ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??
പണ്ടു പ്രതിമ ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു പണി..
പിന്നെപ്പോഴോ അതൊക്കെ നിര്‍ത്തി മല കെട്ടാന്‍ തുടങ്ങിയെന്നോ, കേട്ടുന്ന്ന മാലയില്‍ നോട്ടുകള്‍ കൂടിയെന്നോ ഒക്കെ പറഞ്ഞു ഭയങ്കര പ്രശ്നം..
ദേ ഇപ്പൊ പിന്നെ പ്രശ്നം.. ഗാന്ധി പയ്യനെ മാല ഇടാന്‍ സമ്മതിച്ചില്ലെന്നു..
അംബേദ്‌കര്‍ ജയന്തിക്ക് പ്രതിമയില്‍ മാലയിട്ടു ദളിതരെ കയിലെടുക്കാന്‍ വന്നതാണ് നമ്മുടെ രാഹുല്‍.. അപ്പൊ പറയുന്നു.. ആദ്യം മാലയിടാന്‍ ഉള്ള അവകാശം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും.. ലവരുടെ പരിപാടി തീര്‍ന്നു പ്രതിമ വല്ലതും ബാക്കി ഉണ്ടെങ്കില്‍ മോന്‍ മാല ഇട്ടാല്‍ മതിയെന്നും.. (ലവരുടെ പരിപാടി കഴിയുമ്പോഴേക്കും അംബേദ്‌കര്‍ ജയന്തിയും കഴിഞ്ഞിട്ടുണ്ടാകും എന്നത് വേറെ കാര്യം.. )
അപ്പൊ പിന്നെ ഒരു സംശയം.. ഈ കുട്ടീടെ പേര് മായാവതി എന്നാണോ മാലാവതി എന്നാണോ ??
വാര്‍ത്ത ഇവിടെ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010-04-14
2010-01-25
കാക്കേ കാക്കേ കൂടെവിടെ ?? അറിഞ്ഞിട്ടു ഇപ്പൊ എന്നാ വേണo ???
വീടും കൂടും ഒക്കെ അന്വേഷിക്കാന്‍ ഈ കാക്ക എന്താ നിന്റെ കൂട്ടുകാരനാ.. അതൊ ബന്ധുവോ??
രണ്ടുമല്ല.. കൊട്ടേഷന്‍ കൊടുക്കാനാ.. കുറെ നാളായി എന്നെ ബുദ്ധിമുട്ടീക്കാന്‍ തുടങ്ങീട്ട്..
എന്തോന്നു ബുദ്ധി മുട്ട്.. മുട്ടാന്‍ നിനക്കു ബുദ്ധി വല്ലതുമുണ്ടോടെ..
പോടെയ് ആക്കാതെ.. നിനക്കറിയാഞ്ഞിട്ടാ..
നീ പറയാതെ ഞാന്‍ എങ്ങനെ അറിയാനാ.. നിനക്കെന്താ ഈ കാക്കയോട് ഇത്ര ദേഷ്യം..
അതൊ.. എന്താണെന്നു അറിയില്ല.. ഈ കാക്കകള്‍ക്ക് എന്നോടു ഭയങ്കര കലിപ്പാണടെ.. അതു ഇന്നൊന്നുമല്ല പണ്ടു തൊട്ടുള്ളത..
??
നിനക്കറിയാലൊ അമ്പലപ്പറമ്പില്‍ നിന്ന് എന്റെ തറവാട്ടിലോട്ടുള്ള ഇടവഴി.. എന്റെ കുട്ടിക്കാലത്ത് എന്നെ ആ വഴി നടത്തിക്കുവരുന്നില്ല ഇവറ്റകള്‍..
അതെന്ത്??
അതെന്തെന്നു നീ അവറ്റകളോട് ചോദിക്ക്.. അല്ല പിന്നെ..
