“ചെക്കന്‍ മുട്ടയില്‍ നിന്നും വിരിഞിട്ടില്ല്ല അപ്പൊഴേക്കും കണ്ടില്ലേ.. പെന്‍സില്‍ ചെത്തുന്ന ബ്ലേഡ് എടുത്ത് മൂക്കിനു താഴെ ചിരണ്ടുന്നു.. എന്താടാ ഇതു? @##$$ “
സ്ഥലം എന്റെ ക്ലാസ്സ് റൂം.. (9 ആം ക്ലാസ്സ്) ക്ലാസ്സില്‍ കൂട്ട്ച്ചിരി.. ഇതേ കാര്യം ചെയ്തു പിടിക്കപ്പെടാത്ത #$@ മക്കളും ചിരിയില്‍ പങ്കു ചേരുന്നു.. ഒന്നും മിണ്ടാന്‍ പറ്റാതെ തലയും കുനിച്ച് ഞാനും നിന്നു… ഹ്മ്ം ഇതിനെല്ലാം
കാരണം 21 ആം തിയതി 48ആം പിറന്നാള്‍ അഘോഷിച്ച മോഹന്‍ലാല്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ചെറുപ്പം മുതല്‍ അങ്ങേരുടെ മീശ പിരി കഥാപാത്രങ്ങളെ കണ്ടല്ലേ വളര്‍ന്നതു(മമ്മുട്ടി ആരാധകര്‍ തല്ലരുതു ) .. അതു ഒരു കാരണം തന്നെ.. പക്ഷെ എരിതീയില്‍ എണ്ണ ഒഴിക്കാനായി വേറെ ഒരു കാരണം കൂടെ ഉണ്ട്..
9ആം ക്ലാസ്സില്‍ ഞങ്ങളുടെ കൂടെ പുതിയ ഒരു അവതാരം ചേര്‍ന്നു.. അപ്പോഴെ ചങ്ങാതിക്കു കട്ടിമീശ.. മീശ മുളക്കാത്ത ഞങ്ങള്‍ക്കു ഒരു ഇത്(ഏയ് മറ്റതല്ല.. ഇതു വേറെ ഒരു ഇതു.. അസൂയ എന്നൊക്കെ പറയും) തോന്നാന്‍ വേറെ എന്തെങ്കിലും വേണോ? പതുക്കെ കക്ഷിയെ സോപ്പിട്ടിതിന്റെ സീക്രട്ട് കന്ടു പിടിക്കാന്‍ ശ്രമം ആരംഭിച്ചു.. വല്ല കരടിനെയ്യും മറ്റതു കയ്യില്‍ സ്റ്റോക്ക് ഉണ്ടൊ എന്നറിയണമല്ലോ.. ഒന്നും കിട്ടീയില്ല.. ഒരുപദേശം കിട്ടി. ഫ്രീ “ഡേയ്ലി ഷേവ് ചെയ്താല്‍ മതി.. നല്ല കട്ടി മീശ വരും” ആ ഉപദേശത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് ആണു ഈ കിട്ടിയത്. ആകെ ഉരുകി ഐസ് ആയിപ്പോയി.. ഹൂ ..
