ഈ പേരു കേട്ടു പഴയ ഇംഗ്ലീഷ് സിനിമയെക്കുറിച്ചു വല്ലതും ആയിരിക്കും എന്നു തെറ്റിദ്ധരിക്കണ്ട. ഇതു പൂര്‍ണമായും മലയാളം ആണ്. കുറച്ചു കാലം മുന്നെ വരെ എല്ലാ മലയാളികള്‍ക്കും ഉണ്ടായിരുന്ന ശനിയാഴ്ചപ്പനി. ഇതിനുള്ള ഡോക്റ്ററും മരുന്നും എല്ലാം സൂര്യ റ്റി വി ആയിരുന്നു. മരുന്നിന്റെ കുറിപ്പടി ഇങ്ങനെ “എല്ലാ ശനിയാഴ്ചയും രാത്രി 12 മണിക്കു”
എന്റെ ഇഞ്ചിനീര്‍ പഠനത്തിന്റ്റെ ആദ്യവര്‍ഷം. ആ ഒരു കൊല്ലം മാത്രമേ ഞാന് ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളു. എന്തിനധികം ഇതു തന്നെ ധാരാളം എന്നു വാര്‍ഡനും പറഞ്ഞു.
അങ്ങനെ ഒരു ശനിയാഴ്ച വീട്ടില്‍ ഒന്നും പോകാതെ ഹോസ്റ്റലില്‍ തന്നെ ചീട്ടുകളി ഒക്കെ ആയി അങ്ങു കൂടാം എന്നു വിചാരിച്ചു ഇരിക്കുവാരുന്നു, ചിലവന്മാര്‍ക്ക് മേല്പറഞ്ഞ തരത്തിലുള്ള പനി കൂടി. എന്താ ചെയ്യാ,.. ആകെ കണ്‍ഫുസനായില്ലേ…..
ഹോസ്റ്റലില്‍ 10 മണി കഴിഞ്ഞാ റ്റി വി റൂം അടച്ചു പൂട്ടും. വാറ്ഡന്‍ ഫയങ്കര സ്ട്രിക്റ്റ് ആണു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. വാര്‍ഡന് രണ്ടെണ്ണം വിട്ടു നല്ല മൂഡിലിരിക്കുന്ന നേരം നോക്കി ഞങ്ങള്‍ ഒന്നു മുട്ടി നോക്കി.. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ നല്ല കുട്ടികള്‍ എന്നു വാറ്ഡന്‍ ചില തെറ്റിദ്ധാരണകളുള്ള ചിലര്‍. “സാറെ നല്ല കിടിലന്‍ സ്റ്റേജ് പ്രോഗ്രാം ആണു ടി വി യില്‍ കുറച്ചു നേരം കൂടി ടി വി കാണാന്‍ സമ്മതിക്കണം” എന്ന ഡയലോഗ് രണ്ടു മൂന്നു പ്ലീസ് തള്ളിക്കേറ്റി അങ്ങു കാച്ചി. തംബുരാന്‍ കനിഞ്ഞു. 11 മണി വരെ കാണാനുള്ള അനുമതി കിട്ടി.. ഇതു കിട്ടിയതും ചിലറ് അതിനുള്ളില്‍ സ്ഥാനം പിടിച്ചു. അറുബോറന്‍ പരിപാടികള്‍ കാണാന്‍ തുടങ്ങി. രണ്ടു പേര്‍ വാറ്ഡന്‍ ഉറങ്ങിയോ എന്നു ചെക്ക് ചെയ്യാന്‍ നിന്നു. വേറെ ചിലറ് ബുദ്ധിപൂര്‍വം സ്വന്തം മുറിയില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ റൂം നം: 1 ഇല്‍ ചീട്ടുകളി തുടങ്ങി… അതായിരുന്നു ചീട്ട്കളി യുടെ ലോര്‍ഡ്സ് സ്റ്റേഡിയം.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. അല്ലറ ചില്ലറ കൊച്ചു വര്‍ത്തമാനങ്ങളുമായി ഞാന്‍ ടി വി മുറിയില്‍ തന്നെ കൂടി…. 12 മണി ആയപ്പോളേക്കും ജനസംഖ്യ കൂടി.. പക്ഷെ റ്റി വിയില്‍ വലിയ മാറ്റമൊന്നും കാണുന്നില്ല.. അപ്പോഴാണ്‍ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞതു..
