ഒരു ജീവന്റെ വില എന്താണെന്നു ആര്‍ക്കും അറിയില്ല.... കേരളത്തില്‍ ആണെങ്കില്‍ കറക്റ്റ് വില പറയുന്ന കൊട്ടേഷന്‍ പിള്ളാരുണ്ടെന്നു കേട്ടിട്ടുണ്ട്.. പക്ഷേ അവര്‍ അന്യന്റെ ജീവനാണ് വില ഇടുന്നത്.. ചെറുപ്പം മുതല്‍ മനസ്സില്‍ ഹീറൊ ആയി കണ്ടത് പണ്ട് 71 യുദ്ധക്കാലത്ത് സ്വന്തം ജീവന് പണയം വച്ച് അതിര്‍ത്തിയില്‍ പട്ടാളത്തില്‍ ഉണ്ടായിരുന്ന മുത്തശ്ശനെ ആയിരുന്നു.. പിന്നെ ആ ലിസ്റ്റ് വളര്‍ന്നു.. നേരിട്ടു കണ്ടും കേട്ടറിഞ്ഞും പലരും ആ ലിസ്റ്റില്‍ കയറി..
നെറ്റിലൂടെ ചുറ്റി നടക്കുന്നതിനിടെ ആണ് ഈ ബ്ലോഗ് കാണുന്നത് http://formanuakhouri.blogspot.com/ തന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി അന്യന്റെ ജീവനെക്കാണാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമേ കാണു.. അങ്ങനെ ഉള്ള ഒരുപാട് പേര്‍ നമ്മുടെ സായുധസേനകളില്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം..ഈ ധീരന്റെ ഓര്‍മയില്‍ രണ്ടു തുള്ളി കണ്ണുനീരിന്റൊപ്പം ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.. മനു അഖോരിയുടെ ഓര്‍മക്കു സുഹ്രുത്തുക്കള്‍ തുറന്ന ഈ ബ്ലോഗിലെ ആദ്യ വരികള്‍ ഇങ്ങനെ..
ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010-03-11
2009-06-08
തിരിച്ചുപോക്ക്..
“ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം”
ഒരു തിരിച്ചു പോക്കു അഗ്രഹിക്കാത്തവര്‍ ഉണ്ടോ. ഉണ്ടാവാം. പക്ഷേ ഞാന്‍ ഇടക്കു ആഗ്രഹിക്കാറുണ്ട്. ഞാന്‍ പഠിച്ച ആ സ്കൂളില്‍ ഒരു ദിവസം കൂടി നിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു. അതി രാവിലെ തുടങ്ങുന്ന പി റ്റി യും. ഭക്ഷണത്തിനായി മെസ്സ് ഹാളിലെക്ക്ക്കുള്ള ഓട്ടവും. വെള്ളം പിടിക്കാനുള്ള വരിയും. ഷൂ പോളിഷ് ചെയ്തില്ല. ബെല്‍റ്റിന്റെ ബക്കിള്‍ ഷൈന്‍ ചെയ്തില്ല എന്നും പരഞ്ഞു സീനിയഴ്സും സാറന്മാരും ഉരുട്ടുന്നതും, എത്ര ഉരുണ്ടാലും ഒട്ടും ക്ഷീണമില്ലാതെ വൈകുന്നേരം കളിക്കുന്നതും. എല്ലാ ക്ഷീണവും കൂടി സ്റ്റഡി റ്റൈമില്‍ ഉറങ്ങി തീര്‍ക്കുന്നതും. ബങ്ക് ചെയ്തു സിനിമക്കു പോകുന്നതു, കഴക്കൂട്ടം ശ്യാമളയില്‍ നിന്നുള്ള പോറോട്ടയും ബീഫ് ചില്ലിയും. അങ്ങനെ ഒരു പാടു ഓറ്മകള്‍. ഇതെല്ലാം നഷ്ടമായിട്ടു ഇപ്പൊ ഏഴു കൊല്ലം കഴിയുന്നു.
എനിക്കിന്നും ഓറ്മയുണ്ട്. 12 ക്ലാസ്സിന്റെ പരീക്ഷ എല്ലാം കഴിഞ്ഞു. എല്ലാവരുടെയും അടുത്ത് യാത്ര പറഞ്ഞിരങ്ങിയ ദിവസം. പിന്നെ എവിടെ ഒക്കെ വച്ചു ആരെ ഒക്കെ കാണാന്‍ പറ്റും എന്നൊന്നും അറിയാതെ ഉള്ള് ആ യാത്ര പറച്ചില്‍.