അന്നൊക്കെ മീശ പിരിച്ചു നടക്കുന്നവന്മാരെ കണ്ടാല്‍ എന്തൊരു
ആരാധനയും അസൂയയും ആയിരുന്നു.. എന്തായാലും എന്റെ കഠിനാധ്വാനം ഫലം കണ്ടു… 2 കൊല്ലം കഴിഞ്ഞപ്പോളേക്കും അവിടിവിടെ ആയി രോമം കണ്ടു തുടങ്ങി.. എന്തായാലും ചെറിയ പൊടിമീശ ഒക്കെ ആയിത്തുടങ്ങി.. 12 കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ഞാന്‍ സീരിയസ് ആയി.. ഇത്രയും നാളു കളിച്ചു നടന്ന പോലെ അല്ല.. ഇതു വരെ ബൊയ്സ് സ്കൂള്‍ ആയിരുന്നു.. ഇനി സ്വതന്ത്രലോകത്തിലെ സ്വതന്ത്ര പെണ്‍കിളികളെ കാണാന്‍ പോവുകയാണു.. അവരുടെ മുന്നില്‍ പൊടിമീശയും കൊണ്ടു നടന്നാല്‍ പോര.. അധ്വാനം ഇരട്ടിയാക്കി.. ഫലം എന്‍ജിനീയറിങ്ങ് കോളെജില്‍ ചേരുംബോളേക്കും ഒരു അഴകാന മീശ .. കാലങ്ങളായി കുടിയേറിപ്പാര്‍ത്ത ക്രിഷിക്കാരെ പ്പോലെ എന്റെ മൂക്കിനു താഴെ സ്ഥലം പിടിച്ചു..
അന്നു മുതല്‍ ഇന്നു വരെ എന്റെ കൂടെ ഈ മീശ ഉണ്ടായിരുന്നു.. ഇടക്കെപ്പൊഴോ ഷേപ്പ് ചെയ്യാന്‍ എന്നു പറഞ്ഞു കത്രിക കൊണ്ട് അഹങ്കാരം കാണിക്കാന്‍ ശ്രമിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ദീപസ്തംഭ്ം എന്നും വാനപ്രസ്ഥം എന്നും പറഞ്ഞു പലരും കളിയാക്കുകയും ചെയ്തു.. അതോടെ പൂര്‍വാധികം വാശിയോടെ തിരിച്ചു വരുകയും ചെയ്തിട്ടുണ്ട്.. അങനെ ആ മീശ എന്റെ ഒരു ഐടെന്റിറ്റി ആയി മാറി
പിന്നെ ഒരു ജോലി അന്വേഷിച്ചു ബാങ്ങ്ലൂറ് നഗരത്തില്‍ എത്തുകയും ഒരു കോള്‍സെന്ററില്‍ ജോലിക്കു ചേരുകയും ചെയ്തു.. അവിടെ ഉള്ള മലയാളി കള്‍ അല്ലാത്ത വന്മാര്‍ക്കൊക്കെ ഇതൊരു അത്ഭുത വസ്തു ആയി.. പിന്നെ അതിനെ കുരിച്ചു ചോദ്യങ്ങള്‍ പലതായി.. ഞാന്‍ തളര്‍ന്നില്ല.. എല്ലാവന്മാരോടും ലാലേട്ടന്‍ സ്റ്റൈലില്‍ മീശ പിരിച്ച് ചുമ്മാ… എന്നു പറഞ്ഞൊഴിഞ്ഞൊഴിഞ്ഞു…പക്ഷെ ഇതിനൊരു കുഴപ്പമുണ്ടെന്നു ഞാന്‍ മനസ്സില്‍ ആക്കി.. വല്ലപ്പോഴും ലീവില്‍ നാട്ടില്‍ എത്തുമ്പോ ചിലവന്മാരുടെ ചോദ്യം കല്യാണം ഒക്കെ കഴിഞ്ഞൊ.. ഞാന്‍ കല്യാണപ്രായമെത്താത്ത ഒരു കൊച്ചുപയ്യന്‍ ആണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല.. എന്നിട്ടും ഞാന്‍ തളര്‍ന്നില്ല.. അമ്മ വരെ പറഞ്ഞു നോക്കി,. ഇതിനെ കുറച്ചു കാലത്തേക്കു വേണ്ടാന്നു വക്കാന്‍ .. ഞാന്‍ സമ്മതിച്ചില്ല..