ഇപ്പോ മരുന്നു 12 മണിക്കല്ല 12:30 നു ആണെന്നു.. എന്തായാലും എപ്പോളെങ്കിലും തുടങ്ങുമല്ലോ.. സമാധാനം.. അതിനകം മുറി നിറഞ്ഞു കഴിഞ്ഞു.. ക്ലാസ്സില്‍ മുന് നിരയില്‍ ഇരുന്നു സാറന്മാരെ സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കുകയും ഫുള്റ്റൈം പുസ്തകത്തില്‍ ചാഞിരിക്കുകയും ചെയ്യുന്ന ബുജികള്‍ ഇവിടെയും മുന് നിര പിടിച്ചിട്ടുണ്ട്.
സമയം 12:15: വീണ്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.. പെട്ടെന്നു വാര്‍ഡന്റെ മുറിയില്‍ വെളിച്ചം തെളിഞ്ഞു.. പാതി വഴി എത്തിയവന്മാറ് തിരിച്ചു റൂമില്‍ ഓടിക്കയറി.. ടി വി മുറിയില്‍ ഉള്ളവരാണെങ്കില്‍ എങ്ങോട്ട് പോണം എന്നറിയാതെ വട്ടം കറങ്ങുന്നു.. ഇതാണെങ്കില്‍ വംബന്‍ ഹോസ്റ്റല്‍ ഒന്നുമല്ല ഒരൊറ്റ വരിയില്‍ നിറയെ മുറികള്‍ ഒത്ത നടുക്ക് ഈ വാര്‍ഡന്റെ മുറിയും. റ്റി വി മുറിയില്‍ നിന്നു അതു കടന്നു വേണം എന്റെ മുറിയില്‍ പോകാന്‍..അവിടെ ഇതാ വാര്‍ടന്‍ ഉറക്കം വിട്ടു വരുന്നു.. മറ്റെ വശത്താണെങ്കില്‍ അടുക്കള, ഡൈനിങ് ഹാള്‍ വാഷിങ് ഏരിയ ബാത്ത് റൂം എന്നിവ ആണു… ബാത്ത് റൂം അപ്പോഴെക്കും നിറഞ്ഞു കഴിഞ്ഞു.. ചെകുത്താനും കടലിനും ഇടയില്‍ എന്ന പോലെ.
കുറച്ചു ധൈര്യവാന്മാര്‍ എന്തും വരട്ടെ എന്നു വച്ചു വാര്‍ഡന്റെ നേരെ നടന്നു. ഞാന്‍ പണ്ടെ ധൈര്യശാലി ആയതു കൊണ്ടു നേരെ എതിറ് ദിശയില്‍ നടന്നു. എന്താ ചെയ്യാന്‍ പോകുന്നെ എന്നു ഒരു ഐഡിയയും ഇല്ലാതെ.. പിന്നില്‍ നിന്നും വാര്‍ഡന്റെ ആക്രോശങ്ങള്‍ കേള്‍ക്കാനുണ്ട്.. ഒരു ഡിജിറ്റല്‍ സൌണ്ട് പോലെ.. എന്താണെന്നു ശ്രദ്ധിക്കാന്‍ പോലും തോന്നുന്നില്ല.. കുറച്ചു നടന്നതും ഡൈനിങ് ഹാള്‍ എത്തി അപ്പൊ ഒരു ഐഡിയ തോന്നി..
വെള്ളം കുടിക്കാം വാര്‍ഡന്‍ കണ്ടാല്‍ വെള്ളം കുടിക്കാന്‍ വന്നതാണെന്നു പറയാം.. നേരെ ചെന്നു വെള്ളം ഒരു ഗ്ലാസില്‍ എടുത്തു. ഒരു കവിള്‍ കുടിച്ചതും ബുദ്ധി തെളിഞ്ഞു.. വെള്ളം ബുദ്ധിക്കു വളരെ നല്ലതാണെന്നു എനിക്കു അന്നു മനസ്സിലായി.. ഞാന്‍ ഈ സമയത്ത് വെള്ളം കുടിക്കാന്‍ വന്നതാണെന്നും ഇവിടെ എന്താ നടക്കുന്നതെന്നു എനിക്കറിയില്ലെന്നും പറഞ്ഞാല്‍ മാത്രം വിസ്വസിക്കാന്‍ വാര്‍ഡന്‍ ബുദ്ധിമുട്ടുണ്ടാവും.. അപ്പൊ അടുത്ത ഐഡിയ കിട്ടി,,,,,’
ഓടാവുന്ന അത്രയും ഓടുക.. നേരെ അടുക്കളയുടെ പിന്നില്‍ ഉള്ള ഇടുങ്ങിയ വഴി കണ്ടു.. എന്തെങ്കിലും ആകട്ടെ എന്നു കരുതി ഞാന്‍ നടന്നു.. കൂടെ രണ്ട് പയ്യന്സ് കൂടി ഉണ്ട്..