മെസ്സ് ഹാളിന്റെ മുന്നില്‍ വച്ചാണു പലരെയും കണ്ണീരോടെ യാത്ര ആക്കിയതു.
അതിനും ഒരു എഴു കൊല്ലം മുന്നെ ഞാന്‍ ആ വിദ്യാലയത്തിലേക്കു കയറിചെല്ലുന്നതും കരഞ്ഞു കൊണ്ടായിരുന്നു. ആദ്യമായി അമ്മയെ വിട്ടു നില്‍ക്കാന്‍ പോകുന്ന ഒരു 10 വയസ്സുകാരന്റെ കണ്ണുനീര്‍. അന്നും അതിനു സാക്ഷി ആയി ആ മെസ്സ് ഹാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ഇതെത്ര കണ്ടതാ.. എന്ന ഭാവവുമായി.
ഇവിടെ എല്ലാവരുടെയും മനസ്സില്‍ ഒരു വലിയ സ്ഥാനമുണ്ടാവും ഈ മെസ്സ് ഹാളിനു. ദിവസവും രാവിലെ വിളിച്ചുണര്‍ത്തുന്ന മണി അല്ലെങ്കില്‍ സൈറണ്, മൂന്നു നേരം മ്രുഷ്ടാന്ന ഭോജനം. പുതു പുത്തന്‍ പാട്ടുകള്‍ പാടി കേല്‍പ്പിക്കുന്ന മ്യുസിക് സിസ്റ്റം. എല്ലാ ബുധനാഴ്ചയും കിട്ടുന്ന പൂരിയും ബീഫും. പരീക്ഷാകാലത്ത് ഉറക്ക്ത്തെ പിടിച്ചു കിട്ടുന്ന കട്ടന്‍ ചായ. അങ്ങനെ എന്തെല്ലാം…
പിന്നെ ഞങ്ങളുടെ പ്രിയപ്പെട്ട പരേഡ് ഗ്രൌണ്ട്. എന്‍ സി സി യുടെ ആദ്യപാടങ്ങളായ ബായെമൂട്ടും ദൈനെമൂട്ടും(ഇതെന്തൂട്ട് മൂട്ടാണെന്നു അന്നു കുറെ വണ്ടരടിച്ചിട്ടിരുന്നിട്ടുണ്ട്) മുതല്‍ അവസാന പാസ്സിങ് ഔട്ട് പരേഡ് വരെ നീളുന്ന ഓര്‍മകള്‍.
മനോഹരമായ ഓഡിറ്റോരിയം. ആദ്യ ദിവസം കരഞ്ഞു കുളമാക്കിയ അസംബ്ലിയും, ഹൌസ് ഡേ കളും ആന്വല്‍ ഡേ. ഓരൊ മത്സരങ്ങള്‍. തുടങ്ങി ഒരുപാട് ഓര്‍മകള്‍ തങ്ങി നില്‍ക്കുന്നുണ്ടവിടെ.
പിന്നേയും ഒരുപാടു സ്ഥലങ്ങള്‍.. ലാബുകള്‍, ലൈബ്രറി, ബങ്ക് ചെയ്യാന്‍ വേണ്ടി കണ്ടു പിടിച്ച കാട്ടു വഴികള്‍. ക്രോസ്സ് കണ്ട്രി ഓടിയ വഴികള്‍. എന്തെല്ലാം..
ഇപ്പൊ ഒരു തിരിച്ചു പോക്കു സാദ്യമല്ലെങ്കിലും ഞാന്‍ പോകുന്നു. ഞങ്ങളുടെ ആ പഴയ വിദ്യാലയത്തിലേക്കു. മനസ്സു നിറയെ മധുരിക്കുന്നതും കണ്ണീരിന്റെ ഉപ്പു കലര്‍ന്നതുമായ പല ഓറ്മകളുമായി. ഒരു ദിവസം എല്ലാം മറന്നു ആ പഴയ വിദ്യാര്‍ഥി ആയിരിക്കാന്‍ വേണ്ടി…
“പ്രിയ വിദ്യാലയമേ, എന്നെ ഞാനാക്കിയതില്‍ നിനക്കുള്ള പങ്ക് ചെറുതല്ലെന്നു മാത്രമല്ല വളരെ വലുതുമാണ്. ഒരു പാടു നന്ദി,…”

ലേബലുകള്‍:
ഓര്‍മ്മ
2009-04-30
Saturday Night Fever!!!