അത്രക്ക് പ്രിയപ്പെട്ട് വളര്‍ത്തി ക്കൊണ്ടു വന്ന എന്റെ പ്രിയപ്പെട്ട മീശ.. അങനെ കളയാനോ… അങ്ങനെ ഇരിക്കെ ഇത്തവണ നാട്ടില്‍ പോയപ്പോ ആക്രമണം ഫയങ്കരവും ഫയാനകവും ആയ രീതിയില്‍ ആയിരുന്നു.. കല്യാണപ്രായമാകാത്ത ഒരു പയ്യനോട് അല്പം മീശ ഉണ്ടായതു കൊണ്ട് ഇത്രയും ക്രൂരത കാട്ടുന്നതിനെതിരെ ഞാന്‍ ആഞ്ഞു പ്രതികരിച്ചു.. എന്റെ സകലശക്തിയുമെടുത്തു..പോരാടി..
അവസാനം ഞാന്‍ എന്റെ ഐഡന്റിറ്റി ആയ എന്റെ പ്രിയപ്പെട്ട മീശയോട് വിട പറഞ്ഞു.. കുറച്ചു കാലത്തിനു ശേഷം തിരിചു വക്കാം എന്നുള്ള തീരുമാനത്തില്‍ എത്തി.. ചെറിയ വിഷമത്തോടെ ആണെങ്കിലും എന്റെ മൂക്കിനു കീഴെ എന്റെ മാക് 3 ബ്ലേഡ് ഓടിക്കളിച്ചു.. എന്തായാലും ഇവിടെ ആരും കളിയക്കാന്‍ വരില്ല എന്ന വിശ്വസമുണ്ട്… നാട്ടുകാറ്ക്കു എന്റെ മീശ നോക്കി നടക്കുവല്ലെ പണി!!.
2009-05-24
2009-05-17
ഒരു പൂരക്കാലം....
അങ്ങനെ ഒരു പൂരക്കാലം കൂടെ കഴിഞ്ഞു. ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ക്കു വേറെ എന്തിനേക്കാള്‍ വലിയ ആഘോഷമാണു ഈ കാലം.
പറപ്പൂക്കാവ്, കുറ്റിയങ്കാവു, ചിനക്കത്തൂര്‍, പറക്കോട്ടുകാവു, തുടങ്ങി പൂരങ്ങളുടെ പൂരമായ ത്രിശൂര്‍ പൂരം വരെ നീളുന്നു ഈ നിര..
എല്ലാ ത്രിശൂര്‍ക്കാരെയും പോലെ ഞാനും ഒരു പൂര പ്രാന്തന്‍ തന്നെ.. പഠിക്കുന്ന കാലത്ത് ഒന്നിട വിടാതെ എല്ലാ പൂരപ്പറംബുകളും തെന്ടി നടന്നിട്ടുണ്ട് ജോലി കിട്ടിയപ്പൊള്‍ ലീവ് എന്നും മറ്റും പറഞ്ഞു ഓഫിസില്‍ തളച്ചിടുംബ്ബോള്‍ ഫോണ്‍ വിളിച്ചു പഞ്ചവാദ്യവും വെടിക്കെട്ടും കേള്‍ക്കുകയും ചെയ്യുന്ന ഒരു ത്രിശൂര്‍ക്കാരന്.
പക്ഷെ ഞാന്‍ ഏറ്റവും സ്നേഹിക്കുന്നതു എന്റെ നാട്ടിലെ എടകളത്തൂറ് പൂരത്തിനെ ആണ്. ഇത്തവണ ഞാന്‍ പൂരത്തിനെത്തി.. പതിവിലും ഗംഭീരമായി അഘൊഷിക്കുകയും ചെയ്തു..
ഫോട്ടംസ് കാണുക

2009-04-30
Saturday Night Fever!!!