ആ വഴി നടന്നപ്പോള്‍ മോളിലോട്ടുള്ള കോണിപ്പ്ടി കണ്ടു.. ആ സമയം ഫസ്റ്റ് ഫ്ലോറിന്റെ പണി നടക്കുകയാണു.. എന്തൊക്കെ അതിന്റെ മുകളില്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. ഒരു തരി വെളിച്ചം കൂടെ ഇല്ല.. .. എന്തും വരട്ടെ എന്നു കരുതി കയറി നടന്നു.. ശബ്ദമുണ്ടാക്കാതെ.. വാര്‍ഡന്റെ മുറിയുടെ മുകളില്‍ എത്തിയതും ബഹളം കേക്കാന്‍ തുടങ്ങി.. നേരത്തേ വാര്‍ഡന്റെ നേരെ നടന്നു പോയ ധൈര്യശാലികള്‍ കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ നിക്കുന്നു.. അവരെ അപ്പൊ തന്നെ ഹോസ്റ്റലില്‍ നിന്നു പുരത്താക്കും എന്നൊക്കെ ആയിരുന്ന്നു വാര്‍ഡന്‍ പരഞിരുന്നതു.. ഞങ്ങള്‍ സമയം കളയാതെ നടന്നു ഹോസ്റ്റലിന്റെ ഒരറ്റത്തെത്തി. നേരെ താഴെക്ക് ചാടി നിഴല്‍ പറ്റി ഒന്നാം നംബര്‍ മുറിയുടെ മുന്നില്‍ എത്തി.. നോക്കുംബോള്‍ ആറ് പേര്‍ക്കുള്ള മുറിയില്‍ ഒരു പതിനാറ് പേര്‍ ലൈറ്റും ഓഫ് ചെയ്തു പതുങി ഇരിക്കുന്നു.. വാര്‍ഡന്‍ അവരെ പൊരിക്കുന്ന നേരത്തു ഇതു പോലെ ചാടി ചാടി 5)ം നംബര്‍ മുറീയില്‍ എത്തി അവിടെ ഒരു കിടക്ക കണ്ടെത്തി കിടന്നു, പിറ്റെ ദിവസം രാവിലെ തന്നെ ചെന്നു വാര്‍ഡനെ സോപ്പിട്ട് ധൈര്യശാലികളെ രക്ഷിചെടുക്കുകയും ചെയ്തു..
പക്ഷെ ഇപ്പോഴും ഒരു സംശയം ബാക്കി കിടപ്പുണ്ടു.. രണ്ടെണ്ണം വിട്ട് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന വാര്‍ഡന്‍ കറക്റ്റ് റ്റൈമില്‍ ഉറക്കം വിട്ടു എഴുന്നേറ്റതെങ്ങിനെ???
2009-04-30
2008-12-25
ക്രിസ്ത്മസ് പ്രാര്‍ത്ഥന
- സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടേണമേ, അങ്ങയുടെ രാജ്യം വരേണമേ..
- എന്നെപ്പോലെ എന്റെ സിസ്റ്റത്തേയും സ്നേഹിക്കാന്‍ എനിക്കു ശക്തി നല്‍കേണമേ..
- പാപിയായ സഹപ്രവര്‍ത്തകരെ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷിക്കേണമേ.
- അപ്പ്രൈസല്‍ സമയത്ത് നീ ഒരു മാലാഖയായി എന്റെ മാനേജറുടെ ഉള്ളില്‍ അവതരിക്കേണമേ..