ഞാന്‍ ആ വഴി ഒറ്റക്കു പോയാല്‍ അപ്പൊ പറന്ന് വന്ന് എന്റെ തലയില്‍ കൊത്താന്‍ വരും.. ഒരു തവണ അതെന്റെ തലയില്‍ വന്ന് ഇരുന്നതാ. എന്റെ കരച്ചില്‍ കേട്ട് അമ്മ വന്ന കാരണം രക്ഷപ്പെട്ടു..
അത് കൊത്താന്‍ വന്നതൊന്നും ആയിരിക്കില്ലടെ.. നിന്റെ മുടി കണ്ടു കാക്ക കൂടാണെന്നു കരുതിക്കാണും...
കെളത്താതെടെയ് കെളത്താതെ,.. ഗ്യാപ്പില്‍ ഗോളടിക്കാന്‍ നൊക്കുന്നു.. ശവി..
ഹിഹി.. ചുമ്മ ഒന്നു അടിച്ചു നോക്കിയതാ.. അല്ല നീ പറ.. എന്നിട്ട് നീ എങ്ങനെ അഡ്ജസ്റ്റ് ചെയ്തു..
അതൊ.. രാവിലെ പാല്‍ക്കാരന്‍ വന്നു പോകുമ്പ കൂടെ പോകും.. തിരിച്ചു വരാന്‍ പത്രക്കാരനെ കാത്തു നില്‍ക്കും..
ബസ്റ്റ്.. അപ്പൊ ഹര്‍ത്താല്‍ ആണെങ്കില്‍ നീ എന്തോ ചെയ്യും..
നീ കൂടുതല്‍ അങ്ങ് ആലോചിച്ചുണ്ടാക്കണ്ട.. @#$#@$
അത് പോട്ടെ, നീ ഇതു പറ.. അന്നു നടന്ന കാര്യത്തിനു നീ ഇപ്പൊ എന്തിനു കൊട്ടേഷന്‍ കൊടുക്കുന്നെ..
അതൊ.. ഞാന്‍ ഇപ്പൊ താമസിക്കുന്ന വീടില്ലെ, അവിടെയാണു പ്രശ്നം..
എന്തു പ്രശ്നം?
ഞാന്‍ എന്റെ തുണി എല്ലാം അലക്കി ഉണങ്ങാന്‍ കൊണ്ടിടാന്‍ കാത്തിരിക്കുവാ അവറ്റകള്‍.. പബ്ലിക് കക്കൂസാണെന്നാ അതിന്റെ വിചാരം..
അത് ശരി.. അപ്പൊ അതാണു നീ ഈയിടെ ആയിട്ടു കൂടൂതല്‍ സ്പ്രേ അടിക്കുന്നതു അല്ലെ.. എത്ര നാളായെടാ ഈ ഷര്‍ട്ട് വെള്ളം കണ്ടിട്ട്..
എന്താ കാണിച്ചു കൊടുക്കാന്‍ വല്ല പ്ലാനുമുണ്ടോ?? വീണ്ടും വന്നിരിക്കുന്നു അവന്റെ.. #$@$ നീ ഇതിനു വല്ല പരിഹാരവുമുണ്ടെങ്കില്‍ പറ..
എന്തു പരിഹാരം.. വല്ല കൊതുകോ പാറ്റയോ ആണെങ്കില്‍ ഹിറ്റ് വാങ്ങി അടിക്കാമായിരുന്നു..
പോടെ നിന്റ്റടുത്തൊക്കെ ചോദിക്കാന്‍ വന്ന എന്നെ തല്ലിയാല്‍ മതി...
