ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??
പണ്ടു പ്രതിമ ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു പണി..
പിന്നെപ്പോഴോ അതൊക്കെ നിര്‍ത്തി മല കെട്ടാന്‍ തുടങ്ങിയെന്നോ, കേട്ടുന്ന്ന മാലയില്‍ നോട്ടുകള്‍ കൂടിയെന്നോ ഒക്കെ പറഞ്ഞു ഭയങ്കര പ്രശ്നം..
ദേ ഇപ്പൊ പിന്നെ പ്രശ്നം.. ഗാന്ധി പയ്യനെ മാല ഇടാന്‍ സമ്മതിച്ചില്ലെന്നു..
അംബേദ്‌കര്‍ ജയന്തിക്ക് പ്രതിമയില്‍ മാലയിട്ടു ദളിതരെ കയിലെടുക്കാന്‍ വന്നതാണ് നമ്മുടെ രാഹുല്‍.. അപ്പൊ പറയുന്നു.. ആദ്യം മാലയിടാന്‍ ഉള്ള അവകാശം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും.. ലവരുടെ പരിപാടി തീര്‍ന്നു പ്രതിമ വല്ലതും ബാക്കി ഉണ്ടെങ്കില്‍ മോന്‍ മാല ഇട്ടാല്‍ മതിയെന്നും.. (ലവരുടെ പരിപാടി കഴിയുമ്പോഴേക്കും അംബേദ്‌കര്‍ ജയന്തിയും കഴിഞ്ഞിട്ടുണ്ടാകും എന്നത് വേറെ കാര്യം.. )
അപ്പൊ പിന്നെ ഒരു സംശയം.. ഈ കുട്ടീടെ പേര് മായാവതി എന്നാണോ മാലാവതി എന്നാണോ ??
വാര്‍ത്ത ഇവിടെ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010-04-14
2009-09-10
യുദ്ധപ്പറവകള്‍ ചിറകറ്റു വീഴുമ്പോള്‍...
ഞാന്‍ എന്റെ എന്‍ജിനിയറിങ്ങ് പഠനത്തിന്റെ അവസാനവര്‍ഷം പ്രൊജെക്റ്റ് എന്ന പേരില്‍ എറണാകുളത്തു കറങ്ങി നടക്കുന്നതിനിടയില്‍ ആണു ശ്രീധറില്‍ വച്ച് രംഗ് ദേ ബസന്തി എന്ന സിനിമ കാണുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ചോറിനൊപ്പം ദേശസ്നേഹം ഒരുപാട് ഊട്ടി വളര്‍ത്തിയതു കൊണ്ടായിരിക്കണം ആ സിനിമയും അതിലെ കഥാപാത്രങ്ങളും എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു...
ഇപ്പോള്‍ ഇന്ന് ഓര്‍കുട്ടില്‍ കറങ്ങി നടക്കുന്നതിനിടയില്‍ എന്റെ ഒരു പൈലറ്റ്(വ്യോമസേന) സുഹ്രുത്തിന്റെ പ്രൊഫൈലില്‍ കണ്ട ഒരു അപ് ഡേറ്റ്.. “Lost one more coursemate to a MiG-21 ”
നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ അരിവിഹിതത്തില്‍ നിന്നും മാന്തിയെടുത്തു യുദ്ധ ഫണ്ടുകള്‍ രൂപീകരിക്കുന്ന സര്‍ക്കാരേ.. ഒന്നു മനസ്സിലാക്കു,, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യുന്നതു മനുഷ്യരാണു..
രാജ്യത്തിനു വേണ്ടി ജീവന്‍ ദാനം ചെയ്യാന്‍ വരെ തയ്യാറായ ഒരു കൂട്ടം ധീരന്മാര്‍. അവരെ നമ്മള്‍ തന്നെ കൊല്ലണോ??