- എന്റെ പ്രൊജെക്റ്റിലേക്കു കൂടുതല്‍ സുന്ദരികളായ പെണ്‍കുട്ടികളെ വരുത്തണമേ.
- ഒന്നു ഉണര്‍ന്നെണീക്കുംബോഴേക്കും കുടവയര് കുറഞ്ഞു ഒരു സിക്സ് പാക്ക് വരുത്തിത്തരണമേ..
- സിക്സ് പാക്ക് ഇല്ലെങ്കിലും ഒരു ത്രീ പാക്ക് എങ്കിലും തരേണമേ..
- ഓഫിസ് കഫ്റ്റീരിയ മുതലാളിക്കു നല്ല ഭക്ഷണം പാകം ചെയ്യാന്‍ തോന്നിപ്പിക്കണമേ..
- മൊബൈല്‍ കമ്പനികള്‍ക്കു കോള്‍ ചാര്‍ജ് കുറക്കാന്‍ തോന്നിപ്പിക്കണമേ
- അമേരിക്കയിലുള്ള ക്ലൈന്റ് സായിപ്പന്മാര്‍ക്കു എന്നെ ഒണ്‍സൈറ്റ് വിളിക്കാന്‍ തോന്നിപ്പിക്കണമേ..
- വീടിന്റെ വാടക കുറക്കാന്‍ വീട്ടുടമസ്ഥനു തൊന്നിപ്പിക്കണമേ.
- ഈ ക്രിസ്മസിനെങ്കിലും ഇറങ്ങുന്ന പടങ്ങള്‍ പൊളി ആകാതിരിക്കേണമേ
- ഇതൊന്നുമില്ലെങ്കിലും ഈ ക്രിസ്മസിനു തൊണ്ട നനക്കാനുള്ള വകുപ്പെങ്കിലും കിട്ടാനുള്ള വഴിയെങ്കിലും ഒപ്പിച്ചു തരണേ....
2008-12-13
സീസറും ഗാന്ധിയും.... അഥവാ... ഗാന്ധിയും സീസറും
നരയണമംഗലത്തെ ഞങ്ങളുടെ അവസാനത്തെ ദിവസ്സം. അതെന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനവാത്ത ഒന്നാണു. അതിനു പല കാരണങ്ങളുന്ട്. അതില്‍ഒന്നും ഏറ്റവും രസകരവുമായതും ഞങ്ങളുടെ ഒരു സുഹ്രുത്തിന്റെ പരകായപ്രവേശമായിരുന്നു.
ആ സുഹ്രുത്ത് വേറെ ആരുമല്ല പിള്ളേച്ചന്‍ എന്നും ഗാന്ധിപ്പിള്ള എന്നും ഞങ്ങളുദെ ഇടയില്‍ അറിയപ്പെടുന്ന അനൂപ് ആണു. ഈ കക്ഷിയുടെ യഥാര്‍ത്ഥ പേരു അനൂപ് എന്നാണെന്നു പലര്‍ക്കും ഇപ്പോഴും അരിയുന്നുണ്ടാവില്ല. ഞങ്ങളുടെ ഇടയില്‍ അത്രക്കു ഹിറ്റ് ആയ ഒരു പേരാണു ഗാന്ധിപ്പിള്ള എന്നുള്ളതു.
ഈ പിള്ളേച്ചന്‍ ആള്‍ സ്വഭാവം കൊണ്ട് ഒരു കാരണവശാലും ഈ പേരിനു അര്‍ഹനല്ല. രൂപം മാത്രമേ ഉള്ളൂ ഗാന്ധിയുടെ. കൈയിലിരിപ്പ് മഹാ മോശമാണു.. ഞാന്‍ ഈ പോസ്റ്റ് എഴുതുന്നതു എന്റെ ആരോഗ്യത്തിനു വരെ ഹാനികരം ആണു.
പറഞ്ഞ് വന്നത് നാരായണമംഗലത്തെ അവസാനദിവസ്സത്തെക്കുറിച്ചാണു . അന്നു വൈകുന്നേരം മുതല്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടങ്ങി. അന്തേവാസികളും അഭയാര്‍ഥികളും അയി ഒരു പട തന്നെ എത്തിച്ചേര്‍ന്നിട്ടുന്ട്.