***************************************************************************
എലിയെ പേടിച്ചു ഇല്ലം ചുടുക എന്നൊക്കെ കേട്ടിട്ടുണ്ട്.. ആദ്യമായിട്ടായിരിക്കും ആരെങ്കിലും കാക്കയെ പേടിച്ചു ഇല്ലം ചുടാന്‍ പ്ലാന്‍ ഇട്ടത്.. പക്ഷെ നടന്നില്ല.. എങ്ങാനും നടന്നിരുന്നെങ്കില്‍ ഹൌസ് ഓണര്‍ തള്ള.. അല്ല പാട്ടി.. ഞങ്ങളെ ചുട്ടേനെ... അത് കൊണ്ട് ഞങ്ങള്‍ താമസം മാറ്റി..

ഈ കാക്കകളുടെ ഒക്കെ ഒരു കാര്യമെ..
2010-01-06
വിവേകാനന്ദ സ്വാമികള്‍ക്ക് 15 വയസ്സ്...
ഒന്നര പതിറ്റാണ്ട് എന്ന് പറയുമ്പോള്‍ 15 വര്‍ഷം തന്നെ അല്ലെ?? ഇനി "പതിറ്റാണ്ട്" എന്നതിന്റെ അര്‍ഥം മാറിയോ??
ഈ മനോരമയുടെ ഒരു കാര്യം..
ലേബലുകള്‍:
നര്‍മ്മം
2009-12-15
മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും -------?
പണ്ടായിരുന്നെങ്കില്‍ ഈ ചോദ്യത്തിനു ഭവാന്‍ എന്നു ഉത്തരം നല്‍കാമായിരുന്നു.. ഇപ്പോളോ??
ലോകത്തില്‍ ഏറ്റവും പണക്കാരനും പ്രശസ്തനും ആയ കായികതാരങ്ങളില്‍ ഒരാളായിരുന്നു നമ്മുടെ പുലി കുമാരന്‍(കാട്ടിലെ പുലി ആണെന്നും മരം മുറിക്കുന്ന പുലി ആണെന്നും പലരും പറയുന്നുണ്ട്)
എന്തൊക്കെ ആയിരുന്നു..
ഇപ്പൊ ഭാര്യ വന്നു പറഞ്ഞിരിക്കുന്നു.. ഗോള്‍ഫ് കളിക്കാന്‍ പോകുവാണെല്‍ ഇനി വീട്ടില്‍ കേറെണ്ടെന്നു.. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ accenture പുലിയുമായുള്ള കോണ്ട്രാക്റ്റ് വെട്ടി എന്നുമാണു കേള്‍ക്കുന്നത്..
ഇനി ഗോള്‍ഫ് സ്റ്റിക്ക് എന്നല്ല കടിക്കാന്‍ വരുന്ന പട്ടിയെ തല്ലാന്‍ ഒരു വടി എടുക്കുമ്പോ പ്പോലും പുലിക്കു കൈ വിറക്കും..
പാവം..
ലോകത്തില്‍ ഏറ്റവും പണക്കാരനും പ്രശസ്തനും ആയ കായികതാരങ്ങളില്‍ ഒരാളായിരുന്നു നമ്മുടെ പുലി കുമാരന്‍(കാട്ടിലെ പുലി ആണെന്നും മരം മുറിക്കുന്ന പുലി ആണെന്നും പലരും പറയുന്നുണ്ട്)
എന്തൊക്കെ ആയിരുന്നു..
ഇപ്പൊ ഭാര്യ വന്നു പറഞ്ഞിരിക്കുന്നു.. ഗോള്‍ഫ് കളിക്കാന്‍ പോകുവാണെല്‍ ഇനി വീട്ടില്‍ കേറെണ്ടെന്നു.. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ accenture പുലിയുമായുള്ള കോണ്ട്രാക്റ്റ് വെട്ടി എന്നുമാണു കേള്‍ക്കുന്നത്..
ഇനി ഗോള്‍ഫ് സ്റ്റിക്ക് എന്നല്ല കടിക്കാന്‍ വരുന്ന പട്ടിയെ തല്ലാന്‍ ഒരു വടി എടുക്കുമ്പോ പ്പോലും പുലിക്കു കൈ വിറക്കും..