പാകിസ്താനെതിരെ യുദ്ധം വേണമെന്നു മുറവിളി കൂട്ടുന്ന പ്രതിപക്ഷ യോഗ്യന്മാരെ.. യുദ്ധം ചെയ്യാന്‍ നിങ്ങളില്‍ എത്ര പേരുടെ മക്കളെ അയക്കാന്‍ നിങ്ങള്‍ തയ്യാറുണ്ട്??
ഈ വര്‍ഷം മിഗ് വിമാനം തകര്‍ന്നു മരിക്കുന്ന 7 ആമത്തെ പൈലറ്റ് ആണു ഇന്നു മരിച്ചത്.
വാര്‍ത്ത ഇവിടെ വായിക്കാം
ഇനി എത്ര പേര്‍ക്ക് ഇങ്ങനെ ഒരു ഗതി വരാം..

GOD SAVE THE WORLD
ലേബലുകള്‍:
പ്രതികരണം
2009-08-13
വന്ദേ മാതരം!!!

ഭാരതം തന്റെ 62-)മത് സ്വാതന്ത്ര്യദിനാഘോഷത്തിനു തയ്യാറെടുത്തു കോണ്ടിരിക്കുകയാണു.. ഇവിടെ ചെന്നൈയിലും എല്ലാവരും അതിന്റെ ലഹരിയില്‍. എല്ലായിടത്തും ത്രിവര്‍ണ്ണപതാകയുടെ ഭംഗി മാത്രം. ഓഫീസിലും ഇതു തന്നെ അവസ്ഥ.. എല്ലാ ക്യുബിക്കിളുകളും പ്ലാസ്റ്റിക് നിര്‍മിത ത്രിവര്‍ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു..
വളരെ മനോഹരം.. ഈ സ്വാതന്ത്ര്യദിനം കഴിഞ്ഞാല്‍ ഇവയൊക്കെ എങ്ങോട്ടു പോകുന്നെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?? എവിടെ, എന്തിനു..
എങ്ങും ത്രിവര്‍ണ്ണത്തിന്റെ മനോഹാരിത തള്ളിക്കളിക്കുന്ന ഈ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മുടെ ചവറ്റുകുട്ടകളില്‍ എത്ര ദേശീയപതാകകള്‍ വീണു കിടക്കുന്നുണ്ടെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ദേശീയപതാകയെ സ്വന്തം മാതാവിനെ പോലെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടവനാണു ഓരോ ഭാരതീയനും.
പ്ലാസ്റ്റിക്കും പേപ്പറും ഉപയോഗിച്ചുണ്ടാക്കിയ ത്രിവര്‍ണ്ണ പതാകകള്‍ അഗസ്റ്റ് 16 നു ശേഷം എവിടെ എന്നു പോലും ആരും അന്വേഷിക്കില്ല. അവ രണ്ടു നാള്‍ തറയില്‍ ആരും ശ്രദ്ധിക്കാതെ കിടക്കും, അതു കഴിഞ്ഞാല്‍ ആരെങ്കിലും അടിച്ചു വാരി കളയും. ചിലപ്പോള്‍ തീയിടും. ഭാരതമാതാവിനെ ഇതിലും മോശമായി അപമാനിക്കാന്‍ കഴിയില്ല.
കാവിയും വെള്ളയും പച്ചയും ചേര്‍ന്ന ഒരു കഷ്ണം കടലാസ് മാത്രമാണതെങ്കില്‍ അതു നമുക്കു സഹിക്കാം അതിന്റെ നടുക്ക് അശോകചക്രം വരുമ്പോള്‍ അതു ഓരൊ ഭാരതീയന്റെയും ആത്മാവിന്റെ അംശമാണിതെന്നു എല്ലാവരും മനസ്സിലാക്കണം.
സ്വന്തം രാജ്യത്തെ അപമാനിച്ചു കൊണ്ട് ഒരു ആഘോഷം നമുക്കു വേണമോ. തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടതു.
എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..
ജയ് ഹിന്ദ്
ലേബലുകള്‍:
പ്രതികരണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)