ഈ പേരു കേട്ടു പഴയ ഇംഗ്ലീഷ് സിനിമയെക്കുറിച്ചു വല്ലതും ആയിരിക്കും എന്നു തെറ്റിദ്ധരിക്കണ്ട. ഇതു പൂര്‍ണമായും മലയാളം ആണ്. കുറച്ചു കാലം മുന്നെ വരെ എല്ലാ മലയാളികള്‍ക്കും ഉണ്ടായിരുന്ന ശനിയാഴ്ചപ്പനി. ഇതിനുള്ള ഡോക്റ്ററും മരുന്നും എല്ലാം സൂര്യ റ്റി വി ആയിരുന്നു. മരുന്നിന്റെ കുറിപ്പടി ഇങ്ങനെ “എല്ലാ ശനിയാഴ്ചയും രാത്രി 12 മണിക്കു”
എന്റെ ഇഞ്ചിനീര്‍ പഠനത്തിന്റ്റെ ആദ്യവര്‍ഷം. ആ ഒരു കൊല്ലം മാത്രമേ ഞാന് ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളു. എന്തിനധികം ഇതു തന്നെ ധാരാളം എന്നു വാര്‍ഡനും പറഞ്ഞു.
അങ്ങനെ ഒരു ശനിയാഴ്ച വീട്ടില്‍ ഒന്നും പോകാതെ ഹോസ്റ്റലില്‍ തന്നെ ചീട്ടുകളി ഒക്കെ ആയി അങ്ങു കൂടാം എന്നു വിചാരിച്ചു ഇരിക്കുവാരുന്നു, ചിലവന്മാര്‍ക്ക് മേല്പറഞ്ഞ തരത്തിലുള്ള പനി കൂടി. എന്താ ചെയ്യാ,.. ആകെ കണ്‍ഫുസനായില്ലേ…..
ഹോസ്റ്റലില്‍ 10 മണി കഴിഞ്ഞാ റ്റി വി റൂം അടച്ചു പൂട്ടും. വാറ്ഡന്‍ ഫയങ്കര സ്ട്രിക്റ്റ് ആണു. മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. വാര്‍ഡന് രണ്ടെണ്ണം വിട്ടു നല്ല മൂഡിലിരിക്കുന്ന നേരം നോക്കി ഞങ്ങള്‍ ഒന്നു മുട്ടി നോക്കി.. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ നല്ല കുട്ടികള്‍ എന്നു വാറ്ഡന്‍ ചില തെറ്റിദ്ധാരണകളുള്ള ചിലര്‍. “സാറെ നല്ല കിടിലന്‍ സ്റ്റേജ് പ്രോഗ്രാം ആണു ടി വി യില്‍ കുറച്ചു നേരം കൂടി ടി വി കാണാന്‍ സമ്മതിക്കണം” എന്ന ഡയലോഗ് രണ്ടു മൂന്നു പ്ലീസ് തള്ളിക്കേറ്റി അങ്ങു കാച്ചി. തംബുരാന്‍ കനിഞ്ഞു. 11 മണി വരെ കാണാനുള്ള അനുമതി കിട്ടി.. ഇതു കിട്ടിയതും ചിലറ് അതിനുള്ളില്‍ സ്ഥാനം പിടിച്ചു. അറുബോറന്‍ പരിപാടികള്‍ കാണാന്‍ തുടങ്ങി. രണ്ടു പേര്‍ വാറ്ഡന്‍ ഉറങ്ങിയോ എന്നു ചെക്ക് ചെയ്യാന്‍ നിന്നു. വേറെ ചിലറ് ബുദ്ധിപൂര്‍വം സ്വന്തം മുറിയില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങി.. ബാക്കി ഉള്ളവര്‍ റൂം നം: 1 ഇല്‍ ചീട്ടുകളി തുടങ്ങി… അതായിരുന്നു ചീട്ട്കളി യുടെ ലോര്‍ഡ്സ് സ്റ്റേഡിയം.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.. അല്ലറ ചില്ലറ കൊച്ചു വര്‍ത്തമാനങ്ങളുമായി ഞാന്‍ ടി വി മുറിയില്‍ തന്നെ കൂടി…. 12 മണി ആയപ്പോളേക്കും ജനസംഖ്യ കൂടി.. പക്ഷെ റ്റി വിയില്‍ വലിയ മാറ്റമൊന്നും കാണുന്നില്ല.. അപ്പോഴാണ്‍ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞതു..
