദ്യം
“ലാല്‍ ബഹദൂര്‍ ശാസ്ത്രി.. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടില്‍ എന്നെ ഇവര്‍ വെടി വച്ചു കൊന്നില്ലേ...”
എന്റെ മുന്നില്‍ ആ നിമിഷം നിക്കുന്നതു ഗാന്ധി ആണൊ സീസര്‍ ആണൊ എന്ന് എനിക്കും സംശയം തോന്നിപ്പോയി...