ഈ അടുത്ത കാലത്ത് ചെന്നൈ നിന്ന് ബാംഗ്ലൂര്‍ വരെ ഒരു ബസില്‍ പോയപ്പോള്‍ ഞാന്‍ കുറച്ചു പുതിയ തരം ആളുകളെ പരിചയപ്പെട്ടു.. ഇതിനു മുന്നേ ഇങ്ങനെ പലരെയും പട്ടി കേട്ടിട്ടുണ്ടെങ്കിലും ആദ്യം ആയാണ് നേരിട്ട് കാണാനും അനുഭവിക്കാനും പറ്റിയത്.. ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്നു..
- ഒരു ട്രിപ്പ് കഴിഞ്ഞു ക്ഷീണിച്ചു വന്ന ഡ്രൈവറെ വിശ്രമിക്കാന്‍ അനുവദിക്കാതെ ലാഭ കണക്കു മാത്രം നോക്കി അടുത്ത ട്രിപ്പ് നു പറഞ്ഞു വിടുന്ന ബസ് മുതലാളി.
- തന്നെ വിശ്വസിച്ചു പിന്നില്‍ ഇരിക്കുന്നവരെ ക്കുറിച്ച് ഓര്‍ക്കാതെ സ്ടിയരിങ്ങിന്റെ പിന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍.
- എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനു മുന്നേ ജീവന്‍ വെടിഞ്ഞ പാവം യാത്രക്കാരി..
- അപകടം നടന്നെന്നറിഞ്ഞു ഓടിയെത്തി രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നാട്ടുകാര്‍.
- തന്റെ ജീവന്‍ ആണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവിനോടൊപ്പം, തന്റെ ബാഗിനോളം വിലപ്പെട്ടതല്ല കൂടെയുള്ളവന്റെ ജീവന്‍ എന്ന് മനസ്സിലാക്കുന്ന പ്രബുദ്ധരായ യാത്രക്കാര്‍
- യാത്രക്കാരുടെ ബാഗില്‍ നിന്ന് കിട്ടിയതെല്ലാം ചൂണ്ടാന്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
- പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ടി കടിപിടി കൂടുന്ന ആംബുലന്‍സ് ഡ്രൈവര്‍ മാര്‍..
- അപകടത്തിന്റെ ഫോട്ടോ എടുക്കാന്‍ നടക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍. (അദ്ദേഹം ലോക്കല്‍ പത്രത്തിന്റെ സ്വ ലെ ആണോ എന്ന് സംശയം ഉണ്ട് )
- അപകടത്തില്‍ പെട്ടവരെ നോക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നെല്‍ക്കാത്ത ഡോക്ടര്‍ മാരും നേഴ്സ് മാരും
- പരിക്കേറ്റ യാത്രക്കാരന് ഇരിക്കാന്‍ വേണ്ടി ഒരു കസേര എടുത്തപ്പോള്‍ പാടില്ല അത് ഡോക്ടര്‍ മാര്‍ മാത്രം ഇരിക്കുന്ന കസേരകള്‍ ആണെന്ന് അവകാശപ്പെടുന്ന നേഴ്സ് (രോഗികള്‍ വേണമെങ്കില്‍ പുറത്തുള്ള ബെഞ്ചില്‍ ഇരിക്കണം പോലും..)
- പരിക്കേറ്റവരെ മനുഷ്യന്മാരെ പോലെ കണ്ട, അവരോടു ഇത്തിരി സ്നേഹം കാണിച്ച, ഞങ്ങള്‍ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തന്ന.. ഒരു അറെന്ടെര്‍ (മനുഷ്യത്തം മുഴുവന്‍ ആയും മഞ്ഞു പോയിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്ന ഒരാള്‍ )