പാവം..
ഓ ടോ: ഒറ്റ പ്രാര്‍ഥനയേ ഉള്ളൂ.. നമ്മുടെ അഞ്ജലി ചേച്ചിക്ക് ഇങ്ങനെ ഒന്നും തോന്നല്ലേ എന്നു..:)
ലേബലുകള്‍:
നര്‍മ്മം
2009-12-07
പ്രിയേട്ടാ.. നമിച്ചിരിക്കുന്നു..
1995: Lawrence Kasdan എന്ന ഹോളിവുഡ് സംവിധായകന്‍ Meg Ryan നെ കേന്ദ്ര കഥാപാത്രം ആക്കി French Kiss എന്നൊരു പടം എടുക്കുന്നു..
19998: Anees Bazmee എന്ന ഹിന്ദി (ബോളിവുഡ് എന്ന് ഓമനപ്പേര്‍) സംവിധായകന്‍ Ajay Devgan, Kajol എന്നിവരെ വച്ച് Pyaar To Hona Hi Tha എന്ന ഒരു പടം ചെയ്യുന്നു.. നേരത്തെ പറഞ്ഞതിന്റെ കോപ്പി..
2004: നമ്മുടെ സ്വന്തം പ്രിയേട്ടന്‍.. ആ ഹിന്ദി പടത്തില്‍ കുറച്ചു സ്വതസിദ്ധമായ ശൈലിയും(slapstick comedy) കുറച്ചധികം സ്വന്തം ഷോട്ടുകളും ചേര്‍ത്ത് വെട്ടം എന്ന ഒരു പടം ഒരുക്കുന്നു..
2009: ഇതെ പ്രിയേട്ടന്‍ തന്നെ ഈ വെട്ടത്തില്‍ നിന്നു ആ സ്വന്തം ചേര്‍ത്ത കുറെ ഐറ്റംസ് + ഹിന്ദിയിലെ വില പിടിച്ച താരങളും
താരികകളും സഹിതം ഹിന്ദിയിലോട്ട് കയറ്റി അയച്ചിരിക്കുന്നു..
താരികകളും സഹിതം ഹിന്ദിയിലോട്ട് കയറ്റി അയച്ചിരിക്കുന്നു..
ഇത്തവണ പേര്
De Dana Dan
നമിച്ചിരിക്കുന്നണ്ണാ നമിച്ച്.. അണ്ണന്‍ തന്നെ പുലി..
ഓ ടോ: ഇന്നലെ ഈ പടം കാണാന്‍ പോയി.. പുതുമകള്‍ വലുതായി കാണാഞ്ഞതു കൊണ്ടു(വെട്ടം ഞാന്‍ കുറെ കണ്ടിട്ടുണ്ട്) ഏറെ കുറെ നിസംഗനായിട്ടാണ് ഞാന്‍ ഇരുന്നത്.. പക്ഷെ ചുറ്റും ഇരുന്ന വര്‍ക്കു എന്തായാലും പടം നന്നായി പിടിച്ചിട്ടുണ്ട്.. ഹിറ്റ് മേക്കര്‍ എന്ന പേര്‍ പ്രിയദര്‍ശന്റെ കൈയില്‍ ഭദ്രം....
2009-10-07
ചരിത്ര പ്രസിദ്ധമായ വാളുകള്‍...
എന്നാണു ഞാന്‍ ആദ്യമായി മ്യൂസിയം കാണാന്‍ പോയതെന്നറിയില്ല.. പക്ഷെ ആദ്യം പോയതു ത്രിശൂറ് മ്യൂസിയത്തില്‍ ആണെന്ന കാര്യം ഉറപ്പാണു.. അതിനു ശേഷം എത്ര സ്ഥലങ്ങളില്‍ പോയിരിക്കുന്നു.. എവിടെ പ്പോയാലും ആരുടെയെങ്കിലും വാള്‍ അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും അതിപ്പോ ശക്തന്‍ തമ്പുരാനാണെങ്കിലും ടിപ്പു സുല്‍ത്താനാണെങ്കിലും മാര്‍ത്താണ്ഠവര്‍മ ആണെങ്കിലും.. അതൊക്കെ സൂക്ഷിക്കാന്‍ ആളുകള്‍ ഇഷ്ടം പോലാണു.. പഴയ രാജാക്കന്മാരുടെ ഒക്കെ ഒരു ഭാഗ്യം..