ഒരു മുറിയില്‍ എന്റെ കമ്പ്യൂട്ടറില്‍ നിന്നും സാമാന്യം നല്ല ഒച്ചയില്‍ പാട്ട് ഒഴുകി വരുന്നുന്ട്. അടുക്കളയില്‍ രന്ടു മൂന്നു കൊഴികള്‍ കഷ്ണങ്ങളായി വേര്‍ തിരിഞ്ഞ് തിളക്കുന്ന വെള്ളത്തില്‍ കെട്ടിമറിയുന്നു. ദീപു ആയിരുന്നു അതിന്റെ മേല്‍ നോട്ടക്കാരന്‍. പതിവു പോലെ കഷ്ണം മുറിച്ചു കഴിഞതോടെ നിമേഷിനെ അവിടുന്നു പുറത്താക്കി കഴിഞ്ഞിരുന്നു (അദ്ധേഹത്തിന്റെ പാചകകലയിലുള്ള കഴിവു ഞാന്‍ ഇതിനു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ..)മറ്റൊരു മുറിയില്‍ ആദ്യത്തെ കുപ്പിയുടെ കഴുത്തില്‍ പിടി മുറുകി കഴിഞ്ഞിരുന്നു. പതിവിനു വിപരീതമായി അന്നു ഒരു പുതുമുഖ കളിക്കാരന്‍ വല്ലാതെ സ്കോര്‍ ചെയ്യുന്നു. പരിചയ സമ്പന്നരായ പലരെയും വെറും കാഴ്ചക്കാരാക്കി ബൌളര്‍മാരെ നിലം പരിശാക്കുന്ന ധോനി യെപ്പോലെ കത്തിക്കയറുന്നു. അതു വേറെ ആരുമല്ല നമ്മുടെ കഥാനായ... സോറി കഥാനായകന്‍ തന്നെ..
ഇനിയും വേണോ മതിയായില്ലേ എന്നു ചോദിച്ചവരുടെ നേരേ പുച്ഛ്ം നിറഞ്ഞ് ഒരു നോട്ടമെറിഞ്ഞ് വീണ്ടും കുപ്പിയിലേക്കു തിരിയും. ഒരു മാതിരി ടി ജി രവി ജയഭാരതിയെ കന്ട പോലെ.
കുറച്ചു കഴിഞ്ഞു നൊക്കുമ്പോള്‍ ഗാന്ധിയെ കാണുന്നില്ല. എല്ലാവരും അത്യാവശ്യത്തിനുള്ള ലെവല്‍ ആയിരുന്ന കാരണം മൂപ്പര്‍ എണീറ്റു പോയത് ആരും കന്ടില്ലായിരുന്നു. സമയം രാത്രി ആയി. വെയിലും ഇല്ല മഴയും ഇല്ല. പക്ഷെ ഞങ്ങളുടെ ഹാളില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ ഒരു കുട നിവര്‍ന്നിരിക്കുന്നു. ചെന്നു നോക്കുമ്പോള്‍ ഗാന്ധി..
“ ടാ @#$ എന്താടാ കുടയും പിടിചിരിക്കുന്നെ. എണീറ്റ് വാടാ...”
“ശ്... ഞാന്‍ ഗാന്ധിയല്ല. ഇതു കുടയുമല്ല.... ഞാന്‍ സീസര്‍ ആണു.. ഇത് എന്റെ കിരീടവും.. “
സംഗതി സീരിയസ്സ് ആയൊ. നമ്മള്‍ ഇന്നു സീസര്‍ അല്ലല്ലൊ കഴിച്ചതു. നമ്മള്‍ ഈ സാധനം ഇതു വരെ ഇവിടെ വച്ചു പൊട്ടിച്ചിട്ടുമില്ല.
അപ്പോഴാണു ശ്രദ്ധിച്ചതു സീസറുടെ കഴുത്തില്‍ ഒരു ഇരുമ്പ് ചങ്ങല. ഞാന്‍ പന്ട് എപ്പൊഴോ വാങ്ങിയതാണു ട്രെയിനില്‍ ലഗേജ് പൂട്ടി വക്കാന്‍.
“എന്താടാ കഴുത്തില്‍ ചങ്ങല.. ”
“ഹെയ് ബഹുമാനം കാണിക്കൂ പ്രജകളെ .. ഇത് നമ്മുടെ മേലങ്കി ആണു..”
