2008-11-13
നാരായണമംഗലം.. ഗുഡ് ഓള്‍ഡ് ടൈംസ്
നാരായണമംഗലം
എന്റെ ജീവിതത്തിലെ ഒരു പാടു സംഭവങ്ങള്‍ നടന്ന സ്ഥലം.. ഞാന്‍ ജനിച്ചു വളര്‍ന്നതല്ലെന്കിലും എന്റെ തറവാടാണ് ഇതു. ഞാന്‍ എന്റെ കോളേജ് ജീവിതത്തിലെ അവസാന മൂന്നു വര്‍ഷങ്ങള്‍ ജീവിച്ചു തീര്‍ത്ത ഞങ്ങളുടെ സ്വന്തം തറവാട്.
ഒന്നാം വര്ഷം എഞ്ചിനീയറിംഗ് കഴിയാറായപ്പോഴേക്കും ഞങ്ങള്‍ ചിലര്‍ക്ക് ഒരു കാര്യം ഉറപ്പായിട്ടുണ്ടായിരുന്നു... കോളേജ് ഹോസ്റ്റല്‍ലില്‍ ഞങ്ങളെ ഇനി കയറ്റില്ല.. അഥവാ കയറ്റിയാലും ഞങ്ങള്‍ കയറില്ല. അങ്ങനെ ഫസ്റ്റ് ഇയര്‍ പരീക്ഷ കഴിയുമ്പോഴേക്കും ഒരു താമസസൌകര്യം തരപ്പെടുത്തിയെടുക്കണംഅങ്ങനെ ദൈവാനുഗ്രഹം കൊണ്ടു കിട്ടിയ ഒരു സെറ്റപ്പ് ആണ് ഈ തറവാട്. നാരായണമംഗലം.
ധാരണ പ്രകാരം താമസക്കാര്‍ ഏഴ് പേര്‍ മാത്രമെ ഉള്ളു എങ്കിലും ഇതു പലര്ക്കും ഒരു താല്‍കാലിക വീട് ആയിരുന്നു... അങ്ങനെ ആ നാട്ടിലെ പേരു കേട്ട ഒരു തറവാട് സമീപത്തുള്ള ഒരു കോളേജിലെ വളരെ മിടുക്കന്മാരും സല്സ്വ്ഭാവികളും ആയ ഏതാനും ചില വിദ്യാര്‍ത്ഥികളുടെ അവഅസ കേന്ദ്രമായി തീര്ന്നു
ആ മൂന്നു കൊല്ലത്തിനുള്ളില്‍ ആ വീട് പൊളിഞ്ഞു വീഴാഞ്ഞതു അത് പണിയിച്ച ഗോപാലന്‍ മാഷ്ന്റെ പുണ്യം ഒന്നു കന്‍ഒണ്ടു മാത്രം ആണ്.
അങ്ങനെ ഞങ്ങള്‍ മൂന്നു കൊല്ലം അര്‍മ്മാദിച്ചു ജീവിച്ച ആ തറവാടിന്റെയും ഞങ്ങള്‍ അവിടെ കാണിച്ചു കൂട്ടിയ തോന്നിയവാസങ്ങളുടെയും ഓര്‍മയ്ക്ക് മുന്നില്‍ ഞാന്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.
ഇനി വരാന്‍ പോകുന്ന പോസ്റ്റ് കളില്‍ ഞാന്‍ ഈ തറവാടിനെയും അവിടുത്തെ പാര്‍ട്ട് ടൈം ഫുള്‍ ടൈം താമസക്കാരെയും പരിച്ചയപ്പെടുതുന്നതായിരിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)