ഇപ്പോ മരുന്നു 12 മണിക്കല്ല 12:30 നു ആണെന്നു.. എന്തായാലും എപ്പോളെങ്കിലും തുടങ്ങുമല്ലോ.. സമാധാനം.. അതിനകം മുറി നിറഞ്ഞു കഴിഞ്ഞു.. ക്ലാസ്സില്‍ മുന് നിരയില്‍ ഇരുന്നു സാറന്മാരെ സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കുകയും ഫുള്റ്റൈം പുസ്തകത്തില്‍ ചാഞിരിക്കുകയും ചെയ്യുന്ന ബുജികള്‍ ഇവിടെയും മുന് നിര പിടിച്ചിട്ടുണ്ട്.
സമയം 12:15: വീണ്ടും ആളുകള്‍ വന്നു കൊണ്ടിരുന്നു.. പെട്ടെന്നു വാര്‍ഡന്റെ മുറിയില്‍ വെളിച്ചം തെളിഞ്ഞു.. പാതി വഴി എത്തിയവന്മാറ് തിരിച്ചു റൂമില്‍ ഓടിക്കയറി.. ടി വി മുറിയില്‍ ഉള്ളവരാണെങ്കില്‍ എങ്ങോട്ട് പോണം എന്നറിയാതെ വട്ടം കറങ്ങുന്നു.. ഇതാണെങ്കില്‍ വംബന്‍ ഹോസ്റ്റല്‍ ഒന്നുമല്ല ഒരൊറ്റ വരിയില്‍ നിറയെ മുറികള്‍ ഒത്ത നടുക്ക് ഈ വാര്‍ഡന്റെ മുറിയും. റ്റി വി മുറിയില്‍ നിന്നു അതു കടന്നു വേണം എന്റെ മുറിയില്‍ പോകാന്‍..അവിടെ ഇതാ വാര്‍ടന്‍ ഉറക്കം വിട്ടു വരുന്നു.. മറ്റെ വശത്താണെങ്കില്‍ അടുക്കള, ഡൈനിങ് ഹാള്‍ വാഷിങ് ഏരിയ ബാത്ത് റൂം എന്നിവ ആണു… ബാത്ത് റൂം അപ്പോഴെക്കും നിറഞ്ഞു കഴിഞ്ഞു.. ചെകുത്താനും കടലിനും ഇടയില്‍ എന്ന പോലെ.
കുറച്ചു ധൈര്യവാന്മാര്‍ എന്തും വരട്ടെ എന്നു വച്ചു വാര്‍ഡന്റെ നേരെ നടന്നു. ഞാന്‍ പണ്ടെ ധൈര്യശാലി ആയതു കൊണ്ടു നേരെ എതിറ് ദിശയില്‍ നടന്നു. എന്താ ചെയ്യാന്‍ പോകുന്നെ എന്നു ഒരു ഐഡിയയും ഇല്ലാതെ.. പിന്നില്‍ നിന്നും വാര്‍ഡന്റെ ആക്രോശങ്ങള്‍ കേള്‍ക്കാനുണ്ട്.. ഒരു ഡിജിറ്റല്‍ സൌണ്ട് പോലെ.. എന്താണെന്നു ശ്രദ്ധിക്കാന്‍ പോലും തോന്നുന്നില്ല.. കുറച്ചു നടന്നതും ഡൈനിങ് ഹാള്‍ എത്തി അപ്പൊ ഒരു ഐഡിയ തോന്നി..