ഈ പേരു കേട്ടു പഴയ ഇംഗ്ലീഷ് സിനിമയെക്കുറിച്ചു വല്ലതും ആയിരിക്കും എന്നു തെറ്റിദ്ധരിക്കണ്ട. ഇതു പൂര്‍ണമായും മലയാളം ആണ്. കുറച്ചു കാലം മുന്നെ വരെ എല്ലാ മലയാളികള്‍ക്കും ഉണ്ടായിരുന്ന ശനിയാഴ്ചപ്പനി. ഇതിനുള്ള ഡോക്റ്ററും മരുന്നും എല്ലാം സൂര്യ റ്റി വി ആയിരുന്നു. മരുന്നിന്റെ കുറിപ്പടി ഇങ്ങനെ “എല്ലാ ശനിയാഴ്ചയും രാത്രി 12 മണിക്കു”
എന്റെ ഇഞ്ചിനീര്‍ പഠനത്തിന്റ്റെ ആദ്യവര്‍ഷം. ആ ഒരു കൊല്ലം മാത്രമേ ഞാന് ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളു. എന്തിനധികം ഇതു തന്നെ ധാരാളം എന്നു വാര്‍ഡനും പറഞ്ഞു.
അങ്ങനെ ഒരു ശനിയാഴ്ച വീട്ടില്‍ ഒന്നും പോകാതെ ഹോസ്റ്റലില്‍ തന്നെ ചീട്ടുകളി ഒക്കെ ആയി അങ്ങു കൂടാം എന്നു വിചാരിച്ചു ഇരിക്കുവാരുന്നു, ചിലവന്മാര്‍ക്ക് മേല്പറഞ്ഞ തരത്തിലുള്ള പനി കൂടി. എന്താ ചെയ്യാ,.. ആകെ കണ്‍ഫുസനായില്ലേ…..
ഹോസ്റ്റലില്‍ 10 മണി കഴിഞ്ഞാ റ്റി വി റൂം അടച്ചു പൂട്ടും. വാറ്ഡന്‍ ഫയങ്കര സ്ട്രിക്റ്റ് ആണു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. വാര്‍ഡന് രണ്ടെണ്ണം വിട്ടു നല്ല മൂഡിലിരിക്കുന്ന നേരം നോക്കി ഞങ്ങള്‍ ഒന്നു മുട്ടി നോക്കി.. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ നല്ല കുട്ടികള്‍ എന്നു വാറ്ഡന്‍ ചില തെറ്റിദ്ധാരണകളുള്ള ചിലര്‍. “സാറെ നല്ല കിടിലന്‍ സ്റ്റേജ് പ്രോഗ്രാം ആണു ടി വി യില്‍ കുറച്ചു നേരം കൂടി ടി വി കാണാന്‍ സമ്മതിക്കണം” എന്ന ഡയലോഗ് രണ്ടു മൂന്നു പ്ലീസ് തള്ളിക്കേറ്റി അങ്ങു കാച്ചി. തംബുരാന്‍ കനിഞ്ഞു. 11 മണി വരെ കാണാനുള്ള അനുമതി കിട്ടി.. ഇതു കിട്ടിയതും ചിലറ് അതിനുള്ളില്‍ സ്ഥാനം പിടിച്ചു. അറുബോറന്‍ പരിപാടികള്‍ കാണാന്‍ തുടങ്ങി. രണ്ടു പേര്‍ വാറ്ഡന്‍ ഉറങ്ങിയോ എന്നു ചെക്ക് ചെയ്യാന്‍ നിന്നു. വേറെ ചിലറ് ബുദ്ധിപൂര്‍വം സ്വന്തം മുറിയില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ റൂം നം: 1 ഇല്‍ ചീട്ടുകളി തുടങ്ങി… അതായിരുന്നു ചീട്ട്കളി യുടെ ലോര്‍ഡ്സ് സ്റ്റേഡിയം.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. അല്ലറ ചില്ലറ കൊച്ചു വര്‍ത്തമാനങ്ങളുമായി ഞാന്‍ ടി വി മുറിയില്‍ തന്നെ കൂടി…. 12 മണി ആയപ്പോളേക്കും ജനസംഖ്യ കൂടി.. പക്ഷെ റ്റി വിയില്‍ വലിയ മാറ്റമൊന്നും കാണുന്നില്ല.. അപ്പോഴാണ്‍ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞതു..
ഇപ്പോ മരുന്നു 12 മണിക്കല്ല 12:30 നു ആണെന്നു.. എന്തായാലും എപ്പോളെങ്കിലും തുടങ്ങുമല്ലോ.. സമാധാനം.. അതിനകം മുറി നിറഞ്ഞു കഴിഞ്ഞു.. ക്ലാസ്സില്‍ മുന് നിരയില്‍ ഇരുന്നു സാറന്മാരെ സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കുകയും ഫുള്റ്റൈം പുസ്തകത്തില്‍ ചാഞിരിക്കുകയും ചെയ്യുന്ന ബുജികള്‍ ഇവിടെയും മുന് നിര പിടിച്ചിട്ടുണ്ട്.