ഓഹൊ .. കാര്യങ്ങള്‍ അപ്പൊ ഇങ്ങനെ ആണു.
അപ്പൊ അതിലെ വന്ന ഡബിള്‍ എന്നു വിളിക്കുന്ന അരുണിനെ ചൂണ്ടിക്കൊന്ട്,,
“ഇവന്‍ ഫസ്റ്റ് ഇയറില്‍ എനിക്കു വാക്ക് മാന്‍ ചോദിച്ചിട്ട് തന്നില്ല.. ഇവനെ തുറുങ്കിലടക്കൂ...”
എല്ലാ തവണയും ഒരു രക്ത സാക്ഷിയെങ്കിലും ഉണ്ടാകാതെ ഞങ്ങളുടെ മദ്യസദസ്സുകള്‍ പിരിഞ്ഞിട്ടില്ല ഇത്തവണ ലോകം വിറപ്പിച്ച ഒരു രാജാവിനെ കിട്ടിയ സന്തോഷത്തില്‍ ഞങ്ങള്‍ കലാപരിപാടികള്‍ തുടര്‍ന്നു. വേറെ പണി ഒന്നും ഇല്ലാതിരുന്ന ഡബിള്‍ സീസറിന്റെ മന്ത്രി ആയി കൂടെ ഇരുന്നു. അതിനിടയില്‍ ആത്മാവിനു പുക കൊടുക്കാനുള്ള കുന്തിരിക്കം (സിഗരറ്റ്) തീര്‍ന്നു പൊയി.. അതു വാങ്ങിക്കാന്‍ അരെങ്കിലും പോകണം അതായി അടുത്ത ചര്‍ച്ച. ആരെയും വിശ്വസിച്ച് പറഞ്ഞയക്കാന്‍ പറ്റില്ല.. പറഞ്ഞയക്കാന്‍ പറ്റുന്ന കോലത്തിലുള്ളവര്‍ക്ക് മടി.. ഇതും ആലോചിച്ചിരിക്കുമ്പോള്‍ സീസര്‍ വീണ്ടും മിസ്സിങ്ങ്... ഇത്തവണ അന്വേഷണം മുറ്റത്തേക്കെത്തി.. രാജാവു അവിടെ സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു വച്ചിരുന്ന ദീപുവിന്റെ ബൈക്ക് ആഞ്ഞ് തള്ളുന്നു. ..
“ഡാ #@$@%##@ എന്താടാ ഈ കാണിക്കുന്നതു..”
“ഞാന്‍ സിഗരറ്റ് വാങ്ങാന്‍ പോകുകാരുന്നു വന്ടി ഇട്ക്കു വച്ച് നിന്നു പോയി.. അതാ തള്ളുന്നേ..”
.
.
.
“പട്ടി @#%@^%^%^#^^ മോനെ... കേറി വാടാ അകത്തേക്കു”
മഹാചക്രവര്‍ത്തി ആയ സീസര്‍ ഉണ്ടോ ഞങ്ങള്‍ സാധാരണ ജനങ്ങളുടെ വാക്കു കേള്‍ക്കുന്നു. നേരെ പറമ്പിലേക്ക് നടന്നു. ആധികം നടക്കേന്ടി വന്നില്ല ചക്രവര്‍ത്തി പള്ളി വാള്‍ പുറത്തെടുത്തു...
വാള്‍ എന്നു പറയുമ്പൊള്‍ ഒരു ഒന്നൊന്നര വാള്‍ സാക്ഷാല്‍ ഉടവാള്‍....
പിന്നെ ഓടിപ്പോയി പുറം തടവിക്കൊണ്ടിരിക്കുമ്പോള്‍ സീസര്‍ എന്നെ തിരിച്ചറിഞ്ഞു.. എന്നെ നോക്കി ഒരു ചോദ്യം
“ലാല്‍ ബഹദൂര്‍ ശാസ്ത്രി.. ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി എട്ടില്‍ എന്നെ ഇവര്‍ വെടി വച്ചു കൊന്നില്ലേ...”
എന്റെ മുന്നില്‍ ആ നിമിഷം നിക്കുന്നതു ഗാന്ധി ആണൊ സീസര്‍ ആണൊ എന്ന് എനിക്കും സംശയം തോന്നിപ്പോയി...
ലേബലുകള്‍:
ഓര്‍മ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)