ഇപ്പൊ വാളിന്റെ ഒക്കെ കാലം കഴിഞ്ഞു കത്തികളുടെ കാലം ആണെന്നാണു പറയപ്പെടുന്നത്.. എസ് കത്തി വൈ കത്തി എക്സ് കത്തി തുടങ്ങി ക്ഷ, ത്ര, ജ്ഞ വരെ ഷേപ്പിലുള്ള കത്തികള്‍ ഉണ്ടെന്നു പറയപ്പെടുന്നു.. കാലം പോയ പോക്കെ..
എന്നാലും വാളിന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞാല്‍ അങ്ങനങ്ങു സമ്മതിച്ചു കൊടുക്കാന്‍ പറ്റുമോ.. അങ്ങനെ നാട്ടുകാര്‍ മുഴുവന്‍ സമ്മതിച്ചാലും ഞാന്‍ സമ്മതിക്കുമോ.. മലയാളികള്‍ സമ്മതിക്കുമോ.. ഒരു പക്ഷെ മലയാളികള്‍ ഒന്നടങ്കം ഒരു പാര്‍ട്ടിക്കു കീഴില്‍ അണി നിരന്നാല്‍ അതിന്റെ ചിഹ്നം വരെ വാള്‍ ആയിരിക്കും എന്നതിനു സംശയം വേണ്ട.. (അത്രക്കധികം വാളുകള്‍ ആണല്ലോ കേരളത്തില്‍ ദിവസവും പണിയപ്പെടുന്നത്.. )ഞാനും പല വാളുകള്‍ കണ്ടിട്ടുണ്ട്.. അതില്‍ ചരിത്ര പ്രസിദ്ധമായ ചിലവാളുകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു..
- ചാണ്ടിച്ചന്റെ വാള്‍
- പുസല വാള്‍
- ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു)
- വാളുവിഴുങ്ങി വാള്‍
- ഭായി വാള്‍
പുസല വാള്‍: ഞാന്‍ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും മൂര്‍ച്ചയേറിയതും ഭാരമേറിയതുമായ വാള്‍ ആണിത്. മാട് കാടി മോന്തുന്ന പോലെ മുന്നിലുള്ള ഗ്ലാസിലുള്ളതു എന്താണെന്നു പോലും നോക്കാതെ മടമടാന്ന് അകത്താക്കി സ്ഥലകാലബോധം തീരെ ഇല്ലാതെ ഒരു മാതിരി അല്‍ഷിമേഴ്സ് രോഗിയുടെ അവസ്ഥയില്‍ പണിയുന്ന വാള്‍ ആണിതു. ഈ വാള്‍ പണിയുന്ന ആളെ നമുക്കു ഒരിക്കലും പിടിച്ചാല്‍ കിട്ടാറില്ലാ അഥവാ കിട്ടിയാലും കയില്‍ നിന്നു വഴുതി പോകുന്നതായിരിക്കും. കമിഴ്ന്നു കിടന്നു കഴുത്തിനു വ്യായാമം നല്‍കുന്ന പോലെ ഇടതും വലതും നോക്കിയാണു ഇതു പണിയുന്നതു.. ഉറങ്ങിക്കിടക്കുന്നവന്റെ തല വാഷ് ബേസിന്‍ ആണെന്നു തെറ്റിദ്ധരിക്കുന്നതും ഈ വാളിന്റെ ലക്ഷണം ആണ്.