സമയം 12:15: വീണ്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.. പെട്ടെന്നു വാര്‍ഡന്റെ മുറിയില്‍ വെളിച്ചം തെളിഞ്ഞു.. പാതി വഴി എത്തിയവന്മാറ് തിരിച്ചു റൂമില്‍ ഓടിക്കയറി.. ടി വി മുറിയില്‍ ഉള്ളവരാണെങ്കില്‍ എങ്ങോട്ട് പോണം എന്നറിയാതെ വട്ടം കറങ്ങുന്നു.. ഇതാണെങ്കില്‍ വംബന്‍ ഹോസ്റ്റല്‍ ഒന്നുമല്ല ഒരൊറ്റ വരിയില്‍ നിറയെ മുറികള്‍ ഒത്ത നടുക്ക് ഈ വാര്‍ഡന്റെ മുറിയും. റ്റി വി മുറിയില്‍ നിന്നു അതു കടന്നു വേണം എന്റെ മുറിയില്‍ പോകാന്‍..അവിടെ ഇതാ വാര്‍ടന്‍ ഉറക്കം വിട്ടു വരുന്നു.. മറ്റെ വശത്താണെങ്കില്‍ അടുക്കള, ഡൈനിങ് ഹാള്‍ വാഷിങ് ഏരിയ ബാത്ത് റൂം എന്നിവ ആണു… ബാത്ത് റൂം അപ്പോഴെക്കും നിറഞ്ഞു കഴിഞ്ഞു.. ചെകുത്താനും കടലിനും ഇടയില്‍ എന്ന പോലെ.
കുറച്ചു ധൈര്യവാന്മാര്‍ എന്തും വരട്ടെ എന്നു വച്ചു വാര്‍ഡന്റെ നേരെ നടന്നു. ഞാന്‍ പണ്ടെ ധൈര്യശാലി ആയതു കൊണ്ടു നേരെ എതിറ് ദിശയില്‍ നടന്നു. എന്താ ചെയ്യാന്‍ പോകുന്നെ എന്നു ഒരു ഐഡിയയും ഇല്ലാതെ.. പിന്നില്‍ നിന്നും വാര്‍ഡന്റെ ആക്രോശങ്ങള്‍ കേള്‍ക്കാനുണ്ട്.. ഒരു ഡിജിറ്റല്‍ സൌണ്ട് പോലെ.. എന്താണെന്നു ശ്രദ്ധിക്കാന്‍ പോലും തോന്നുന്നില്ല.. കുറച്ചു നടന്നതും ഡൈനിങ് ഹാള്‍ എത്തി അപ്പൊ ഒരു ഐഡിയ തോന്നി..
വെള്ളം കുടിക്കാം വാര്‍ഡന്‍ കണ്ടാല്‍ വെള്ളം കുടിക്കാന്‍ വന്നതാണെന്നു പറയാം.. നേരെ ചെന്നു വെള്ളം ഒരു ഗ്ലാസില്‍ എടുത്തു. ഒരു കവിള്‍ കുടിച്ചതും ബുദ്ധി തെളിഞ്ഞു.. വെള്ളം ബുദ്ധിക്കു വളരെ നല്ലതാണെന്നു എനിക്കു അന്നു മനസ്സിലായി.. ഞാന്‍ ഈ സമയത്ത് വെള്ളം കുടിക്കാന്‍ വന്നതാണെന്നും ഇവിടെ എന്താ നടക്കുന്നതെന്നു എനിക്കറിയില്ലെന്നും പറഞ്ഞാല്‍ മാത്രം വിസ്വസിക്കാന്‍ വാര്‍ഡന്‍ ബുദ്ധിമുട്ടുണ്ടാവും.. അപ്പൊ അടുത്ത ഐഡിയ കിട്ടി,,,,,’
ഓടാവുന്ന അത്രയും ഓടുക.. നേരെ അടുക്കളയുടെ പിന്നില്‍ ഉള്ള ഇടുങ്ങിയ വഴി കണ്ടു.. എന്തെങ്കിലും ആകട്ടെ എന്നു കരുതി ഞാന്‍ നടന്നു.. കൂടെ രണ്ട് പയ്യന്സ് കൂടി ഉണ്ട്..