വെള്ളം കുടിക്കാം വാര്‍ഡന്‍ കണ്ടാല്‍ വെള്ളം കുടിക്കാന്‍ വന്നതാണെന്നു പറയാം.. നേരെ ചെന്നു വെള്ളം ഒരു ഗ്ലാസില്‍ എടുത്തു. ഒരു കവിള്‍ കുടിച്ചതും ബുദ്ധി തെളിഞ്ഞു.. വെള്ളം ബുദ്ധിക്കു വളരെ നല്ലതാണെന്നു എനിക്കു അന്നു മനസ്സിലായി.. ഞാന്‍ ഈ സമയത്ത് വെള്ളം കുടിക്കാന്‍ വന്നതാണെന്നും ഇവിടെ എന്താ നടക്കുന്നതെന്നു എനിക്കറിയില്ലെന്നും പറഞ്ഞാല്‍ മാത്രം വിസ്വസിക്കാന്‍ വാര്‍ഡന്‍ ബുദ്ധിമുട്ടുണ്ടാവും.. അപ്പൊ അടുത്ത ഐഡിയ കിട്ടി,,,,,’
ഓടാവുന്ന അത്രയും ഓടുക.. നേരെ അടുക്കളയുടെ പിന്നില്‍ ഉള്ള ഇടുങ്ങിയ വഴി കണ്ടു.. എന്തെങ്കിലും ആകട്ടെ എന്നു കരുതി ഞാന്‍ നടന്നു.. കൂടെ രണ്ട് പയ്യന്സ് കൂടി ഉണ്ട്..
ആ വഴി നടന്നപ്പോള്‍ മോളിലോട്ടുള്ള കോണിപ്പ്ടി കണ്ടു.. ആ സമയം ഫസ്റ്റ് ഫ്ലോറിന്റെ പണി നടക്കുകയാണു.. എന്തൊക്കെ അതിന്റെ മുകളില്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. ഒരു തരി വെളിച്ചം കൂടെ ഇല്ല.. .. എന്തും വരട്ടെ എന്നു കരുതി കയറി നടന്നു.. ശബ്ദമുണ്ടാക്കാതെ.. വാര്‍ഡന്റെ മുറിയുടെ മുകളില്‍ എത്തിയതും ബഹളം കേക്കാന്‍ തുടങ്ങി.. നേരത്തേ വാര്‍ഡന്റെ നേരെ നടന്നു പോയ ധൈര്യശാലികള്‍ കാറ്റ് പോയ ബലൂണ്‍ പോലെ അവിടെ നിക്കുന്നു.. അവരെ അപ്പൊ തന്നെ ഹോസ്റ്റലില്‍ നിന്നു പുരത്താക്കും എന്നൊക്കെ ആയിരുന്ന്നു വാര്‍ഡന്‍ പരഞിരുന്നതു.. ഞങ്ങള്‍ സമയം കളയാതെ നടന്നു ഹോസ്റ്റലിന്റെ ഒരറ്റത്തെത്തി. നേരെ താഴെക്ക് ചാടി നിഴല്‍ പറ്റി ഒന്നാം നംബര്‍ മുറിയുടെ മുന്നില്‍ എത്തി.. നോക്കുംബോള്‍ ആറ് പേര്‍ക്കുള്ള മുറിയില്‍ ഒരു പതിനാറ് പേര്‍ ലൈറ്റും ഓഫ് ചെയ്തു പതുങി ഇരിക്കുന്നു.. വാര്‍ഡന്‍ അവരെ പൊരിക്കുന്ന നേരത്തു ഇതു പോലെ ചാടി ചാടി 5)ം നംബര്‍ മുറീയില്‍ എത്തി അവിടെ ഒരു കിടക്ക കണ്ടെത്തി കിടന്നു, പിറ്റെ ദിവസം രാവിലെ തന്നെ ചെന്നു വാര്‍ഡനെ സോപ്പിട്ട് ധൈര്യശാലികളെ രക്ഷിചെടുക്കുകയും ചെയ്തു..
പക്ഷെ ഇപ്പോഴും ഒരു സംശയം ബാക്കി കിടപ്പുണ്ടു.. രണ്ടെണ്ണം വിട്ട് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന വാര്‍ഡന്‍ കറക്റ്റ് റ്റൈമില്‍ ഉറക്കം വിട്ടു എഴുന്നേറ്റതെങ്ങിനെ???

ലേബലുകള്‍:
ഓര്‍മ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)