ഡീസന്റ് വാള്‍ (പട്ടര്‍ വാള്‍ എന്നും പട്ടാളം വാള്‍ എന്നും അറിയപ്പെടുന്നു): തന്റെ കഴിവുകളും പരിമിതികളും മനസ്സിലാക്കി വേറെ ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു കസേര വലിച്ചിട്ടു സ്വസ്ഥമായി പണിയുന്ന വാളുകള്‍ ആണിതു.. ചിലപ്പോള്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പലരൂപത്തിലുള്ള വാളുകളും പണിയപ്പെടുന്നതായിരിക്കും. എക്സ്: വട്ടത്തില്‍ വാള്‍..
വാളുവിഴുങ്ങി വാള്‍: താന്‍ ഒരിക്കലും വാള്‍ പണിയില്ലെന്നും, വാള്‍ പണിയാതിരിക്കാന്‍ വരുന്ന വാളിനെ വിഴുങ്ങി അതിന്റെ മേല്‍ ഒരെണ്ണം വീശിയാല്‍ മതിയെന്നും ഉള്ള ചരിത്രപരം ആയ കണ്ടു പിടിത്തത്തില്‍ നിന്നാണു ഈ വാളിന്റെ ഉല്‍ഭവം. വിഴുങ്ങിയതും ചെലുത്തിയതും മോന്തിയതും എല്ലാം ചേര്‍ത്ത് ഒരു അതി ഭയാനകം ആയ വാള്‍ ആയിരിക്കും അതിന്റെ അവസാന ഉല്പന്നം അല്ല്ങ്കില്‍ ഫൈനല്‍ പ്രൊഡക്റ്റ്.
ഭായി വാള്‍: ഞാനിതാ വാളായേ എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഓടി നടന്നു പണിയപ്പെടുന്ന വാളുകളെ ആണു ഭായി വാള്‍ എന്നു പറയപ്പെടുന്നത്. പണ്ട് വടക്കന്‍ പാട്ടു സിനിമകളില്‍ നസീറും ജയനും കാണിച്ചിരുന്ന വാള്‍പയറ്റുകളുടെ ഭംഗിയും താളവും എല്ലാം ഇതു പണിയുന്നവറ് കാണിക്കും. ഓടിയും ചാടിയും, ഞെരിഞ്ഞമര്‍ന്നും, വലതു മാറിയും, ഇടതു മാറിയും ഒക്കെ പണിയുന്ന ഈ വാളും അപകടകാരിയാണു..
ഇനിയും ഉണ്ടു പലതരം വാളുകള്‍ പക്ഷേ എഴുതാന്‍ സമയം ഇല്ല.. ഈ പറഞ്ഞ വാളുകള്‍ക്കൊക്കെ പേറ്റന്റ് ഉണ്ടെന്നും പറഞ്ഞു ഇതിന്റെ ഒക്കെ ഉപ്ജ്ഞാതാക്കള്‍ കേസ് കൊടുക്കുകയോ, ആളെ വിട്ടു തല്ലിക്കുകയോചെയ്തില്ലെങ്കില്‍ അടുത്ത പോസ്റ്റ് ഇടാം..
:)
ഓടോ: നാരായണമംഗലത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുള്ള പലവിധം വാളുകള്‍ ആണു ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്... അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് ഞാന്‍ തയ്യാറല്ല..
ലേബലുകള്‍:
നര്‍മ്മം
2009-07-24
മാട്രിമോണി- ആഫ്റ്റര്‍ ഇഫക്റ്റ്..
കണ്ടാ കണ്ടാ...
ഈ പിള്ളേര്‍ക്കും ഒരു ജീവിതം തരപ്പെടുത്തിക്കൊടുക്കെന്റെ മാട്രിമോണി മാമാ.. സോറി അങ്കിളേ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)