ആ വഴി നടന്നപ്പോള്‍ മോളിലോട്ടുള്ള കോണിപ്പ്ടി കണ്ടു.. ആ സമയം ഫസ്റ്റ് ഫ്ലോറിന്റെ പണി നടക്കുകയാണു.. എന്തൊക്കെ അതിന്റെ മുകളില്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. ഒരു തരി വെളിച്ചം കൂടെ ഇല്ല.. .. എന്തും വരട്ടെ എന്നു കരുതി കയറി നടന്നു.. ശബ്ദമുണ്ടാക്കാതെ.. വാര്‍ഡന്റെ മുറിയുടെ മുകളില്‍ എത്തിയതും ബഹളം കേക്കാന്‍ തുടങ്ങി.. നേരത്തേ വാര്‍ഡന്റെ നേരെ നടന്നു പോയ ധൈര്യശാലികള്‍ കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ നിക്കുന്നു.. അവരെ അപ്പൊ തന്നെ ഹോസ്റ്റലില്‍ നിന്നു പുരത്താക്കും എന്നൊക്കെ ആയിരുന്ന്നു വാര്‍ഡന്‍ പരഞിരുന്നതു.. ഞങ്ങള്‍ സമയം കളയാതെ നടന്നു ഹോസ്റ്റലിന്റെ ഒരറ്റത്തെത്തി. നേരെ താഴെക്ക് ചാടി നിഴല്‍ പറ്റി ഒന്നാം നംബര്‍ മുറിയുടെ മുന്നില്‍ എത്തി.. നോക്കുംബോള്‍ ആറ് പേര്‍ക്കുള്ള മുറിയില്‍ ഒരു പതിനാറ് പേര്‍ ലൈറ്റും ഓഫ് ചെയ്തു പതുങി ഇരിക്കുന്നു.. വാര്‍ഡന്‍ അവരെ പൊരിക്കുന്ന നേരത്തു ഇതു പോലെ ചാടി ചാടി 5)ം നംബര്‍ മുറീയില്‍ എത്തി അവിടെ ഒരു കിടക്ക കണ്ടെത്തി കിടന്നു, പിറ്റെ ദിവസം രാവിലെ തന്നെ ചെന്നു വാര്‍ഡനെ സോപ്പിട്ട് ധൈര്യശാലികളെ രക്ഷിചെടുക്കുകയും ചെയ്തു..
പക്ഷെ ഇപ്പോഴും ഒരു സംശയം ബാക്കി കിടപ്പുണ്ടു.. രണ്ടെണ്ണം വിട്ട് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന വാര്‍ഡന്‍ കറക്റ്റ് റ്റൈമില്‍ ഉറക്കം വിട്ടു എഴുന്നേറ്റതെങ്ങിനെ???

2008-12-13
സീസറും ഗാന്ധിയും.... അഥവാ... ഗാന്ധിയും സീസറും
നരയണമംഗലത്തെ ഞങ്ങളുടെ അവസാനത്തെ ദിവസ്സം. അതെന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒന്നാണു. അതിനു പല കാരണങ്ങളുന്ട്. അതില്‍ഒന്നും ഏറ്റവും രസകരവുമായതും ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ പരകായപ്രവേശമായിരുന്നു.
ആ സുഹ്രുത്ത് വേറെ ആരുമല്ല പിള്ളേച്ചന്‍ എന്നും ഗാന്ധിപ്പിള്ള എന്നും ഞങ്ങളുദെ ഇടയില്‍ അറിയപ്പെടുന്ന അനൂപ് ആണു. ഈ കക്ഷിയുടെ യഥാര്‍ത്ഥ പേരു അനൂപ് എന്നാണെന്നു പലര്‍ക്കും ഇപ്പോഴും അരിയുന്നുണ്ടാവില്ല. ഞങ്ങളുടെ ഇടയില്‍ അത്രക്കു ഹിറ്റ് ആയ ഒരു പേരാണു ഗാന്ധിപ്പിള്ള എന്നുള്ളതു.
ഈ പിള്ളേച്ചന്‍ ആള്‍ സ്വഭാവം കൊണ്ട് ഒരു കാരണവശാലും ഈ പേരിനു അര്‍ഹനല്ല. രൂപം മാത്രമേ ഉള്ളൂ ഗാന്ധിയുടെ. കൈയിലിരിപ്പ് മഹാ മോശമാണു.. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതു എന്റെ ആരോഗ്യത്തിനു വരെ ഹാനികരം ആണു.
പറഞ്ഞ് വന്നത് നാരായണമംഗലത്തെ അവസാനദിവസ്സത്തെക്കുറിച്ചാണു . അന്നു വൈകുന്നേരം മുതല്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടങ്ങി. അന്തേവാസികളും അഭയാര്‍ഥികളും അയി ഒരു പട തന്നെ എത്തിച്ചേര്‍ന്നിട്ടുന്ട്.
ഒരു മുറിയില്‍ എന്റെ കമ്പ്യൂട്ടറില്‍ നിന്നും സാമാന്യം നല്ല ഒച്ചയില്‍ പാട്ട് ഒഴുകി വരുന്നുന്ട്. അടുക്കളയില്‍ രന്ടു മൂന്നു കൊഴികള്‍ കഷ്ണങ്ങളായി വേര്‍ തിരിഞ്ഞ് തിളക്കുന്ന വെള്ളത്തില്‍ കെട്ടിമറിയുന്നു. ദീപു ആയിരുന്നു അതിന്റെ മേല്‍ നോട്ടക്കാരന്‍. പതിവു പോലെ കഷ്ണം മുറിച്ചു കഴിഞതോടെ നിമേഷിനെ അവിടുന്നു പുറത്താക്കി കഴിഞ്ഞിരുന്നു (അദ്ധേഹത്തിന്റെ പാചകകലയിലുള്ള കഴിവു ഞാന്‍ ഇതിനു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ..)മറ്റൊരു മുറിയില്‍ ആദ്യത്തെ കുപ്പിയുടെ കഴുത്തില്‍ പിടി മുറുകി കഴിഞ്ഞിരുന്നു. പതിവിനു വിപരീതമായി അന്നു ഒരു പുതുമുഖ കളിക്കാരന്‍ വല്ലാതെ സ്കോര്‍ ചെയ്യുന്നു. പരിചയ സമ്പന്നരായ പലരെയും വെറും കാഴ്ചക്കാരാക്കി ബൌളര്‍മാരെ നിലം പരിശാക്കുന്ന ധോനി യെപ്പോലെ കത്തിക്കയറുന്നു. അതു വേറെ ആരുമല്ല നമ്മുടെ കഥാനായ... സോറി കഥാനായകന്‍ തന്നെ..
ഇനിയും വേണോ മതിയായില്ലേ എന്നു ചോദിച്ചവരുടെ നേരേ പുച്ഛ്ം നിറഞ്ഞ് ഒരു നോട്ടമെറിഞ്ഞ് വീണ്ടും കുപ്പിയിലേക്കു തിരിയും. ഒരു മാതിരി ടി ജി രവി ജയഭാരതിയെ കന്ട പോലെ.
കുറച്ചു കഴിഞ്ഞു നൊക്കുമ്പോള്‍ ഗാന്ധിയെ കാണുന്നില്ല. എല്ലാവരും അത്യാവശ്യത്തിനുള്ള ലെവല്‍ ആയിരുന്ന കാരണം മൂപ്പര്‍ എണീറ്റു പോയത് ആരും കന്ടില്ലായിരുന്നു. സമയം രാത്രി ആയി. വെയിലും ഇല്ല മഴയും ഇല്ല. പക്ഷെ ഞങ്ങളുടെ ഹാളില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ ഒരു കുട നിവര്‍ന്നിരിക്കുന്നു. ചെന്നു നോക്കുമ്പോള്‍ ഗാന്ധി..
“ ടാ @#$ എന്താടാ കുടയും പിടിചിരിക്കുന്നെ. എണീറ്റ് വാടാ...”
“ശ്... ഞാന്‍ ഗാന്ധിയല്ല. ഇതു കുടയുമല്ല.... ഞാന്‍ സീസര്‍ ആണു.. ഇത് എന്റെ കിരീടവും.. “
സംഗതി സീരിയസ്സ് ആയൊ. നമ്മള്‍ ഇന്നു സീസര്‍ അല്ലല്ലൊ കഴിച്ചതു. നമ്മള്‍ ഈ സാധനം ഇതു വരെ ഇവിടെ വച്ചു പൊട്ടിച്ചിട്ടുമില്ല.
അപ്പോഴാണു ശ്രദ്ധിച്ചതു സീസറുടെ കഴുത്തില്‍ ഒരു ഇരുമ്പ് ചങ്ങല. ഞാന്‍ പന്ട് എപ്പൊഴോ വാങ്ങിയതാണു ട്രെയിനില്‍ ലഗേജ് പൂട്ടി വക്കാന്‍.
“എന്താടാ കഴുത്തില്‍ ചങ്ങല.. ”
“ഹെയ് ബഹുമാനം കാണിക്കൂ പ്രജകളെ .. ഇത് നമ്മുടെ മേലങ്കി ആണു..”
ഓഹൊ .. കാര്യങ്ങള്‍ അപ്പൊ ഇങ്ങനെ ആണു.
അപ്പൊ അതിലെ വന്ന ഡബിള്‍ എന്നു വിളിക്കുന്ന അരുണിനെ ചൂണ്ടിക്കൊന്ട്,,
“ഇവന്‍ ഫസ്റ്റ് ഇയറില്‍ എനിക്കു വാക്ക് മാന്‍ ചോദിച്ചിട്ട് തന്നില്ല.. ഇവനെ തുറുങ്കിലടക്കൂ...”
എല്ലാ തവണയും ഒരു രക്ത സാക്ഷിയെങ്കിലും ഉണ്ടാകാതെ ഞങ്ങളുടെ മദ്യസദസ്സുകള്‍ പിരിഞ്ഞിട്ടില്ല ഇത്തവണ ലോകം വിറപ്പിച്ച ഒരു രാജാവിനെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടര്‍ന്നു. വേറെ പണി ഒന്നും ഇല്ലാതിരുന്ന ഡബിള്‍ സീസറിന്റെ മന്ത്രി ആയി കൂടെ ഇരുന്നു. അതിനിടയില്‍ ആത്മാവിനു പുക കൊടുക്കാനുള്ള കുന്തിരിക്കം (സിഗരറ്റ്) തീര്‍ന്നു പൊയി.. അതു വാങ്ങിക്കാന്‍ അരെങ്കിലും പോകണം അതായി അടുത്ത ചര്‍ച്ച. ആരെയും വിശ്വസിച്ച് പറഞ്ഞയക്കാന്‍ പറ്റില്ല.. പറഞ്ഞയക്കാന്‍ പറ്റുന്ന കോലത്തിലുള്ളവര്‍ക്ക് മടി.. ഇതും ആലോചിച്ചിരിക്കുമ്പോള്‍ സീസര്‍ വീണ്ടും മിസ്സിങ്ങ്... ഇത്തവണ അന്വേഷണം മുറ്റത്തേക്കെത്തി.. രാജാവു അവിടെ സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു വച്ചിരുന്ന ദീപുവിന്റെ ബൈക്ക് ആഞ്ഞ് തള്ളുന്നു. ..
“ഡാ #@$@%##@ എന്താടാ ഈ കാണിക്കുന്നതു..”
“ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പോകുകാരുന്നു വന്ടി ഇട്ക്കു വച്ച് നിന്നു പോയി.. അതാ തള്ളുന്നേ..”
.
.
.
“പട്ടി @#%@^%^%^#^^ മോനെ... കേറി വാടാ അകത്തേക്കു”
മഹാചക്രവര്‍ത്തി ആയ സീസര്‍ ഉണ്ടോ ഞങ്ങള്‍ സാധാരണ ജനങ്ങളുടെ വാക്കു കേള്‍ക്കുന്നു. നേരെ പറമ്പിലേക്ക് നടന്നു. ആധികം നടക്കേന്ടി വന്നില്ല ചക്രവര്‍ത്തി പള്ളി വാള്‍ പുറത്തെടുത്തു...
വാള്‍ എന്നു പറയുമ്പൊള്‍ ഒരു ഒന്നൊന്നര വാള്‍ സാക്ഷാല്‍ ഉടവാള്‍....
പിന്നെ ഓടിപ്പോയി പുറം തടവിക്കൊണ്ടിരിക്കുമ്പോള്‍ സീസര്‍ എന്നെ തിരിച്ചറിഞ്ഞു.. എന്നെ നോക്കി ഒരു ചോദ്യം
“ലാല്‍ ബഹദൂര്‍ ശാസ്ത്രി.. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടില്‍ എന്നെ ഇവര്‍ വെടി വച്ചു കൊന്നില്ലേ...”
എന്റെ മുന്നില്‍ ആ നിമിഷം നിക്കുന്നതു ഗാന്ധി ആണൊ സീസര്‍ ആണൊ എന്ന് എനിക്കും സംശയം തോന്നിപ്പോയി...
ലേബലുകള്‍:
ഓര്‍മ്മ
2008-12-10
വാഴ ചുവട്ടിലെ മോട്ടോറോള ഫോണ്‍
ഈ ടൈറ്റില്‍ കേട്ടാലെ പലര്ക്കും ഊഹിക്കാന്‍ പറ്റും..
നാരായണമംഗലത്തെ ഒരു പ്രധാന കഥ പത്രമാണ്.. ഏതാ നിന്റെ ദേശം എന്ന് ചോദിച്ചാല്‍ കൊയിക്കൊടാണ് എന്ന് പറയും..
നാരായണമംഗലത്തെ ഏക വണ്ടി മുതലാളി ആണ് കക്ഷി.. ആദ്യമായി മൊബൈല് ഫോണ്‍ വാങ്ങിച്ചതും ഈ കക്ഷി തന്നെ,.. എല്ലാത്തിലും ആദ്യം ഏതാനം എന്നത് ഇവന്റെ ഒരു വാശി ആണ്.. അത് കൊണ്ടു തന്നെ ആണ് കോളേജില്‍ ചേര്ന്നു രണ്ടാം ദിവസം ക്ലാസ്സിലെ പെന്കൊചിനോട്.. " എടി പെന്കൊച്ചേ ഐ ലവി " എന്ന് പറഞ്ഞതു.. പാവം കൊച്ചു പേടിച്ചു പോയി വേറെ പയ്യനോട് ഐ ലവീ പറഞ്ഞു.. ( അവര്‍ ഇപ്പൊ സുഖമായി കഴിയുന്നു ) നമ്മുടെ മുതലാളി വെറുതെ വിടുമോ.. ക്ഷീണിക്കാതെ തന്റെ വളയും വള്ളവുമായി കോളേജില്‍ മുഴുവന്‍ വലവീശി നടന്നു.. അധികം വൈകാതെ മീന്‍ കിട്ടുകയും ചെയ്തു... ഇപ്പൊ ആശാന്‍ വീണ്ടും വല പുറത്തെടുത്തു എന്നാണ് ബാഗ്ലൂര്‍ ന്യൂസ് ബ്യുറോ റിപ്പോര്ട്ട് ചെയ്യുന്നത്.
ഇദ്ദേഹവും ഒരു മികച്ച പാച്ചകക്കരനയിരുന്നു .. നാരായണ മംഗലത്തെ സദസ്സ്കള്‍ക്ക് എരിവും പുളിയും നല്‍കിയിരുന്നത് ഇദ്ദേഹത്തിന്റെ മലബാര്‍ കോഴി കറിആയിരുന്നു .... അന്ന് പെഗ് ഒഴിക്കാന്‍ പോലും അറിയാതിരുന്ന പയ്യന്‍സ് ഇന്നു വളര്ന്നു വലുതായി ബാഗ്ലൂര്‍ മേഖലയില്‍ പേരു കേട്ട ഒരു കുടിയന്‍ ആയി മാറി..
ബാഗ്ലൂര്‍ ഉള്ള ഒട്ടു മിക്ക പെണ്‍പിള്ളേര്‍ ടെയും രോമാന്ച്ചം ആണ് താനെന്നാണ് അവകാശ വാദം .. ആ കാര്യത്തില്‍ ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല..
എടാ അടിപൊളി ചരക്കു എന്ന് ഇവന്‍ പറഞ്ഞിട്ടുള്ള ഒരു കൊച്ചിനെയും പകല്‍ വെളിച്ചത്തില്‍ കണ്ടാല്‍ ആരും തിരിഞ്ഞു നോക്കില്ല... ആ കാര്യത്തില്‍ വളരെ വ്യത്യസ്ത മായ ഒരു രുചി ഇവന്‍ സൂക്ഷിക്കുന്നു...
അപ്പോഴും ഈ ടൈറ്റില്‍ എങ്ങനെ മാച്ച് ആകുന്നെന്ന സംശയത്തില്‍ ആയിരിക്കും വായനക്കാര്‍ ... ഇധേഹത്തിനു ഒരു ഹോബി ഉണ്ടായിരുന്നു. ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ച് വഴക്കുണ്ടാക്കും,,, വഴക്കുണ്ടാക്കാന്‍ അന്ന് അധികാരം ഉണ്ടായിരുന്ന ഒരാലോടയിരുന്നുഈ വഴക്കെല്ലാം,, വഴക്ക് മൂത്ത് തന്റെ ഫോണ്‍ എടുത്തു പറമ്പിലേക്ക് വലിച്ചെറിയും എല്ലാ ഞായറാഴ്ചയും ഫോണ്‍ പല തവണ അവിടുത്തെ വഴച്ചുവട്ടില്‍ നിന്നു പെറുക്കി എടുക്കേണ്ടിയും വന്നിട്ടുണ്ട്..
ആളുടെ പേരിവിടെ പറയുന്നില്ല ഊഹിക്കവുന്നവര്‍ ഊഹിച്ചോ.. വേണമെന്കില്‍ ഒരു ക്ലൂ തരാം
ദിവകരനിലുണ്ട് ദാമോധരനിലില്ല
പക്കിയിലുണ്ട് പക്ഷിയില്‍ ഇല്ല .. ;)

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)